ദ​മ്മാം: മ​ല​യാ​ളി ഡോ​ക്​​ടേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ ആ​രോ​ഗ്യ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. പി.​ആ​ർ.​എ​സ്​ ആ​ശു​പ​ത്രി എ​മ​ർ​ജ​ൻ​സി മെ​ഡി​സി​ൻ ചീ​ഫും സ​യ​ജ​ങ്​ യൂ​നി​വേ​ഴ്​​സി​റ്റി ഗ്ലോ​ബ​ൽ എ​മ​ർ​ജ​ൻ​സി മെ​ഡി​സി​ൻ ക​ൺ​സ​ൾ​ട്ട​ൻ​റു​മാ​യ ഡോ. ​ഡാ​നി​ഷ് സ​ലിം ‘ആ​രോ​ഗ്യ​പ​രി​പാ​ല​കാ​രു​ടെ ആ​രോ​ഗ്യ​പ​രി​പാ​ല​നം’ എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു.

വൈ​കി​യു​ള്ള ഭ​ക്ഷ​ണ​രീ​തി, മ​ണി​ക്കൂ​റു​ക​ളോ​ളം ഇ​രു​ന്നു​ള്ള ജോ​ലി, വ്യാ​യാ​മ​ക്കു​റ​വ്, മാ​ന​സി​ക പി​രി​മു​റു​ക്കം, ഉ​റ​ക്ക​ക്കു​റ​വ് എ​ന്നി​വ ഡോ​ക്​​ട​ർ​മാ​രു​ടെ ആ​രോ​ഗ്യ​ത്തെ മോ​ശ​മാ​യി ബാ​ധി​ക്കു​ന്ന കാ​ര്യ​ങ്ങ​ളാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ബ്ലാ​സ്​​റ്റ്​ ലൈ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് എം.​ഡി ജോ​ളി ലോ​ന​പ്പ​ൻ ഒ​രു വ്യ​ക്തി ആ​രോ​ഗ്യം നി​ല​നി​ർ​ത്താ​ൻ വേ​ണ്ടു​ന്ന കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച്​ സം​സാ​രി​ച്ചു.

സെ​മി​നാ​റി​ൽ മു​ഖ്യ ര​ക്ഷാ​ധി​കാ​രി ഡോ. ​ബി​ജു വ​ർ​ഗീ​സ്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഡോ. ​ഉ​സ്മാ​ൻ മ​ല​യി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് ഡോ. ​ഡാ​നി​ഷ് സ​ലീ​മി​നെ ആ​ദ​രി​ച്ചു. ഡോ. ​റാ​മി​യ രാ​ജേ​ന്ദ്ര​ൻ മു​ഖ്യാ​തി​ഥി​യെ സ​ദ​സ്സി​ന്​ പ​രി​ച​യ​പ്പെ​ടു​ത്തി. ഡോ. ​പ്രി​ൻ​സ് മാ​ത്യൂ​സ് സ്വാ​ഗ​ത​വും ഡോ. ​ഇ​സ്മാ​ഈ​ൽ രൈ​റോ​ത് ന​ന്ദി​യും പ​റ​ഞ്ഞു. ഡോ. ​അ​ജി വ​ർ​ഗീ​സ് അ​വ​താ​ര​ക​നാ​യി​രു​ന്നു. ഡോ. ​ആ​ഷി​ഖ് ക​ള​ത്തി​ൽ സെ​മി​നാ​റി​ന് നേ​തൃ​ത്വം ന​ൽ​കി.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഇന്ത്യയിൽ ശസ്ത്രക്രിയാ അണുബാധ നിരക്ക് ഉയർന്ന തോതിലെന്ന് ഐ.സി.എം.ആർ പഠനം

ഇന്ത്യയിൽ ശസ്ത്രക്രിയാ അണുബാധ നിരക്ക് ഉയർന്ന തോതിലെന്ന് ഐ.സി.എം.ആർ പഠനം

ന്യൂഡൽഹി: ഇന്ത്യയിലെ ആശുപത്രികളിലെ ശസ്ത്രക്രിയാ അണുബാധ നിരക്ക് (എസ്.എസ്.ഐ) നിരക്ക് പല ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിലേതിനേക്കാൾ കൂടുതലാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് ​മെഡിക്കൽ റിസർച്ചിന്റെ നിർണായക പഠനം. മൂന്ന് പ്രധാന ആശുപത്രികളിൽ നിന്നായി 3,090 രോഗികളെ ഉൾപ്പെടുത്തിയാണ് ഐ.സി.എം.ആർ പഠനം നടത്തിയത്.

രഹസ്യമായി സ്വന്തം ബീജം വന്ധ്യത ചികിത്സക്ക് ഉപയോഗിച്ചു; 34 വർഷം മുമ്പ് ചികിത്സിച്ച ഡോക്ടർക്കെതിരെ കേസ് നൽകി യു.എസ് യുവതി

രഹസ്യമായി സ്വന്തം ബീജം വന്ധ്യത ചികിത്സക്ക് ഉപയോഗിച്ചു; 34 വർഷം മുമ്പ് ചികിത്സിച്ച ഡോക്ടർക്കെതിരെ കേസ് നൽകി യു.എസ് യുവതി

Brianna Hayes (centre) with older sister Darci Hayes (left) and mother Sharon Hayes (right) in June 2019 വാഷിങ്ടൺ: വന്ധ്യത ചികിത്സക്കിടെ ഡോക്ടർ രഹസ്യമായി ബീജം തന്റെ ഗർഭപാത്രത്തിൽ കുത്തിവെച്ചുവെന്ന് പരാതിപ്പെട്ട് യു.എസ് യുവതി. 34

ഹീ​മോ​ഫീ​ലി​യ ജാ​ഗ്ര​ത​ വേ​ണം

ചെ​റി​യ വീ​ഴ്ച, ആ​ഘാ​തം എ​ന്നി​വ ശ​രീ​രം മു​റി​യു​ന്ന​തി​നും അ​സാ​ധാ​ര​ണ​മാ​യ ര​ക്ത​സ്രാ​വ​ത്തി​നും വ​ഴി​വെ​ക്കു​മെ​ന്ന​തി​നാ​ല്‍ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ല്‍ വ​ള​രെ​യ​ധി​കം ശ്ര​ദ്ധ ന​ല്‍കേ​ണ്ട​തു​ണ്ട്. ശ​രീ​ര​ത്തി​ല്‍ ക്ഷ​ത​മു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള ഏ​തൊ​രു കാ​ര്യ​വും ശ്ര​ദ്ധ​യോ​ടെ മാ​ത്രം ചെ​യ്യു​ക. കു​ട്ടി​ക​ള്‍ ക​ളി​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക ശ്ര​ദ്ധ ന​ല്‍ക​ണം. ശ​രീ​ര​ത്തെ ആ​രോ​ഗ്യ​ക​ര​മാ​ക്കാ​നും