ജി​ദ്ദ: വി​വി​ധ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ സൗ​ദി അ​റേ​ബ്യ​യി​ലു​ള്ള സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ഇ​ന്ത്യ​യ​ട​ക്കം 25 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് അ​ത്യാ​വ​ശ്യ​ത്തി​ന് മാ​ത്രം യാ​ത്ര ചെ​യ്താ​ൽ മ​തി​യെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി പ​ബ്ലി​ക്ക് ഹെ​ൽ​ത്ത് അ​തോ​റി​റ്റി. ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ളു​ടെ​യും പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​ടെ​യും നി​ല​വാ​രം ക​ണ​ക്കി​ലെ​ടു​ത്താ​ണ് തി​ങ്ക​ളാ​ഴ്ച അ​തോ​റി​റ്റി യാ​ത്രാ മു​ന്ന​റി​യി​പ്പു​ക​ളും പ്ര​തി​രോ​ധ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ച​ത്. അ​ത്യാ​വ​ശ്യ സ​ന്ദ​ർ​ഭ​ങ്ങ​ളി​ലൊ​ഴി​കെ ഈ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യ​രു​തെ​ന്നാ​ണ് നി​ർ​ദേ​ശം. യാ​ത്ര ചെ​യ്യേ​ണ്ടി​വ​രു​ക​യാ​ണെ​ങ്കി​ൽ ത​ന്നെ താ​മ​സ​ത്തി​​ന്റെ ദൈ​ർ​ഘ്യം കു​റ​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്.

മ​ഞ്ഞ കാ​റ്റ​ഗ​റി​യി​ൽ പെ​ടു​ത്തി​യ താ​യ്‌​ല​ൻ​ഡ്, എ​ൽ​സാ​ൽ​വ​ഡോ​ർ, ഹോ​ണ്ടു​റ​സ്, നേ​പ്പാ​ൾ, മൊ​സാം​ബി​ക്, സൗ​ത്ത് സു​ഡാ​ൻ, സി​റി​യ, ഉ​ഗാ​ണ്ട, ഡെ​മോ​ക്രാ​റ്റി​ക് റി​പ്പ​ബ്ലി​ക് ഓ​ഫ് കോം​ഗോ, സി​യ​റ ലി​യോ​ൺ, ഇ​ന്ത്യ, ഇ​ത്യോ​പ്യ, നൈ​ജീ​രി​യ, പാ​കി​സ്​​താ​ൻ, ഫി​ലി​പ്പീ​ൻ​സ്, ഘാ​ന, ഗ്വാ​ട്ടി​മ​ല, ചാ​ഡ്, കെ​നി​യ, ബം​ഗ്ലാ​ദേ​ശ്, അ​ഫ്ഗാ​നി​സ്​​താ​ൻ, ഇ​റാ​ഖ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ചു​വ​പ്പ് കാ​റ്റ​ഗ​റി​യി​ൽ പെ​ടു​ത്തി​യ സിം​ബാ​ബ്‌​വേ​യി​ലേ​ക്കു​മാ​ണ് യാ​ത്ര​ക്ക് നി​യ​ന്ത്ര​ണം വേ​ണ​മെ​ന്ന് നി​ർ​ദേ​ശ​മു​ള്ള​ത്. കോ​ള​റ, ഡെ​ങ്കി​പ്പ​നി, നി​പ വൈ​റ​സ്, അ​ഞ്ചാം​പ​നി, മ​ഞ്ഞ​പ്പ​നി, കു​ര​ങ്ങു​പ​നി, കു​ള്ള​ൻ പ​നി എ​ന്നി​വ​യാ​ണ് മ​ഞ്ഞ കാ​റ്റ​ഗ​റി​യാ​യി പ​രാ​മ​ർ​ശി​ച്ചി​രി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ നി​ല​വി​ൽ പ​ട​രു​ന്ന രോ​ഗ​ങ്ങ​ൾ.

പോ​ളി​യോ, മ​ലേ​റി​യ, കോ​വി​ഡ് എ​ന്നി​വ ഈ ​രാ​ജ്യ​ങ്ങ​ളി​ൽ പ​തി​വാ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും അ​തോ​റി​റ്റി വി​ശ​ദീ​ക​രി​ച്ചു. ജാ​പ്പ​നീ​സ് എ​ൻ​സെ​ഫ​ലൈ​റ്റി​സ്, മ​ലേ​റി​യ, സി​ക്ക പ​നി, ലീ​ഷ്മ നി​യാ​സി​സ്, കോ​ള​റ, ഡെ​ങ്കി​പ്പ​നി എ​ന്നി​വ പ​ട​ർ​ന്നു​പി​ടി​ച്ച​ത്​ കൊ​ണ്ടാ​ണ് സിം​ബാ​ബ്‌​വേ​യെ ചു​വ​പ്പ് കാ​റ്റ​ഗ​റി​യി​ൽ​പെ​ടു​ത്തി​യ​ത്. അ​ത്യാ​വ​ശ്യ​മാ​യി ഈ ​രാ​ജ്യ​ങ്ങ​ളി​ൽ പോ​കു​ന്ന​വ​ർ കൃ​ത്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്കാ​ൻ അ​തോ​റി​റ്റി നി​ർ​ദേ​ശി​ച്ചു.

രോ​ഗ​ബാ​ധി​ത​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക, രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യെ ചും​ബി​ക്കു​ന്ന​തും ആ​ലിം​ഗ​നം ചെ​യ്യു​ന്ന​തും ഒ​ഴി​വാ​ക്കു​ക, രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്തു​ക്ക​ളി​ൽ സ്പ​ർ​ശി​ക്ക​രു​ത്, ഭ​ക്ഷ​ണ പാ​ത്ര​ങ്ങ​ൾ പ​ങ്കി​ട​രു​ത്, സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് കൈ​ക​ഴു​ക​ണം, താ​മ​സ​ത്തി​െൻറ ദൈ​ർ​ഘ്യം കു​റ​ക്ക​ണം, ഇ​ട​ക​ല​ർ​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​തി​രി​ക്കു​ക, പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്കു​ള്ള പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ പാ​ലി​ക്കു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളാ​ണ് അ​തോ​റി​റ്റി വി​ശ​ദീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഇന്ത്യയിൽ ഇതുവരെ എച്ച്.എം.പി.വി കേസുകളില്ല; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് എൻ.സി.ഡി.സി

ഇന്ത്യയിൽ ഇതുവരെ എച്ച്.എം.പി.വി കേസുകളില്ല; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് എൻ.സി.ഡി.സി

ന്യൂഡൽഹി: ചൈനയിൽ വ്യാപകമായി പടരുന്ന ഹ്യൂമൻ മെറ്റന്യൂമോവൈറസ് (എച്ച്.എം.പി.വി) കേസുകൾ ഇതുവരെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻ.സി.ഡി.സി) അറിയിച്ചു. ശ്വാസകോശത്തെ ബാധിക്കുന്ന മറ്റ് രോഗങ്ങൾക്ക് സമാന ലക്ഷണം തന്നെയാണ് എച്ച്.എം.പി.വി ബാധിച്ചവർക്കും

ന​വ​ജാ​ത ശി​ശു​വി​ന്‍റെ ​മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന; ആ​ശു​പ​ത്രി​ക​ൾ​ക്ക്​ പു​തി​യ മാ​ർ​ഗ രേ​ഖ പു​റ​ത്തി​റ​ക്കി

ദു​ബൈ: ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പൊ​തു-​സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്ക്​ പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി ആ​രോ​ഗ്യ, പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം. രാ​ജ്യ​ത്ത് ജ​നി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ളു​ടെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​നാ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ ദേ​ശീ​യ​ത​ല​ത്തി​ൽ പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ട​ത്. ന​വ​ജാ​ത ശി​ശു​ക്ക​ൾ​ക്ക്​

എസ്.എം.എ രോഗികളായ 12 വയസ് വരെയുള്ള കുട്ടികൾക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചുവെന്ന് വീണ ജോർജ്

എസ്.എം.എ രോഗികളായ 12 വയസ് വരെയുള്ള കുട്ടികൾക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചുവെന്ന് വീണ ജോർജ്

തിരുവനന്തപുരം: അപൂര്‍വ രോഗമായ സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) അസുഖം ബാധിച്ച 12 വയസ് വരെയുള്ള കുട്ടികള്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം ആരംഭിച്ചുവെന്ന് മന്ത്രി വീണ ജോര്‍ജ്. ആറ് വയസ് വരെയുള്ള കുട്ടികള്‍ക്ക് നല്‍കിയിരുന്ന മരുന്നാണ് 12 വയസ് വരെയാക്കിയത്. ആദ്യ