അ​ൽ​ഖോ​ബാ​ർ: ദേ​ശീ​യാ​രോ​ഗ്യ സ​ർ​വേ പ്ര​കാ​രം 2023ൽ ​സൗ​ദി പൗ​ര​ന്മാ​ർ​ക്കി​ട​യി​ലെ പൊ​ണ്ണ​ത്ത​ടി 23.7 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. സൗ​ദി അ​റേ​ബ്യ​യി​ലെ പു​രു​ഷ​ന്മാ​രി​ൽ പൊ​ണ്ണ​ത്ത​ടി നി​ര​ക്ക് 23.9 ശ​ത​മാ​ന​വും സ്ത്രീ​ക​ളി​ൽ 23.5 ശ​ത​മാ​ന​വും ഇ​രു വി​ഭാ​ഗ​ത്തി​ലും​കൂ​ടി ശ​രാ​ശ​രി പൊ​ണ്ണ​ത്ത​ടി 23.7 ശ​ത​മാ​ന​വു​മാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സ​ർ​വേ അ​നു​സ​രി​ച്ച് 15 വ​യ​സ്സും അ​തി​ൽ കൂ​ടു​ത​ലു​മു​ള്ള​വ​രി​ൽ പൊ​ണ്ണ​ത്ത​ടി​യു​ടെ വ്യാ​പ​നം ഏ​ക​ദേ​ശം 24 ശ​ത​മാ​ന​ത്തി​ലെ​ത്തി.

15 വ​യ​സ്സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളി​ൽ പൊ​ണ്ണ​ത്ത​ടി 7.3 ശ​ത​മാ​ന​വും സാ​ധാ​ര​ണ ഭാ​ര​ത്തി​ന് താ​ഴെ​യു​ള്ള​വ​രി​ൽ 41 ശ​ത​മാ​ന​വു​മാ​ണ്. ഒ​രു ദി​വ​സം ഒ​ന്നോ അ​തി​ല​ധി​ക​മോ ത​വ​ണ പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും ക​ഴി​ക്കു​ന്ന മു​തി​ർ​ന്ന​വ​രി​ലെ പൊ​ണ്ണ​ത്ത​ടി 37 ശ​ത​മാ​നം മു​ത​ൽ 25 ശ​ത​മാ​നം വ​രെ ആ​ണെ​ന്ന് ക​ണ്ടെ​ത്തി. ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള പു​ക​യി​ല ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ ഏ​ക​ദേ​ശം 18 ശ​ത​മാ​ന​മാ​ണ്. പൊ​ണ്ണ​ത്ത​ടി​യു​ടെ ആ​ഗോ​ള വ്യാ​പ​നം വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

അ​മി​ത​വ​ണ്ണം വി​ട്ടു​മാ​റാ​ത്ത രോ​ഗ​ങ്ങ​ളു​മാ​യും ആ​രോ​ഗ്യ​പ​ര​മാ​യ അ​വ​സ്ഥ​ക​ളു​മാ​യും ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു. ഈ ​പ​ഠ​നം സൗ​ദി അ​റേ​ബ്യ​യി​ലെ പൊ​ണ്ണ​ത്ത​ടി​യു​ടെ നി​ല​വി​ലെ വ്യാ​പ​നം ക​ണ​ക്കാ​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​താ​ണ്. കൂ​ടാ​തെ അ​മി​ത​വ​ണ്ണ​വും വി​വി​ധ ആ​രോ​ഗ്യ അ​വ​സ്ഥ​ക​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​​ന്‍റെ നി​ല​വി​ലെ ദേ​ശീ​യ​ത​ല സ്ഥി​തി വി​വ​രി​ക്കു​ന്നു.

അ​മി​ത ഭാ​ര​ത്തി​​ന്‍റെ​യും പൊ​ണ്ണ​ത്ത​ടി​യു​ടെ​യും വ​ർ​ധ​ന സൗ​ദി അ​റേ​ബ്യ​യി​ൽ ക​ഴി​ഞ്ഞ 50 വ​ർ​ഷ​ത്തി​നി​ടെ ഏ​ക​ദേ​ശം ഇ​ര​ട്ടി​യാ​യി. ശാ​രീ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കു​റ​യു​ക​യും ഉ​യ​ർ​ന്ന സം​സ്ക​രി​ച്ച ഭ​ക്ഷ​ണ പാ​നീ​യ​ങ്ങ​ളു​ടെ ഉ​പ​ഭോ​ഗം വ​ർ​ധി​ക്കു​ക​യും ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വി​ത​ശൈ​ലി മാ​റ്റ​ങ്ങ​ൾ വ​ന്ന​താ​ണ് അ​മി​ത വ​ണ്ണ​ത്തി​ന് പ്ര​ധാ​ന കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

നേരത്തെ ഉണരുന്നതോ വൈകി ഉണരുന്നതോ നല്ലത്? -പുതിയ പഠനം പറയുന്നത്…

ലണ്ടൻ: ഉറക്കം ഒരു മരുന്നാണെന്ന് എല്ലാ ആരോഗ്യ വിദഗ്ധരും സമ്മതിക്കുന്ന കാര്യമാണ്. നല്ല ഉറക്കം നിങ്ങളെ ഉള്ളിൽ നിന്ന് സുഖപ്പെടുത്തുകയും അടുത്ത ദിവസത്തേക്ക് ഊർജസ്വലമായി ശരീരത്തെ മാറ്റുകയും ചെയ്യും. നേരത്തെ ഉറങ്ങാനും നേരത്തെ എഴുന്നേൽക്കാനുമുള്ള ശീലം കുട്ടികളിൽ വളർത്തിയെടുക്കാൻ മാതാപിതാക്കൾ പരമാവധി

എറണാകുളത്ത് ചികിത്സയിൽ കഴിയുന്ന16കാരനുവേണ്ടി ഹെലികോപ്റ്റർ മാർഗ്ഗം ഹൃദയം എത്തിക്കും…

എറണാകുളത്ത് ചികിത്സയിൽ കഴിയുന്ന16കാരനുവേണ്ടി ഹെലികോപ്റ്റർ മാർഗ്ഗം ഹൃദയം എത്തിക്കും…

എറണാകുളത്ത് ചികിത്സയിൽ കഴിയുന്ന വിദ്യാർഥിക്കായി ഹെലികോപ്റ്റർ മാർഗ്ഗം ഹൃദയം എത്തിക്കാൻ തീരുമാനമായി. ഇന്ന് രാവിലെ 8.30നാണ് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 16 കാരനായി ഹൃദയമെത്തിക്കുക. ആശുപത്രി അധികൃതരുടെ അഭ്യർഥനയെ തുടർന്ന് മുഖ്യമന്ത്രിയാണ് ഹെലികോപ്റ്റർ മാർഗം ഹൃദയം എത്തിക്കാൻ ക്രമീകരണമുണ്ടാക്കിയതെന്ന്

സംസ്ഥാനത്ത് ഫീവർ ക്ലിനിക്കുകൾ ആരംഭിക്കും: മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് ഫീവർ ക്ലിനിക്കുകൾ ആരംഭിക്കും: മന്ത്രി വീണാ ജോർജ്

ആരോഗ്യ വകുപ്പിന്റെ ഉന്നതതലയോഗം മന്ത്രി വിളിച്ചുചേർത്തു മഴക്കാലം മുന്നിൽ കണ്ട് സംസ്ഥാനത്ത് ജൂൺ രണ്ട്‌ മുതൽ പ്രത്യേകമായി ഫീവർ ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. താലൂക്ക് ആശുപത്രികൾ മുതലായിരിക്കും ഫീവർ ക്ലിനിക്കുകൾ ആരംഭിക്കുക. ഇതുകൂടാതെ ഫീവർ വാർഡുകളും