തി​രു​വ​ന​ന്ത​പു​രം: കി​ട​പ്പു​രോ​ഗി​ക​ളെ കൈ​പി​ടി​ച്ച് ന​ട​ത്താ​നും കൈ​ത്താ​ങ്ങാ​കാ​നും ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ജി ​ഗൈ​റ്റ​ർ എ​ത്തി. ത​ള​ർ​വാ​ത​വും പ​ക്ഷാ​ഘാ​ത​വു​മ​ട​ക്കം രോ​ഗാ​വ​സ്ഥ​ക​ൾ മൂ​ലം ശ​രീ​ര​വും മ​ന​സ്സും ദു​ർ​ബ​ല​മാ​യി​പ്പോ​യ​വ​രെ തി​രി​കെ ന​ട​ത്തി​ക്കാ​നു​ള്ള ഫി​സി​യോ​തെ​റ​പ്പി പ​രി​ച​ര​ണ​ങ്ങ​ളി​ലാ​ണ് സ​ഹാ​യ​ത്തി​നാ​യി ജി ​ഗൈ​റ്റ​ർ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക. ഗൈ​റ്റ​റി​ന്റെ ഉ​ദ്ഘാ​ട​നം കേ​ര​ളീ​യം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ശ​നി​യാ​ഴ്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി യ​ന്ത്ര​ത്തി​ന്റെ സേ​വ​നം ല​ഭി​ക്കും.

1.86 കോ​ടി മു​ട​ക്കി കെ-​ഡി​സ്‌​കാ​ണ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഫി​സി​ക്ക​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ ഉ​പ​ക​ര​ണം സ​ജ്ജ​മാ​ക്കി​യ​ത്. വൈ​കാ​തെ സം​സ്ഥാ​ന​ത്തെ മ​റ്റ്​ ആ​ശു​പ​ത്രി​ക​ളി​ൽ ഉ​ൾ​പ്പെ​ടെ ഇ​തു സ്ഥാ​പി​ക്കും.ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് സാ​ധാ​ര​ണ ഇ​രു​മ്പു ദ​ണ്ഡു​ക​ളി​ൽ പി​ടി​ച്ച് ന​ട​ത്തി​ച്ചു​ള്ള ഫി​സി​യോ തെ​റ​പ്പി​യാ​ണ് ന​ൽ​കാ​റു​ള്ള​ത്. എ​ന്നാ​ൽ, എ​ളു​പ്പ​ത്തി​ൽ തെ​റ​പ്പി ന​ട​ത്തു​ന്ന​തി​ന് സ​ഹാ​യ​ക​മാ​കു​ന്ന ഉ​പ​ക​ര​ണ​മാ​ണ് ജി ​ഗൈ​റ്റ​ർ.

ഒ​രു ദി​വ​സം 16 രോ​ഗി​ക​ൾ​ക്ക് 20 മി​നി​റ്റ്​ വീ​തം പ​ര​സ​ഹാ​യ​മി​ല്ലാ​തെ ഈ ​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ന​ട​ന്ന് പ​രി​ശീ​ലി​ക്കാ​നാ​കും. വീ​ൽ ചെ​യ​റി​ലി​രു​ത്തി​യ​ശേ​ഷം ട്രാ​മ്പ് വ​ഴി​യാ​ണ് രോ​ഗി​ക​ളെ ഉ​പ​ക​ര​ണ​വു​മാ​യി ക​യ​റ്റു​ന്ന​ത്. പി​ന്നീ​ട് വീ​ൽ​ചെ​യ​ർ​മാ​റ്റി ഉ​പ​ക​ര​ണ​വു​മാ​യി രോ​ഗി​യെ ബ​ന്ധി​പ്പി​ക്കും. യ​ന്ത്രം നി​യ​ന്ത്രി​ക്കാ​ൻ ഒ​രാ​ൾ ഉ​ണ്ടാ​കും. യ​ന്ത്ര​ത്തി​ന് ഡ്ര​ഗ്സ്​ ക​ൺ​ട്രോ​ൾ ബോ​ർ​ഡി​ന്റെ അം​ഗീ​കാ​ര​വും ല​ഭി​ച്ചി​ട്ടു​ണ്ട്. ട്രെ​ഡ്മി​ല്ലോ​ടു​കൂ​ടി രൂ​പ​ക​ൽ​പ​ന ചെ​യ്തി​ട്ടു​ള്ള ജി ​ഗൈ​റ്റ​ർ രോ​ഗി​യു​ടെ ഭാ​രം മു​ഴു​വ​നാ​യി വ​ഹി​ക്കും. ഓ​രോ ത​വ​ണ​യും ആ​രോ​ഗ്യ​പു​രോ​ഗ​തി ഡോ​ക്ട​ർ​ക്ക് നേ​രി​ട്ട് മ​ന​സ്സി​ലാ​ക്കാം. രോ​ഗി​യു​ടെ ഓ​ക്സി​ജ​ൻ ലെ​വ​ൽ, ഹൃ​ദ​യ​മി​ടി​പ്പ് എ​ന്നി​വ സ്വ​യം അ​ള​ക്കാം.

സാ​ധാ​ര​ണ ഗ​തി​യി​ൽ 900 ചു​വ​ടു​ക​ൾ കൈ​പി​ടി​ച്ച് ന​ട​ത്തി​ക്കു​ന്ന​തി​ന് മൂ​ന്ന് മ​ണി​ക്കൂ​ർ വേ​ണ്ടി​വ​രു​മെ​ങ്കി​ൽ റോ​ബോ​ട്ടു​ക​ൾ ഈ ​സ​മ​യ​പ​രി​ധി വ​ലി​യ അ​ള​വി​ൽ ചു​രു​ക്കും. ഫ​ല​ത്തി​ൽ ഫി​സി​യോ തെ​റ​പ്പി​യി​ലെ മ​നു​ഷ്യാ​ധ്വാ​ന​വും സ​മ​യ​വും കു​റ​ക്കും.

Leave a Reply

Your email address will not be published. Required fields are marked *

Explore More

അൾസർ സൂ​ച​ന​ക​ള്‍ അ​വ​ഗ​ണി​ക്ക​രു​ത് ; അവഗണിച്ചാൽ അപകടം !

അൾസർ സൂ​ച​ന​ക​ള്‍ അ​വ​ഗ​ണി​ക്ക​രു​ത് ; അവഗണിച്ചാൽ അപകടം !

​തി​ര​ക്കു​പി​ടി​ച്ച ജീ​വി​ത​ശൈ​ലി​യു​ള്ള​വ​രി​ല്‍ സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്ന ഒ​ന്നാ​ണ് അ​ള്‍സ​ര്‍. അ​ശ്ര​ദ്ധ​മാ​യ ജീ​വി​ത​ശൈ​ലി​യും തെ​റ്റാ​യ ഭ​ക്ഷ​ണ​ക്ര​മ​വു​മാ​ണ് അ​ള്‍സ​ര്‍ ബാ​ധി​ക്കു​ന്ന​വ​രു​ടെ നി​ര​ക്ക് കു​ത്ത​നെ ഉ​യ​രാ​ന്‍ കാ​ര​ണം. കു​ട​ലി​ന്‍റെ ഭി​ത്തി​യും ഉ​ള്‍വ​ശ​വും ത​മ്മി​ല്‍ വേ​ര്‍തി​രി​ക്കു​ന്ന മ്യൂ​ക്കോ​സ എ​ന്ന ആ​വ​ര​ണ​ത്തി​ല്‍ ആ​സി​ഡ് അ​മി​ത​മാ​യി ഉ​ൽ​പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന​തി​നാ​ല്‍ ഉ​ണ്ടാ​കു​ന്ന ചെ​റി​യ വി​ള്ള​ലു​ക​ളാ​ണ്

എ​ലി​പ്പ​നിക്കെതിരെ ജാ​ഗ്ര​ത വേ​ണം

കാ​സ​ർ​കോ​ട്​: ജി​ല്ല​യി​ൽ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ലി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ എ​ലി​പ്പ​നി​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​എ.​വി. രാം​ദാ​സ് അ​റി​യി​ച്ചു. ലെ​പ്‌​റ്റോ​സ്‌​പൈ​റ ബാ​ക്ടീ​രി​യ മൂ​ല​മു​ണ്ടാ​കു​ന്ന ര​ക്ത അ​ണു​ബാ​ധ​യാ​ണ് എ​ലി​പ്പ​നി, ഇ​ത് മ​നു​ഷ്യ​രെ​യും നാ​യ്ക്ക​ളെ​യും എ​ലി​ക​ളെ​യും മ​റ്റ് വ​ന്യ​മൃ​ഗ​ങ്ങ​ളെ​യും

ശാ​ശ്വ​ത​മാ​യ മാ​റ്റം എ​ങ്ങ​നെ കൊ​ണ്ടു​വ​രാം

പോ​സി​റ്റീ​വാ​യ മാ​റ്റ​ങ്ങ​ള്‍ ജീ​വി​ത​ത്തെ അ​ടു​ത്ത ത​ല​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​വ​യാ​ണ്. എ​ന്നാ​ല്‍, മാ​റ്റം എ​പ്പോ​ഴും താ​ല്‍ക്കാ​ലി​ക​മാ​ണെ​ന്ന ധാ​ര​ണ​യാ​ണ് പൊ​തു​വെ​യു​ള്ള​ത്. പ​ക്ഷേ അ​ങ്ങ​നെ​യ​ല്ല. ശാ​ശ്വ​ത​വും നി​ര​ന്ത​ര​വു​മാ​യ മാ​റ്റം ന​മു​ക്ക് കൊ​ണ്ടു​വ​രാ​ന്‍ സാ​ധി​ക്കും. അ​തി​ന് അ​ച്ച​ട​ക്ക​ത്തോ​ടെ​യു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും പ​രി​ശീ​ല​ന​വും മ​തി​യാ​കും. ന​മ്മു​ടെ സ്റ്റാ​ന്‍ഡേ​ര്‍ഡ് (നി​ല​വാ​രം) ഉ​യ​ര്‍ത്തു​ക ഓ​രോ