മ​ല​പ്പു​റം: ബാ​ല​മി​ത്ര 2.0 കാ​മ്പ​യി​ൻ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ഈ ​മാ​സം മൂ​ന്ന് കു​ട്ടി​ക​ൾ​ക്കും15 മു​തി​ർ​ന്ന വ്യ​ക്തി​ക​ൾ​ക്കും കു​ഷ്ഠ​രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. ഇ​തോ​ടെ ഈ ​വ​ർ​ഷം ഒ​മ്പ​ത് കു​ട്ടി​ക​ളും 38 മു​തി​ർ​ന്ന വ്യ​ക്തി​ക​ളും രോ​ഗ​ബാ​ധി​ത​രാ​യി. എ​ല്ലാ​വ​രും രോ​ഗ​ത്തി​നെ​തി​രെ​യു​ള്ള വി​വി​ധ ഒൗ​ഷ​ധ ചി​കി​ത്സ​യി​ലാ​ണ്.

2023 സെ​പ്റ്റം​ബ​ർ 20 മു​ത​ൽ ന​വം​ബ​ർ 30 വ​രെ ആ​ണ് ജി​ല്ല​യി​ൽ ബാ​ല​മി​ത്ര 2.0 കാ​മ്പ​യി​ൻ ന​ട​പ്പാ​ക്കു​ന്ന​ത്. കു​ട്ടി​ക​ളി​ൽ ഉ​ണ്ടാ​കു​ന്ന കു​ഷ്ഠ​രോ​ഗം നേ​ര​ത്തെ ക​ണ്ടെ​ത്താ​നും ചി​കി​ത്സ ന​ട​ത്താ​നു​മു​ള്ള പ​ദ്ധ​തി​യാ​ണി​ത്. സ്കൂ​ൾ അ​ധ്യാ​പ​ക​ർ, അം​ഗ​ൻ​വാ​ടി പ്ര​വ​ർ​ത്ത​ക​ർ, ആ​ശാ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി ഇ​വ​ർ വ​ഴി കു​ട്ടി​ക​ളെ സ്ക്രീ​നി​ങ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി കു​ഷ്ഠ​രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ സൗ​ജ​ന്യ​മാ​യി വി​ദ​ഗ്ധ ചി​കി​ത്സ ന​ൽ​കു​ക​യു​മാ​ണ് പ​ദ്ധ​തി ല​ക്ഷ്യം. ഈ ​കാ​മ്പ​യി​നി​ലൂ​ടെ​യാ​ണ് ജി​ല്ല​യി​ൽ പു​തി​യ കു​ഷ്ഠ​രോ​ഗി​ക​ൾ ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. നേ​ര​ത്തെ ക​ണ്ടെ​ത്തി​യാ​ൽ വി​വി​ധൗ​ഷ​ധ ചി​കി​ത്സ വ​ഴി പൂ​ർ​ണ​മാ​യും ഭേ​ദ​മാ​ക്കാ​വു​ന്ന അ​സു​ഖ​മാ​ണ് കു​ഷ്ഠ​രോ​ഗം. സ്കൂ​ളു​ക​ളി​ലും അം​ഗ​ൻ​വാ​ടി​ക​ളി​ലും കൃ​ത്യ​മാ​യ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ൻ ന​ട​ത്തി​യ​തി​ന്റെ ഫ​ല​മാ​യി വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും വ​ഴി ര​ക്ഷി​താ​ക്ക​ളി​ലേ​ക്ക് കൃ​ത്യ​മാ​യ സ​ന്ദേ​ശ​ങ്ങ​ൾ എ​ത്തു​ക​യും എ​ല്ലാ​വ​രും കു​ഷ്ഠ​രോ​ഗ പ്ര​തി​രോ​ധ​ത്തെ കു​റി​ച്ച് ബോ​ധ​വാ​ന്മാ​രാ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ക്ഷി​താ​ക്ക​ളി​ലും കു​ട്ടി​ക​ളി​ലും ശാ​സ്ത്രീ​യ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും അ​തി​ലൂ​ടെ പു​തി​യ കു​ഷ്ഠ​രോ​ഗി​ക​ളെ ജി​ല്ല​യി​ൽ ക​ണ്ടെ​ത്തു​ക​യും ചെ​യ്യു​ക​യാ​ണ് ഉ​ണ്ടാ​യ​ത്.

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം 2030 ഓ​ടെ ലോ​ക​ത്തി​ൽ നി​ന്നും നി​ർ​മാ​ർ​ജ​നം ചെ​യ്യേ​ണ്ട രോ​ഗ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് കു​ഷ്ഠ​രോ​ഗം.

ചി​കി​ത്സി​ച്ച് ഭേ​ദ​മാ​ക്കാം

ചി​കി​ത്സി​ച്ചാ​ൽ പൂ​ർ​ണ​മാ​യും ഭേ​ദ​മാ​കു​ന്ന അ​സു​ഖ​മാ​യ​ത് കൊ​ണ്ട് ത​ന്നെ കു​ഷ്ഠ​രോ​ഗി​ക​ളോ​ട് വി​വേ​ച​നം കാ​ണി​ക്കു​ക​യോ സ​മൂ​ഹ​ത്തി​ൽ നി​ന്ന് അ​ക​റ്റി നി​ർ​ത്തു​ക​യോ ചെ​യ്യ​രു​ത്. കു​ഷ്ഠ​രോ​ഗം ഇ​പ്പോ​ഴും ന​മ്മു​ടെ നാ​ട്ടി​ൽ കാ​ണ​പ്പെ​ടു​ന്ന ഒ​രു അ​സു​ഖ​മാ​ണ്. ഇ​പ്പോ​ഴും പു​തി​യ രോ​ഗി​ക​ളെ ക​ണ്ടെ​ത്തു​ന്നു​ണ്ട്. കു​ഷ്ഠ​രോ​ഗ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ ക​ഴി​യി​ല്ല എ​ങ്കി​ലും നേ​ര​ത്തെ ക​ണ്ടെ​ത്തി​യാ​ൽ പൂ​ർ​ണ​മാ​യും ചി​കി​ത്സി​ച്ച് ഭേ​ദ​മാ​ക്കാ​ൻ ക​ഴി​യു​ന്ന ഒ​രു രോ​ഗ​മാ​ണ്. ഇ​തു​വ​ഴി അം​ഗ​വൈ​ക​ല്യം സം​ഭ​വി​ക്കു​ന്ന​ത് ത​ട​യാ​ൻ ക​ഴി​യും. ഇ​ത്ത​ര​ത്തി​ലു​ള്ള വി​വി​ധൗ​ഷ​ധ ചി​കി​ത്സ​യാ​ണ് കു​ഷ്ഠ​രോ​ഗ​ത്തി​നാ​യി ചെ​യ്യു​ന്ന​ത്. ജി​ല്ല​യി​ലെ എ​ല്ലാ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും കു​ഷ്ഠ​രോ​ഗ പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും സൗ​ജ​ന്യ​മാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

കെ​ട്ടി​പ്പി​ടി​ത്തം മു​ത​ൽ ‘പു​റം​ചൊ​റി​യ​ൽ’ വ​രെ

കെ​ട്ടി​പ്പി​ടി​ത്തം മു​ത​ൽ ‘പു​റം​ചൊ​റി​യ​ൽ’ വ​രെ

ശ​രീ​ര​ത്തെ​യും മ​ന​സ്സി​നെ​യും പ്ര​ചോ​ദി​പ്പി​ക്കാ​ൻ പ്ര​കൃ​തി​പ​ര​മാ​യു​ള്ള മ​സ്തി​ഷ്‍ക കെ​മി​ക്ക​ൽ സം​വേ​ദ​ന ഹോർമോണാണല്ലോ ഡോ​പ​മി​ൻ. സൃ​ഷ്ടി​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​നും സ​ന്തോ​ഷ​മാ​യി​രി​ക്കാ​നും ഈ ​ഹോ​ർ​മോ​ൺ പ്ര​ചോ​ദി​പ്പി​ക്കും. ഡോ​പ​മി​ൻ സ്വാ​ഭാ​വി​ക​മാ​യി ശ​രീ​ര​ത്തി​ൽ സൃ​ഷ്ടി​ക്ക​പ്പെ​ടാ​ൻ സ​ഹാ​യി​ക്കു​ന്ന കു​റേ കാ​ര്യ​ങ്ങ​ളു​ണ്ട് ന​മ്മു​ടെ നി​ത്യ​ജീ​വി​ത​ത്തി​ൽ. ഇ​ങ്ങ​നെ വ​ള​രെ കു​റ​ഞ്ഞ സ​മ​യ​ത്തി​ൽ, കു​റ​ഞ്ഞ

വി​സ മെ​ഡി​ക്ക​ലി​ന്​ ഇ​നി എ​ക്‌​സ്റേ വേ​ണ്ട, പ​ക​രം ‘ഇ​ക്‌​റ’ പ​രി​ശോ​ധ​ന

മ​സ്​​ക​ത്ത്​: പ്ര​വാ​സി​ക​ളു​ടെ വി​സ മെ​ഡി​ക്ക​ൽ ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ സു​താ​ര്യ​വും ​സ​മ​ഗ്ര​ത​യും ഉ​റ​പ്പു​വ​രു​ത്താ​ൻ മെ​ഡി​ക്ക​ല്‍ ഫി​റ്റ്‌​ന​സ് എ​ക്‌​സാ​മി​നേ​ഷ​ന്‍ സ​ര്‍വി​സ് (എം.​എ​ഫ്.​എ​സ്) സം​വി​ധാ​ന​വു​മാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. ഒ​മാ​ന്‍ ക​ണ്‍വെ​ന്‍ഷ​ന്‍ ആ​ൻ​ഡ്​ എ​ക്‌​സി​ബി​ഷ​ന്‍ സെ​ന്റ​റി​ല്‍ ന​ട​ക്കു​ന്ന കോ​മെ​ക്‌​സ് ഗ്ലോ​ബ​ല്‍ ടെ​ക്‌​നോ​ള​ജി പ്ര​ദ​ര്‍ശ​ന​ത്തി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി ഹി​ലാ​ല്‍ ബി​ന്‍

പ്രോട്ടീൻ മാത്രം കഴിച്ചാലെന്താകും?

പ്രോട്ടീൻ മാത്രം കഴിച്ചാലെന്താകും?

യൂ​ട്യൂ​ബ് വി​ഡി​യോ ക​ണ്ട്, ഇ​റ​ച്ചി​യും ചീ​സും മാ​ത്രം ഭ​ക്ഷ​ണ​മാ​ക്കി​യ നാ​ൽ​പ​തു​കാ​ര​നെ, കൊ​ഴു​പ്പ് പു​റ​ത്തു​വ​ന്ന നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. യു.​എ​സി​ലെ ഫ്ലോ​റി​ഡ​യി​ലാ​ണ് സം​ഭ​വം. ചീ​സ്, ബ​ട്ട​ർ സ്റ്റി​ക്സ്, ഹാം​ബ​ർ​ഗ​ർ എ​ന്നി​ങ്ങ​നെ ര​ണ്ടേ​മു​ക്കാ​ൽ ​മു​ത​ൽ നാ​ലു കി​ലോ​വ​രെ ദി​വ​സ​വും അ​ക​ത്താ​ക്കി​യ വീ​ര​നാ​ണ് കൈ​പ്പ​ത്തി​യി​ലൂ​ടെ​യും മ​റ്റും