തി​രു​വ​ന​ന്ത​പു​രം: പേ​വി​ഷ പ്ര​തി​രോ​ധ വാ​ക്സി​ൻ വാ​ങ്ങാ​ൻ മെ​ഡി​ക്ക​ല്‍ സ​ര്‍വി​സ​സ് കോ​ർ​പ​റേ​ഷ​ന് മ​ന്ത്രി​സ​ഭ യോ​ഗം അ​നു​മ​തി ന​ല്‍കി. നേ​ര​ത്തേ ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ച്​ ഒ​രു വ​ർ​ഷ​ത്തി​നു​ശേ​ഷം പ​ർ​ച്ചേ​ഴ്​​സ്​ ഓ​ർ​ഡ​ർ ന​ൽ​കാ​നു​ള്ള തീ​രു​മാ​നം​ മ​ന്ത്രി​സ​ഭ മ​ര​വി​പ്പി​ച്ചി​രു​ന്നു. ഉ​യ​ർ​ന്ന വി​ല​ക്ക്​ വാ​ക്​​സി​ൻ സം​ഭ​രി​ക്കേ​ണ്ട സാ​ഹ​ച​ര്യം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന ധ​ന​വ​കു​പ്പി​ന്‍റെ അ​ഭി​പ്രാ​യ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു ഇ​ത്.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​ക്കാ​ൾ വ​യ്​​ലി​ന്​ 112 രൂ​പ അ​ധി​ക​മാ​യ​തി​നാ​ൽ സം​ഭ​ര​ണ തീ​രു​മാ​നം സ​ർ​ക്കാ​റി​ന്​ വി​ടാ​മെ​ന്നാ​യി​രു​ന്നു മെ​ഡി​ക്ക​ല്‍ സ​ര്‍വി​സ​സ് കോ​ർ​പ​റേ​ഷ​ന്‍ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്​ യോ​ഗം തീ​രു​മാ​നി​ച്ച​ത്. ഇ​തു​പ്ര​കാ​ര​മു​ള്ള ഫ​യ​ൽ ധ​ന​വ​കു​പ്പി​ന്​ അ​യ​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ,​ മെ​ഡി​ക്ക​ല്‍ സ​ര്‍വി​സ​സ് കോ​ർ​പ​റേ​ഷ​ന്‍ 1.125 ല​ക്ഷം വ​യ്​​ൽ വാ​ക്സി​ൻ സം​ഭ​രി​ക്കാ​ൻ ഓ​ർ​ഡ​ർ ന​ൽ​കി. 2.97 കോ​ടി രൂ​പ​യു​ടെ ഓ​ർ​ഡ​ർ സ​ർ​ക്കാ​ർ തീ​രു​മാ​നം വ​രു​ന്ന​മു​റ​ക്ക്​​ സാ​ധൂ​ക​രി​ക്കാ​മെ​ന്ന ധാ​ര​ണ​യി​ലാ​യി​രു​ന്നു ന​ട​പ​ടി.

എ​ന്നാ​ൽ, വി​ല കൂ​ടു​ത​ലാ​ണെ​ന്ന്​ ഒ​രി​ക്ക​ൽ നി​ല​പാ​ടെ​ടു​ത്ത കോ​ർ​പ​റേ​ഷ​ൻ, ഉ​യ​ർ​ന്ന വി​ല​ക്ക്​ ഓ​ർ​ഡ​ർ ന​ൽ​കാ​നെ​ടു​ത്ത തീ​രു​മാ​ന​ത്തി​ൽ ധ​ന​വ​കു​പ്പ്​ ചോ​ദ്യം ഉ​ന്ന​യി​ച്ചു. മ​റ്റ്​ സം​സ്ഥാ​ന​ങ്ങ​ളി​ലെ വി​ല​യു​മാ​യി താ​ര​ത​മ്യം ചെ​യ്തെ​ന്നും കേ​ര​ള​ത്തി​ന്​ അ​ടി​സ്ഥാ​ന വി​ല​ക്കാ​ണ്​ വാ​ക്സി​ൻ ല​ഭി​ക്കു​ന്ന​തെ​ന്നും കോ​ർ​പ​റേ​ഷ​ൻ മ​റു​പ​ടി ന​ൽ​കി.

Leave a Reply

Your email address will not be published. Required fields are marked *

Explore More

കാ​ത്തു​സൂ​ക്ഷി​ക്കാം ഹൃ​ദ​യാ​രോ​ഗ്യം

നി​ങ്ങ​ളെ മു​ന്നോ​ട്ട് ന​യി​ക്കു​ന്ന എ​ഞ്ചി​നാ​ണ് നി​ങ്ങ​ളു​ടെ ഹൃ​ദ​യം, അ​തി​ലാ​യി​രി​ക്ക​ണം ന​മ്മ​ൾ കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്തേ​ണ്ട​ത്. ഈ ​ലേ​ഖ​ന​ത്തി​ൽ നി​ങ്ങ​ളു​ടെ ഹൃ​ദ​യ​ത്തെ ശ​ക്തി​പ്പെ​ടു​ത്താ​നും ദീ​ർ​ഘ​വും ആ​രോ​ഗ്യ​ക​ര​വു​മാ​യ ജീ​വി​തം ന​യി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന പോ​ഷ​കാ​ഹാ​രം, വ്യാ​യാ​മം, ജീ​വി​ത​ശൈ​ലി നു​റു​ങ്ങു​ക​ൾ എ​ന്നി​വ​യെ കു​റി​ച്ചു​ള്ള വി​ദ​ഗ്ദ്ധ ഉ​ൾ​ക്കാ​ഴ്ച​ക​ൾ ഞ​ങ്ങ​ൾ

അമീബിക് മെനിഞ്ചൈറ്റിസ്: വേണം കൂടുതൽ പഠനം

കോഴിക്കോട്: രണ്ടുമാസത്തിനിടെ സംസ്ഥാനത്ത് മൂന്ന് അമീബിക് മെനിഞ്ചൈറ്റിസ് റിപ്പോർട്ട് ചെയ്തിട്ടും അത്യപൂർവ രോഗമാണ് എന്ന സ്ഥിരം പല്ലവി ആവർത്തിച്ച് ആരോഗ്യ വകുപ്പ്. രോഗത്തിന്‍റെ ഉറവിടം, മുൻകരുതൽ എന്നിവയെക്കുറിച്ച് ജനങ്ങൾക്ക് കൃത്യമായ മാർഗനിർദേശംപേലും നൽകാതെ ആരോഗ്യപ്രവർത്തകർ ഇരുട്ടിൽതപ്പുമ്പോൾ വിഷയത്തിൽ കൂടുതൽ പഠനം വേണമെന്ന

വയറിളക്ക പ്രതിരോധം: മലപ്പുറം ജില്ലയില്‍ സ്‌റ്റോപ്പ് ഡയേറിയ കാമ്പയിന്‍

മ​ല​പ്പു​റം: വി​ദ്യാ​ല​യ​ങ്ങ​ള്‍, ഹോ​ട്ട​ലു​ക​ള്‍, റ​സ്‌​റ്റോ​റ​ന്‍റു​ക​ള്‍ തു​ട​ങ്ങി എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും കൈ​ക​ഴു​കാ​നു​ള്ള സോ​പ്പ് നി​ര്‍ബ​ന്ധ​മാ​യും ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ജി​ല്ല ക​ല​ക്ട​ര്‍ വി.​ആ​ര്‍. വി​നോ​ദ് നി​ര്‍ദേ​ശി​ച്ചു. കൈ​ക​ഴു​കു​ന്ന ശീ​ലം ഉ​ള്‍പ്പെ​ടെ വ്യ​ക്തി​ശു​ചി​ത്വം പാ​ലി​ക്കാ​ത്ത​ത് വ​യ​റി​ള​ക്കം പോ​ലു​ള്ള രോ​ഗ​ങ്ങ​ള്‍ക്ക് കാ​ര​ണ​മാ​കു​ന്ന​താ​യും ക​ല​ക്ട​ര്‍ പ​റ​ഞ്ഞു. സ്റ്റോ​പ്പ് ഡ​യേ​റി​യ കാ​മ്പ​യി​ന്‍റെ