കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഡെ​ങ്കി​പ്പ​നി​യും വൈ​റ​ല്‍ പ​നി​യും വ്യാ​പി​ക്കു​ന്നു. മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചെ​ന്ന്​ ആ​രോ​ഗ്യ വ​കു​പ്പ് വ്യ​ക്ത​മാ​ക്കു​ന്നു. ഈ ​മാ​സം ഇ​തു​വ​രെ 998 പേ​ര്‍ക്ക് ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. ഡെ​ങ്കി​പ്പ​നി​യും എ​ലി​പ്പ​നി​യും വൈ​റ​ല്‍ പ​നി​യും ബാ​ധി​ച്ച് 13 മ​ര​ണ​വും റി​പ്പോ​ര്‍ട്ട് ചെ​യ്തു. ഒ​രാ​ഴ്ച​ക്കി​ടെ 50,000ഓ​ളം പേ​ർ പ​നി​ബാ​ധി​ച്ച് സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​തേ​ടി.

പ​ത്തു​മാ​സ​ത്തി​നി​ടെ ഡെ​ങ്കി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ളോ​ടെ സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​ത് 32,453 പേ​രാ​ണ്. 11,804 പേ​ര്‍ക്ക് ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. 41 മ​ര​ണം ഡെ​ങ്കി ബാ​ധി​ച്ചാ​ണെ​ന്ന്​ ആ​രോ​ഗ്യ വ​കു​പ്പ്​ സ്ഥി​രീ​ക​രി​ച്ചു. 105 പേ​രു​ടെ മ​ര​ണം ഡെ​ങ്കി ല​ക്ഷ​ണ​ങ്ങ​ളോ​ടെ​യാ​ണെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും ആ​ശു​പ​ത്രി​ക​ളി​ല്‍ എ​ത്തു​ന്ന മി​ക്ക രോ​ഗി​ക​ള്‍ക്കും ഡെ​ങ്കി ല​ക്ഷ​ണ​ങ്ങ​ളു​ണ്ട്. രാ​ജ്യ​ത്ത് ഏ​റ്റ​വു​മ​ധി​കം ഡെ​ങ്കി കേ​സു​ക​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്ന​ത് കേ​ര​ള​ത്തി​ലാ​ണ്. മു​ന്‍വ​ര്‍ഷ​ങ്ങ​ളി​ലു​ണ്ടാ​യ​തി​നേ​ക്കാ​ള്‍ വ​ലി​യ തോ​തി​ല്‍ ഇ​ത്ത​വ​ണ ഡെ​ങ്കി കേ​സു​ക​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്നു. അ​തേ​സ​മ​യം ഡെ​ങ്കി​യു​ടെ തീ​വ്ര​വ്യാ​പ​നം ഇ​ല്ലെ​ന്നാ​ണ്​ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ്. എ​ന്നാ​ൽ, മു​ന്‍ക​രു​ത​ല്‍ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. തു​ലാ​വ​ർ​ഷം ശ​ക്തി​പ്രാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം ഇ​നി​യും ഉ​യ​ര്‍ന്നേ​ക്കു​മെ​ന്നും ആ​ശ​ങ്ക​യു​ണ്ട്. സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും പ​നി​ബാ​ധി​ത​രു​ടെ നീ​ണ്ട ക്യൂ​വാ​ണ്. കൊ​തു​ക് ന​ശീ​ക​ര​ണ​മ​ട​ക്കം പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കാ​ത്ത​തും രോ​ഗി​ക​ളു​ടെ എ​ണ്ണം ഉ​യ​രാ​ന്‍ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ഡെ​ങ്കി​ക്ക്​ പു​റ​മെ എ​ലി​പ്പ​നി​യും വൈ​റ​ല്‍പ​നി​യും കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന സ്ഥി​തി​യു​മു​ണ്ട്.

1661 പേ​ര്‍ക്ക് എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. 66 മ​ര​ണ​വും സം​സ്ഥാ​ന​ത്ത്​ എ​ലി​പ്പ​നി ബാ​ധി​ച്ചു​ണ്ടാ​യി. ഈ ​വ​ര്‍ഷം ഇ​തു​വ​രെ 23,43,886 പേ​രാ​ണ്​ സാ​ധാ​ര​ണ പ​നി ബാ​ധി​ച്ച് സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ജലജന്യരോഗങ്ങൾ പിടിമുറുക്കുന്നു

തി​രു​വ​ന​ന്ത​പു​രം: നി​യ​ന്ത്ര​ണ​വി​ധേ​​യ​മെ​ന്ന്​ ക​രു​തി​യി​രു​ന്ന ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ൾ പി​ടി​മു​റു​ക്കു​ന്ന​ത്​ ​പൊ​തു​ജ​നാ​രോ​ഗ്യ മേ​ഖ​ല​യി​ലു​യ​ർ​ത്തു​ന്ന​ത്​ വ​ലി​യ വെ​ല്ലു​വി​ളി. മ​ഞ്ഞ​പ്പി​ത്ത​ത്തി​ന്‍റെ അ​പ​ക​ട​ക​ര​മാ​യ വ്യാ​പ​ന​മാ​ണ്​ ഇ​തി​ൽ ഏ​റ്റ​വും പ്ര​ധാ​നം. ഈ ​വ​ർ​ഷം ഇ​തു​വ​രെ 2088 കേ​സു​ക​ളാ​ണ്​ സം​സ്ഥാ​ന​ത്ത്​ റി​പ്പോ​ർ​ട്ട്​ ചെ​യ്ത്​​ത്. 15 മ​ര​ണ​ങ്ങ​ളു​മു​ണ്ടാ​യി. മേ​യി​ൽ മാ​ത്രം ​ഇ​തു​വ​രെ 376 പേ​രാ​ണ്​

പ്രമേഹവും വൈറ്റമിൻ ഡിയും തമ്മിലെന്താണ് ബന്ധം?

പ്രമേഹവും വൈറ്റമിൻ ഡിയും തമ്മിലെന്താണ് ബന്ധം?

വൈറ്റമിൻ ഡി ശരീരത്തിൽ ആവശ്യത്തിന് ഇല്ലാത്തത് എല്ലുകളും പേശികളും ദുർബലമാകാൻ കാരണമാകും. പ്രമേഹം പോലെ സങ്കീർണമായ രോഗങ്ങളുമായും വൈറ്റമിൻ ഡിക്ക് വലിയ ബന്ധമുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ തോതിനെ സ്വാധീനിക്കുന്ന ഇൻസുലിൻ സംവേദനത്വം മെച്ചപ്പെടുത്തുന്നതിൽ നിർണായകമായ പങ്കാണ് വൈറ്റമിൻ ഡി വഹിക്കുന്നത്. ഇൻസുലിൻ

ദീർഘ കാലമായ വിവാഹ ബന്ധങ്ങളിൽ പ്രണയവികാരങ്ങൾ ആദ്യം കുറയുന്നത് ഭാര്യമാരിലെന്ന് പഠനം

ദീർഘ കാലമായ വിവാഹ ബന്ധങ്ങളിൽ പ്രണയവികാരങ്ങൾ ആദ്യം കുറയുന്നത് ഭാര്യമാരിലെന്ന് പഠനം

പിറ്റ്സ്ബർഗ് (യു.എസ്.): വിവാഹം കഴിഞ്ഞ ദീർഘകാലമായി ഒന്നിച്ച് ജീവിക്കുന്ന ദമ്പതികളിൽ പ്രണയവികാരങ്ങൾ ആദ്യം കുറയുന്നത് ഭാര്യമാരിലെന്ന് പഠനം. 3,900 ദമ്പതികളുടെ ബന്ധം പരിശോധിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. വിവാഹ നിശ്ചയമോ വിവാഹമോ കഴിഞ്ഞ് രണ്ട് വർഷം മുതൽ 20 വർഷം വരെയായി ഒന്നിച്ച്