ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ 1.73 ല​ക്ഷം കു​ട്ടി​ക​ൾ​ക്ക് വി​വി​ധ ത​രം കാ​ഴ്ചാ​പ്ര​ശ്ന​ങ്ങ​ൾ. മൊ​ബൈ​ൽ ഫോ​ണി​ന്റെ അ​മി​ത​മാ​യ ഉ​പ​യോ​ഗം​മൂ​ല​മാ​ണ് ഇ​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പ് ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ക​ണ്ടെ​ത്ത​ൽ. ഇ​തി​ന്റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ അ​ധ്യ​യ​ന​വ​ർ​ഷം സ്കൂ​ളു​ക​ളി​ൽ കു​ട്ടി​ക​ളു​ടെ കാ​ഴ്ച​പ​രി​ശോ​ധ​ന ന​ട​ന്നി​രു​ന്നു.

ആ​കെ 62,08,779 വി​ദ്യാ​ർ​ഥി​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ 1,73,099 പേ​ർ​ക്കും വി​വി​ധ​ത​രം കാ​ഴ്ച​പ്ര​ശ്ന​ങ്ങ​ളു​ണ്ട്. ​ബെ​ള​ഗാ​വി ജി​ല്ല​യി​ലെ കു​ട്ടി​ക​ൾ​ക്കാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​ശ്ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ഇ​വി​ടെ​യു​ള്ള 39,997 കു​ട്ടി​ക​ൾ​ക്കും കാ​ഴ്ച ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ബെ​ള​ഗാ​വി​യി​ൽ 6,74,939 കു​ട്ടി​ക​ളി​ൽ ൾ 39,997 ​പേ​ർ​ക്ക് കാ​ഴ്ച പ്ര​ശ്ന​ങ്ങ​ൾ ക​ണ്ടെ​ത്തി. 15,313 കു​ട്ടി​ക​ൾ​ക്ക് ക​ണ്ണ​ട​ക​ൾ ന​ൽ​കി. വി​ജ​യ​പു​ര​യി​ൽ 3,60,533 കു​ട്ടി​ക​ളി​ൽ 13,170 പേ​ർ​ക്കും വൈ​ക​ല്യ​ങ്ങ​ളു​ണ്ട്. ഇ​തി​ൽ 2,572 പേ​ർ​ക്ക് ക​ണ്ണ​ട ന​ൽ​കി. ബി.​ബി.​എം.​പി പ​രി​ധി​യി​ൽ 3,11,237 കു​ട്ടി​ക​ളെ പ​രി​ശോ​ധി​ച്ച​തി​ൽ 10,193 പേ​ർ​ക്ക് പ്ര​ശ്ന​ങ്ങ​ൾ ക​ണ്ടെ​ത്തി. 2,555 പേ​ർ​ക്ക് ക​ണ്ണ​ട​ക​ൾ ന​ൽ​കി. ദേ​വ​ന​ഗ​രെ​യി​ൽ 1,41,931 കു​ട്ടി​ക​ളി​ൽ 6348 പേ​ർ​ക്ക് പ്ര​ശ്ന​ങ്ങ​ളു​ണ്ട്.

2231 പേ​ർ​ക്ക് ക​ണ്ണ​ട ന​ൽ​കി. ബെ​ള്ളാ​രി​യി​ൽ 2,34,661 കു​ട്ടി​ക​ളെ പ​രി​ശോ​ധി​ച്ച​പ്പോ​ൾ 6333 കു​ട്ടി​ക​ൾ​ക്ക് പ്ര​ശ്ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും 3090 പേ​ർ​ക്ക് ക​ണ്ണ​ട ന​ൽ​കു​ക​യും ചെ​യ്തു. ബി​ദ​റി​ൽ ആ​കെ 1,88,220 കു​ട്ടി​ക​ൾ​ക്ക് പ​രി​ശോ​ധ​ന ന​ട​ത്തി. 5,677 കു​ട്ടി​ക​ൾ​ക്ക് കാ​ഴ്ച​പ്ര​ശ്ന​ങ്ങ​ളു​ണ്ട്. 2787 പേ​ർ​ക്ക് ക​ണ്ണ​ട​ക​ൾ ന​ൽ​കി.

‘രാ​ഷ്ട്രീ​യ ബാ​ൽ സ്വ​സ്ത്യ കാ​ര്യ​ക്രം (ആ​ർ.​ബി.​എ​സ്.​കെ) പ​ദ്ധ​തി​യു​ടെ കീ​ഴി​ലാ​ണ് ക​ർ​ണാ​ട​ക​യി​​ലെ മു​ഴു​വ​ൻ സ​ർ​ക്കാ​ർ-​എ​യ്ഡ​ഡ് സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ലെ​യും കു​ട്ടി​ക​ൾ​ക്ക് വ​കു​പ്പ് വി​വി​ധ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​ത്.

കാ​ഴ്ച​പ​രി​ശോ​ധ​ന​ക്ക് പു​റ​മേ വി​ള​ർ​ച്ച, പോ​ഷ​കാ​ഹാ​ര​ക്കു​റ​വ്, വി​ര​ശ​ല്യം എ​ന്നീ പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തി​യി​രു​ന്നു. 2022-23 അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ 64,48,793 കു​ട്ടി​ക​ൾ​ക്ക് കാ​ഴ്ച​പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ 62,08,779 കു​ട്ടി​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ആ​കെ 88,210 ക​ണ്ണ​ട​ക​ളാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ​ത്.

വില്ലൻ മൊ​ബൈ​ൽ ഫോൺ

കു​ട്ടി​ക​ളി​​ലെ കാ​ഴ്ച ത​ക​രാ​റു​ക​ൾ​ക്കു​ള്ള പ്ര​ധാ​ന കാ​ര​ണം അ​മി​ത മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗ​വും ടെ​ലി​വി​ഷ​ൻ കാ​ണു​ന്ന​തു​മാ​ണെ​ന്ന് വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. പ​ഠ​ന​പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളും മ​റ്റും ന​ട​ക്കു​ന്ന​തി​നാ​ൽ മൊ​​ബൈ​ൽ ഫോ​ണു​ക​ൾ കു​ട്ടി​ക​ൾ​ക്ക് ദീ​ർ​ഘ​നേ​രം ഉ​പ​യോ​ഗി​ക്കേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ​യു​മു​ണ്ടെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ലെ അ​ന്ധ​ത നി​യ​ന്ത്ര​ണ ദേ​ശീ​യ പ​ദ്ധ​തി ജോ​യ​ന്റ് ഡ​യ​റ​ക്ട​ർ ഡോ. ​ശ്യാ​മ​സു​ന്ദ​ർ പ​റ​യു​ന്നു.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​​ടെ വി​ദ്യാ​ർ​ഥി​ക​ൾ മൊ​ബൈ​ൽ ഫോ​ണി​ന് അ​ടി​മ​ക​ളാ​കു​ന്ന അ​വ​സ്ഥ​യു​മു​ണ്ട്. പ​ഠ​നം ക​ഴി​ഞ്ഞാ​ൽ ഒ​ന്നു​കി​ൽ മൊ​ബൈ​ൽ ഫോ​ണു​ക​ളി​ലോ അ​ല്ലെ​ങ്കി​ൽ ടെ​ലി​വി​ഷ​ന് മു​ന്നി​ലോ സ​മ​യം ചെ​ല​വ​ഴി​ക്കു​ക​യാ​ണ് കു​ട്ടി​ക​ൾ.

കോ​വി​ഡ് സ​മ​യ​ത്തും അ​തി​ന് ശേ​ഷ​വു​മു​ള്ള ഘ​ട്ട​ങ്ങ​ളി​ലും മൊ​ബൈ​ൽ ഉ​പ​യോ​ഗം കു​ട്ടി​ക​ളി​ൽ ഏ​റെ കൂ​ടി. ദീ​ർ​ഘ​നേ​രം മൊ​ബൈ​ൽ ഫോ​ണി​ന്റെ സ്ക്രീ​നി​ൽ നോ​ക്കി​യി​രി​ക്കു​ന്ന​ത് ക​ണ്ണു​ക​ൾ​ക്ക് ഗു​രു​ത​ര​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കും. ക​ണ്ണു​ക​ൾ ക്ഷീ​ണി​ക്കു​ക​യും കാ​ഴ്ച​വൈ​ക​ല്യ​ങ്ങ​ള​ട​ക്കം ഉ​ണ്ടാ​വു​ക​യും ചെ​യ്യു​ന്നു.

കു​ട്ടി​ക​ൾ ദി​വ​സ​വും ഏ​റ്റ​വും ചു​രു​ങ്ങി​യ​ത് എ​ട്ടു​മ​ണി​ക്കൂ​ർ ഉ​റ​ങ്ങ​ണം. പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ അ​ട​ങ്ങി​യ പോ​ഷ​കാ​ഹാ​രം ക​ഴി​ക്ക​ണം. വി​റ്റ​മി​ൻ എ ​അ​ട​ങ്ങി​യ ഭ​ക്ഷ​ണം ധാ​രാ​ളം ക​ഴി​ക്ക​ണം. കാ​ഴ്ച​പ്ര​ശ്ന​ങ്ങ​ൾ ഉ​ള്ള കു​ട്ടി​ക​ൾ നി​ർ​ബ​ന്ധ​മാ​യും ക​ണ്ണ​ട​ക​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ഡോ. ​ശ്യാ​മ സു​ന്ദ​ർ പ​റ​ഞ്ഞു. വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ഇ​ക്കാ​ര്യ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്നു​മു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

This is diet is effective in preventing infertility, new study | വന്ധ്യത തടയാൻ ഈ ഭക്ഷണക്രമം ഫലപ്രദമാണെന്ന് പുതിയ പഠനം

This is diet is effective in preventing infertility, new study | വന്ധ്യത തടയാൻ ഈ ഭക്ഷണക്രമം ഫലപ്രദമാണെന്ന് പുതിയ പഠനം

Mediterranean diet is very famous among health conscious people. Mediterranean diet have long been praised for their multiple health benefits. Now research  suggests that it may also help in the

ഇന്ത്യയിൽ 159 പേർക്ക് കൂടി കോവിഡ്; ആക്റ്റീവ് കേസുകൾ 1,623

ഇന്ത്യയിൽ 159 പേർക്ക് കൂടി കോവിഡ്; ആക്റ്റീവ് കേസുകൾ 1,623

ന്യൂഡൽഹി: രാജ്യത്ത് 159 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ ആക്റ്റീവ് കേസുകളുടെ എണ്ണം 1,623 ഉയർന്നു. ശനിയാഴ്ച രാവിലെ എട്ട് മണി വരെയുള്ള കണക്ക് പ്രകാരം 24 മണിക്കൂറിൽ കേരളത്തിൽ ഒരു മരണം

കാലഹരണപ്പെട്ട ‘സലൈൻ’ നൽകി; ബംഗാളിൽ പ്രസവ ശേഷം യുവതി മരിച്ചു

കാലഹരണപ്പെട്ട ‘സലൈൻ’ നൽകി; 
ബംഗാളിൽ പ്രസവ ശേഷം യുവതി മരിച്ചു

കൊൽക്കത്ത: വെസ്റ്റ് ബംഗാളിലെ മിഡ്‌നാപൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കാലഹരണപ്പെട്ട സോഡിയം ലായനി നൽകിയതിനെ തുടർന്ന് 30കാരിയായ ഗർഭിണി മരിച്ചു. ​എട്ടോളം പേർ ഗുരുതരാവസ്ഥയിലാണ്. മാമോണി റൂയി ദാസ് എന്ന യുവതി ബുധനാഴ്ച പ്രസവിച്ചെങ്കിലും നില വഷളായതിനെ തുടർന്ന് വ്യാഴാഴ്ച തീവ്രപരിചരണ