ദു​ബൈ: ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​റി​ന്‍റെ ആ​റ് ആ​ശു​പ​ത്രി​ക​ൾ ന്യൂ​സ്​ വീ​ക്ക്​ പു​റ​ത്തു​വി​ട്ട 2023ലെ ​ലോ​ക​ത്തെ മി​ക​ച്ച ആ​ശു​പ​ത്രി​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചു. ഇ​ന്ത്യ​യി​ലെ​യും യു.​എ.​ഇ​യി​ലെ​യും ആ​ശു​പ​ത്രി​ക​ളാ​ണ്​ നേ​ട്ടം കൈ​വ​രി​ച്ച​തെ​ന്ന്​ ആ​സ്റ്റ​ർ ഡി.​എം ഹെ​ൽ​ത്ത്​​കെ​യ​ർ അ​റി​യി​ച്ചു. ഗു​ണ​നി​ല​വാ​ര​ത്തി​ലും രോ​ഗീ പ​രി​ച​ര​ണ​ത്തി​ലും അ​ന്താ​രാ​ഷ്ട്ര നി​ല​വാ​രം പു​ല​ര്‍ത്തു​ന്ന ആ​ശു​പ​ത്രി​ക​ളു​ടെ പ​ട്ടി​ക​യാ​ണ്​​ ന്യൂ​സ്​ വീ​ക്ക്​ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വി​ട്ട​ത്.

ദു​ബൈ​യി​ലെ മ​ന്‍ഖൂ​ല്‍, അ​ല്‍ ഖി​സൈ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​സ്റ്റ​ര്‍ ഹോ​സ്പി​റ്റ​ലു​ക​ൾ, ദു​ബൈ​യി​ലെ മെ​ഡ്‌​കെ​യ​ര്‍ വി​മ​ണ്‍ ആ​ൻ​ഡ്​ ചി​ല്‍ഡ്ര​ന്‍ ഹോ​സ്പി​റ്റ​ല്‍, ആ​സ്റ്റ​ര്‍ മെ​ഡ്‌​സി​റ്റി ഹോ​സ്പി​റ്റ​ല്‍, ബം​ഗ​ളൂ​രു​വി​ലെ ആ​സ്റ്റ​ര്‍ സി.​എം.​ഐ ഹോ​സ്പി​റ്റ​ല്‍, ആ​സ്റ്റ​ര്‍ മിം​സ് ഹോ​സ്പി​റ്റ​ല്‍, കോ​ഴി​ക്കോ​ട് എ​ന്നി​വ​യാ​ണ്​ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട ആ​ശു​പ​ത്രി​ക​ൾ. ആ​ഗോ​ള ഡേ​റ്റ സ്ഥാ​പ​ന​മാ​യ സ്റ്റാ​റ്റി​സ്റ്റ​യു​മാ​യി സ​ഹ​ക​രി​ച്ച് ന്യൂ​സ് വീ​ക്ക് ന​ട​ത്തി​യ സ​മ​ഗ്ര വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മി​ക​ച്ച ആ​രോ​ഗ്യ പ​രി​ച​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ തി​ര​ഞ്ഞെ​ടു​ത്ത​ത്. ഈ ​വ​ര്‍ഷം, 28 രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നു​ള്ള 2,300ല​ധി​കം ആ​ശു​പ​ത്രി​ക​ള്‍ മി​ക​ച്ച ആ​രോ​ഗ്യ പ​രി​പാ​ല​ന സ്ഥാ​പ​ന​ങ്ങ​ളെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള പ്ര​ക്രി​യ​യി​ല്‍ ഉ​ള്‍പ്പെ​ട്ടി​ട്ടു​ണ്ട്. ന്യൂ​സ് വീ​ക്കി​ന്‍റെ അം​ഗീ​കാ​ര​ത്തി​ല്‍ ഏ​റെ അ​ഭി​മാ​നി​ക്കു​ന്ന​താ​യി ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​ര്‍ സ്ഥാ​പ​ക ചെ​യ​ര്‍മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

നിപ പ്രതിരോധം: കോ​ഴി​ക്കോ​ട് ജില്ലയില്‍ ഏകാരോഗ്യം ആക്ഷൻപ്ലാൻ ഒരുങ്ങുന്നു

നിപ പ്രതിരോധം: കോ​ഴി​ക്കോ​ട് ജില്ലയില്‍ ഏകാരോഗ്യം ആക്ഷൻപ്ലാൻ ഒരുങ്ങുന്നു

കോ​ഴി​ക്കോ​ട്: തു​ട​ർ​ച്ച​യാ​യി നി​പ ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന ജി​ല്ല​യി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് ഏ​കാ​രോ​ഗ്യം എ​ന്ന ആ​ശ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ആ​ക്ഷ​ൻ പ്ലാ​ൻ ഒ​രു​ങ്ങു​ന്നു. ജി​ല്ല​യി​ൽ മൂ​ന്നാം ത​വ​ണ​യും നി​പ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ക​യും ര​ണ്ടു​പേ​ർ മ​രി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​നു​ഷ്യ​ന്റെ ആ​രോ​ഗ്യ​ത്തോ​ടൊ​പ്പം പ്ര​കൃ​തി​യു​ടെ​യും

ചിക്കന്‍പോക്‌സ്: കരുതൽ വേണം, ചികിത്സ തേടണം

കൊ​ല്ലം: ക​ടു​ത്ത ചൂ​ട്​ ത​ള​ർ​ത്തു​ന്ന​തി​നി​ടെ ചി​ക്ക​ൻ പോ​ക്സ്​ പോ​ലു​ള്ള രോ​ഗ​ങ്ങ​ൾ വ്യാ​പ​ക​മാ​കു​ന്ന​തി​നെ ക​രു​തി​യി​രി​ക്ക​ണം. ചി​ക്ക​ന്‍പോ​ക്‌​സ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ യ​ഥാ​സ​മ​യം ചി​കി​ത്സ തേ​ട​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ക​യാ​ണ്​ ആ​രോ​ഗ്യ​വ​കു​പ്പ്. ചി​ക്ക​ന്‍പോ​ക്‌​സ് കു​മി​ള​ക​ളി​ലെ സ്ര​വ​ങ്ങ​ളി​ല്‍ നി​ന്നും, അ​ണു​ബാ​ധ​യു​ള്ള​വ​ര്‍ ചു​മ​ക്കു​മ്പോ​ഴും തു​മ്മു​മ്പോ​ഴും മ​റ്റും തെ​റി​ക്കു​ന്ന ക​ണ​ങ്ങ​ളി​ലൂ​ടെ​യും അ​ണു​ബാ​ധ

വേ​ണം ന​ല്ല ഭ​ക്ഷ​ണ ശീ​ലം

ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത ശൈ​ലി​ക്ക് ന​ല്ല ഭ​ക്ഷ​ണം, വി​ശ്ര​മം, വ്യാ​യാ​മം എ​ന്നി​വ അ​നി​വാ​ര്യ​മാ​ണ്. ന​ല്ല ഭ​ക്ഷ​ണം എ​ന്ന​ത് ഇ​ന്ന് എ​ല്ലാ​വ​രും നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​യാ​ണ്. ഭ​ക്ഷ​ണ​ത്തി​ലെ മാ​യം ത​ന്നെ കാ​ര​ണം. മാ​ത്ര​മ​ല്ല, തി​ര​ക്കു​ള്ള ജീ​വി​ത​രീ​തി കാ​ര​ണം ആ​ളു​ക​ൾ​ക്ക് ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യാ​നു​ള്ള സ​മ​യ​വും കു​റ​ഞ്ഞു.