കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് പൂ​ർ​ണ​ത കൈ​വ​രി​ക്കു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മി​ഷ​ൻ ഇ​ന്ദ്ര​ധ​നു​ഷ് 5.0 സ്പെ​ഷ​ൽ ഡ്രൈ​വി​നു​ള്ള ഒ​രു​ക്കം പൂ​ർ​ത്തി​യാ​യ​താ​യി മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​കെ. രാ​ജാ​റാം അ​റി​യി​ച്ചു.

ജി​ല്ല​യി​ൽ ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ൾ, സ​ബ് സെ​ന്റ​റു​ക​ൾ, അം​ഗ​ൻ​വാ​ടി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ 1100 സെ​ഷ​നു​ക​ളി​ലാ​യി​ട്ടാ​ണ് കു​ത്തി​വെ​പ്പ് ന​ൽ​കു​ന്ന​ത്. അ​ഞ്ച് വ​യ​സ്സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കും ഗ​ർ​ഭി​ണി​ക​ൾ​ക്കും കു​ത്തി​വെ​പ്പ് ന​ൽ​കും.

കു​ത്തി​വെ​പ്പു​ക​ൾ എ​ടു​ക്കാ​ത്ത​തും ചി​ല ഡോ​സു​ക​ൾ മാ​ത്രം എ​ടു​ത്തു​കൊ​ണ്ട് ഭാ​ഗി​ക​മാ​യി കു​ത്തി​വെ​പ്പെ​ടു​ത്ത​വ​രു​മാ​യ അ​ഞ്ച് വ​യ​സ്സി​ന് താ​ഴെ​യു​ള്ള 7834 കു​ട്ടി​ക​ൾ​ക്കും 1319 ഗ​ർ​ഭി​ണി​ക​ൾ​ക്കു​മാ​ണ് ഈ ​റൗ​ണ്ടി​ൽ കു​ത്തി​വെ​പ്പു​ക​ൾ ന​ൽ​കു​ന്ന​ത്. ജി​ല്ല​യു​ടെ ചി​ല​ഭാ​ഗ​ങ്ങ​ളി​ൽ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​നെ​തി​രാ​യ പ്ര​ചാ​ര​ണം ന​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ട്.

പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​ക​ൾ എ​ടു​ക്കാ​ത്ത​തു​മൂ​ലം ജി​ല്ല​യി​ലെ ചി​ല​ഭാ​ഗ​ങ്ങ​ളി​ൽ അ​ഞ്ചാം പ​നി പോ​ലെ​യു​ള്ള അ​സു​ഖ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​തും അ​തി​നെ തു​ട​ർ​ന്ന് മ​ര​ണ​മ​ട​ക്ക​മു​ള്ള ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​തും ത​ട​യാ​ൻ സ​മ​യ​ബ​ന്ധി​ത​മാ​യി പ്ര​തി​രോ​ധ കു​ത്തി​വെ​പ്പെ​ടു​ക്കു​ന്ന​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന് ഡി.​എം.​ഒ പ​റ​ഞ്ഞു. ആ​ർ.​സി.​എ​ച്ച് ഓ​ഫി​സ​ർ സ​ച്ചി​ൻ ബാ​ബു, എ​ൻ.​എ​ച്ച്.​എം ഡി.​പി.​എം ഡോ. ​സി.​കെ. ഷാ​ജി, സീ​നി​യ​ർ പീ​ഡി​യാ​ട്രീ​ഷ്യ​ൻ ഡോ. ​മോ​ഹ​ൻ​ദാ​സ്, ഡോ. ​ര​ഞ്ജി​ത്, എ​ൻ.​പി. പു​ഷ്പ എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഹൃദയമാണ്, പതിവായി പരിശോധിക്കണേ…

മുതിർന്നവരിൽ ഏറെ പേർക്കും കണ്ടുവരുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് ഹൃദ്രോഗം. എന്നിരുന്നാലും പലപ്പോഴും ഇത് അറിയപ്പെടാതെ പോകുന്നു എന്നുള്ളതാണ് ദുഃഖകരമായ വസ്തുത. അതുകൊണ്ടുതന്നെ രോഗ സങ്കീർണതകൾ ഒഴിവാക്കാൻ കഴിയാതെ പോകുകയും ഹൃദയാഘാത സമയത്തുമാത്രം രോഗം കണ്ടെത്തപ്പെടുകയും ചെയ്യുന്നു. എന്നാൽ, തുടക്കത്തിൽ ഹൃദ്രോഗം

Know the early warning signs and symptoms of  breast cancer

Breast cancer is the most common disease in women. It is common in women of all ages. Hence the need for timely screening to manage breast cancer is very important

മദ്യപാനം യുവാക്കൾക്കിടയിൽ സ്‌ട്രോക്ക് കേസുകൾ വർദ്ധിപ്പിക്കുന്നു; ആശങ്ക ഉയർത്തി പുതിയ റിപ്പോർട്ട്

മദ്യപാന ശീലം യുവാക്കളിൽ സ്ട്രോക്ക് ഉണ്ടാകാൻ കാരണമാകുന്നതായി പുതിയ പഠനങ്ങൾ. ഒരുകാലത്ത് പ്രായമായവരെ ബാധിച്ചിരുന്ന ആരോഗ്യപ്രശ്നമായി കണക്കാക്കപ്പെട്ടിരുന്ന സ്ട്രോക്ക് ഇപ്പോൾ അമിതമായ മദ്യപാനം ഉൾപ്പെടെയുള്ള ജീവിതശൈലി ശീലമാക്കിയ ചെറുപ്പക്കാരിലാണ് കൂടുതലായി കണ്ടുവരുന്നത്. ഉയർന്ന മദ്യപാനം യുവാക്കളിൽ സ്ട്രോക്ക് വരാനുള്ള സാധ്യത 50