ദോ​ഹ: ഖ​ത്ത​റി​ലെ മെ​ഡി​ക്ക​ൽ ഡ​യ​ഗ്‌​നോ​സ്റ്റി​ക്‌​സ് രം​ഗ​ത്തി​ന് മു​ത​ൽ​ക്കൂ​ട്ടാ​യി മൈ​ക്രോ ഹെ​ൽ​ത്ത് ല​ബോ​റ​ട്ട​റീ​സ് മാ​മൂ​റ ശാ​ഖ​യി​ൽ സൈ​റ്റോ​ജെ​ന​റ്റി​ക്സ് ഡി​പ്പാ​ർ​ട്മെ​ന്റ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. രാ​ജ്യ​ത്ത് ല​ഭ്യ​മാ​യ ജ​നി​ത​ക പ​രി​ശോ​ധ​ന​ക​ളു​ടെ വ്യാ​പ്തി വ​ർ​ധി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​താ​ണ് സൈ​റ്റോ​ജെ​ന​റ്റി​ക്സ് ഡി​പ്പാ​ർ​ട്മെ​ന്റി​ന്റെ തു​ട​ക്കം.

വ​രാ​നി​രി​ക്കു​ന്ന കാ​ല​ത്ത് ആ​ധു​നി​ക ആ​രോ​ഗ്യ-​രോ​ഗ​നി​ർ​ണ​യ രം​ഗ​ത്ത് ഏ​റ്റ​വും പ്രാ​ധാ​ന്യ​മു​ള്ള വൈ​ദ്യ​ശാ​സ്ത്ര ശാ​ഖ​യാ​ണ് ജെ​ന​റ്റി​ക്സ് ആ​ൻ​ഡ് ജീ​നോ​മി​ക്സ്. മൈ​ക്രോ ഹെ​ൽ​ത്ത് ല​ബോ​റ​ട്ട​റീ​സി​ന്റെ നി​ല​വി​ലെ ജെ​ന​റ്റി​ക്സ് ആ​ൻ​ഡ് ജീ​നോ​മി​ക്സ് ഡി​പ്പാ​ർ​ട്മെ​ന്റി​ന്റെ ഉ​പ​ശാ​ഖ​യാ​യാ​ണ് ഇ​പ്പോ​ള്‍ സൈ​റ്റോ​ജെ​ന​റ്റി​ക്സ് ഡി​പ്പാ​ർ​ട്മെ​ന്റ് കൂ​ടി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

മി​ഡി​ൽ ഈ​സ്റ്റി​ലെ പ്ര​ശ​സ്ത വ​ന്ധ്യ​ത വി​ദ​ഗ്ധ​നും വീ​ൽ കോ​ർ​ണ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം പ്ര​ഫ​സ​റു​മാ​യ ഡോ. ​ബ​ദ​റു​ദ്ദീ​ന്‍ അ​ഹ​മ്മ​ദ് പു​തി​യ വ​കു​പ്പി​ന്റെ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. തു​ട​ർ​ന്ന്, ‘ആ​ദ്യ ത്രൈ​മാ​സ​ത്തി​ലെ അ​ൾ​ട്രാ​സൗ​ണ്ടി​ന്റെ ഉ​ദ്ദേ​ശ്യം’ എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം സം​സാ​രി​ച്ചു. ജ​നി​ത​ക​ശാ​സ്ത്ര​ത്തെ​യും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശോ​ധ​ന​ക​ളെ​യും വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ട് ഡോ. ​ജ​സ്റ്റി​ൻ കാ​ർ​ല​സും സു​ര​ഭി ഗം​ഗ​യും സം​സാ​രി​ച്ചു. ‘ജ​നി​ത​ക​ശാ​സ്ത്ര​ത്തി​ലെ​യും ഹ്യു​മ​ൻ ജീ​നോ​മി​ക്സി​ലെ​യും സ​മീ​പ​കാ​ല പ്ര​വ​ണ​ത​ക​ൾ’ എ​ന്ന​വി​ഷ​യ​ത്തി​ൽ പാ​ന​ൽ ച​ർ​ച്ച​യും ന​ട​ന്നു. ഡോ. ​സു​ക്മി​ണി റ​ജി, ഡോ. ​ശ്രീ​കാ​ന്ത്, ഡോ. ​അ​തി​യ്യ അ​ബ്ദു​ള്ള, ഡോ. ​സാ​ജി​ദ് ഖാ​ൻ എ​ന്നി​വ​ര്‍ വി​ദ​ഗ്ധ അ​ഭി​പ്രാ​യ​ങ്ങ​ളും നി​രീ​ക്ഷ​ണ​ങ്ങ​ളും പ​ങ്കു​വെ​ച്ചു.

ഖ​ത്ത​റി​ലെ സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ ആ​രോ​ഗ്യ മേ​ഖ​ല​ക​ളി​ല്‍നി​ന്നാ​യി 300ല​ധി​കം ആ​രോ​ഗ്യ വി​ദ​ഗ്ധ​ര്‍ പ​ങ്കെ​ടു​ത്തു. സൈ​റ്റോ​ജെ​ന​റ്റി​ക്സ് ഡി​പ്പാ​ർ​ട്മെ​ന്റി​ന്റെ ആ​രം​ഭ​ത്തോ​ടെ കാ​ര്യോ​ടൈ​പ്പി​ങ്, ഫി​ഷ് മു​ത​ലാ​യ അ​ന​വ​ധി സ​ങ്കീ​ർ​ണ ജ​നി​ത​ക പ​രി​ശോ​ധ​ന​ക​ൾ ഇ​നി മു​ത​ല്‍ ഖ​ത്ത​റി​ൽ​ത​ന്നെ ന​ട​ത്താ​നാ​കും.

Leave a Reply

Your email address will not be published. Required fields are marked *

Explore More

മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ എപ്പോൾ?

കാൽമുട്ട് ശസ്ത്രക്രിയയുടെ ശരിയായ സമയത്തിനും ഏറെ പ്രാധാന്യമുണ്ട്. ഒരു രോഗിയും കുടുംബവും ഡോക്ടറും ശരിയായ ഒരു തീരുമാനത്തിലൂടെ മുട്ടുമാറ്റിവെക്കൽ എന്ന പ്രക്രിയയിലേക്ക് കടക്കുന്നതാണ് രീതി. ഒരു രോഗിയുടെ ആർത്രൈറ്റിസ് വളരെ മോശമാകുന്ന അവസ്ഥയിലാണ് ഡോക്ടർ മുട്ടുമാറ്റി വെക്കൽ ശസ്ത്രക്രിയ നിർദേശിക്കുന്നത് ചോദ്യത്തിനുള്ള

അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ചുള്ള പരിചരണത്തിന് മദർ-ന്യൂബോൺ കെയർ യൂണിറ്റ്

അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ചുള്ള പരിചരണത്തിന് മദർ-ന്യൂബോൺ കെയർ യൂണിറ്റ്

* സംസ്ഥാനത്തെ ആദ്യ സംരംഭം പുതുവർഷത്തിൽ പ്രവർത്തനമാരംഭിക്കും സംസ്ഥാനത്ത് ആദ്യമായി അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ചുള്ള പരിചരണത്തിനായി മദർ-ന്യൂബോൺ കെയർ യൂണിറ്റ് (എം.എൻ.സി.യു) കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ സജ്ജമായി. ജനുവരി രണ്ടിന് ഉച്ചയ്ക്ക് 1.30ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്

മഞ്ഞപ്പിത്തവും ചിക്കൻ പോക്സും വ്യാപിക്കുന്നു

കോ​ഴി​ക്കോ​ട്: ചൂ​ട് കൂ​ടി​യ​തോ​ടെ ജി​ല്ല​യി​ൽ മ​ഞ്ഞ​പ്പി​ത്ത​വും (വൈ​റ​ൽ ഹെ​പ്പ​റ്റൈ​റ്റി​സ്-​എ) ചി​ക്ക​ൻ പോ​ക്സും വ്യാ​പി​ക്കു​ന്നു. ദി​നം​പ്ര​തി നി​ര​വ​ധി പേ​രാ​ണ് സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​ത്. ചി​ക്ക​ൻ പോ​ക്സ് മു​മ്പെ​ങ്ങു​മി​ല്ലാ​ത്ത വി​ധം വ​ർ​ധി​ച്ച​താ​യി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ​നി, ഛർ​ദി ബാ​ധി​ച്ചെ​ത്തു​ന്ന 100