കു​വൈ​ത്ത് സി​റ്റി: സാ​ൽ​മി​യ​യി​ൽ ലൈ​സ​ൻ​സി​ല്ലാ​ത്ത പ്ര​വ​ർ​ത്തി​ച്ച മെ​ഡി​ക്ക​ൽ സെ​ന്റ​ർ കു​വൈ​ത്ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഡ്ര​ഗ് ഇ​ൻ​സ്‌​പെ​ക്ഷ​ൻ വി​ഭാ​ഗം പൂ​ട്ടി​ച്ചു. മ​രു​ന്നു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ലൈ​സ​ൻ​സി​ല്ലാ​ത്ത ജീ​വ​ന​ക്കാ​രെ പി​ടി​കൂ​ടു​ക​യും ചെ​യ്തു.

മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ന്‍റെ ബേ​സ്‌​മെ​ന്‍റി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ലൈ​സ​ൻ​സി​ല്ലാ​ത്ത ന​ഴ്‌​സ​റി ഉ​ൾ​പ്പെ​ടെ​യാ​ണ് മ​ന്ത്രാ​ല​യം അ​ട​പ്പി​ച്ച​ത്. ശു​ചി​മു​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മ​രു​ന്നു​ക​ൾ ഉ​ൾ​പ്പെ​ടെ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. വി​ൽ​പ​ന​ക്കാ​യി ത​യാ​റാ​ക്കി​യ സൗ​ന്ദ​ര്യ​വ​ർ​ധ​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന ലൈ​സ​ൻ​സി​ല്ലാ​ത്ത നി​ര​വ​ധി സ്റ്റോ​ർ റൂ​മു​ക​ൾ ഇ​വി​ടെ ഉ​ണ്ടെ​ന്നും എ​ല്ലാ മ​രു​ന്നു​ക​ളും മെ​ഡി​ക്ക​ൽ സ​പ്ലൈ​ക​ളും ക​ണ്ടു​കെ​ട്ടി​യി​ട്ടു​ണ്ടെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വെ​ളി​പ്പെ​ടു​ത്തി. ഈ ​മ​രു​ന്നു​ക​ൾ കൈ​വ​ശം​വെ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ഈ ​മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​നി​ല്ലാ​യി​രു​ന്നു.

കൂ​ടാ​തെ, ആ​വ​ശ്യ​മാ​യ ലൈ​സ​ൻ​സു​ക​ളി​ല്ലാ​തെ മെ​ഡി​ക്ക​ൽ, അ​നു​ബ​ന്ധ സാ​ങ്കേ​തി​ക ജോ​ലി​ക​ൾ ചെ​യ്യു​ന്ന നി​ര​വ​ധി ജീ​വ​ന​ക്കാ​രെ​യും പി​ടി​കൂ​ടി​യ​താ​യി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രെ നി​യ​മ​ലം​ഘ​ന റി​പ്പോ​ർ​ട്ടു​ക​ൾ ന​ൽ​കു​ക​യും അ​വ​രെ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റു​ക​യും ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഗർഭസ്ഥ ശിശു: അനോമിലി സ്കാനിങ്ങിൽ എല്ലാം അറിയാനാകുമോ; പരിമിതിയുണ്ടെന്ന്​ വിദഗ്​ധർ

തിരുവനന്തപുരം: ഗർഭസ്ഥ ശിശുവിന്‍റെ ശാരീരികാവസ്ഥ കൃത്യമായി മനസ്സിലാക്കുന്നതിന്​ ​അഞ്ചാം മാസത്തെ അനോമിലി സ്കാനിലൂ​ടെ സാധിക്കുമെങ്കിലും പരിമിതികളും പരിധികളുമുണ്ടെന്ന്​ വിദഗ്​ധർ. കുഞ്ഞിന്‍റെ രൂപവും അവയവങ്ങളും അടുത്തുകാണാൻ സാധിക്കുമെന്നതാണ്​ ​അനോമിലി സ്​കാനിന്‍റെ സവിശേഷത. അവയവങ്ങൾ വളർച്ച പ്രാപിച്ച ഘട്ടമായതിനാൽ ഇക്കാര്യങ്ങളിൽ ന്യൂനതകളുണ്ടെങ്കിൽ അതും ഈ

കോളറ വീണ്ടും ഭീതിയായെത്തുമ്പോൾ

നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ ഒ​രു ഹോ​സ്റ്റ​ൽ അ​ന്തേ​വാ​സി കോ​ള​റ ബാ​ധി​ച്ച് മ​ര​ണ​പ്പെ​ടു​ക​യും നി​ര​വ​ധി പേ​രി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​വു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ളം വീ​ണ്ടും ഭീ​തി​യി​ലാ​യി​രി​ക്കു​ന്നു. സാ​മൂ​ഹി​കാ​രോ​ഗ്യ​ത്തി​ന് ക​ടു​ത്ത ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്ന ഈ ​പ​ക​ർ​ച്ച​വ്യാ​ധി വി​ബ്രി​യോ കോ​ള​റ (Vibrio Cholerae), വി​ബ്രി​യോ എ​ൽ​ട്ടോ​ർ (Eltor) എ​ന്നീ

2023ൽ ​സൗ​ദി പൗ​ര​ന്മാ​ർ​ക്കി​ട​യി​ലെ പൊ​ണ്ണ​ത്ത​ടി 23.7 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു

2023ൽ ​സൗ​ദി പൗ​ര​ന്മാ​ർ​ക്കി​ട​യി​ലെ പൊ​ണ്ണ​ത്ത​ടി 23.7 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു

അ​ൽ​ഖോ​ബാ​ർ: ദേ​ശീ​യാ​രോ​ഗ്യ സ​ർ​വേ പ്ര​കാ​രം 2023ൽ ​സൗ​ദി പൗ​ര​ന്മാ​ർ​ക്കി​ട​യി​ലെ പൊ​ണ്ണ​ത്ത​ടി 23.7 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. സൗ​ദി അ​റേ​ബ്യ​യി​ലെ പു​രു​ഷ​ന്മാ​രി​ൽ പൊ​ണ്ണ​ത്ത​ടി നി​ര​ക്ക് 23.9 ശ​ത​മാ​ന​വും സ്ത്രീ​ക​ളി​ൽ 23.5 ശ​ത​മാ​ന​വും ഇ​രു വി​ഭാ​ഗ​ത്തി​ലും​കൂ​ടി ശ​രാ​ശ​രി പൊ​ണ്ണ​ത്ത​ടി 23.7 ശ​ത​മാ​ന​വു​മാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സ​ർ​വേ അ​നു​സ​രി​ച്ച്