കോഴിക്കോട്: നിപ ബാധിതർക്കായുള്ള മോണോക്ലോണൽ ആന്‍റിബോഡി കേരളത്തിലെത്തിച്ചു. ആരോഗ്യ മന്ത്രി വീണ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്.

അതിന്‍റെ സ്റ്റബിലിറ്റി സംബന്ധിച്ച കാര്യങ്ങൾ കേന്ദ്രത്തിന്‍റെ വിദഗ്ധ കമ്മിറ്റിയുമായി ചർച്ച നടത്തിയെന്നും വിദഗ്ധ കമ്മിറ്റി തുടർ കാര്യങ്ങൾ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.
ഇന്ന് പ്രിൻസിപ്പൽ സെക്രട്ടറിയും കേന്ദ്ര ആരോഗ്യമന്ത്രാലയവുമായും ചർച്ച നടന്നു.

അതേസമയം, ആറംഗ കേന്ദ്രസംഘം കോഴിക്കോട് എത്തി. ജില്ല കലക്ടർ എ. ഗീതയുമായി കൂടിക്കാഴ്ച നടത്തിയ സംഘം സ്ഥിതിഗതികൾ വിലയിരുത്തുകയാണ്.

വ്യാഴം, വെള്ളി ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചതിന് പിന്നാലെ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ചയും അവധി നൽകി. പ്രഫഷണൽ കോളജുകൾ ഉൾപ്പടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. മദ്രസ, അംഗൻവാടി എന്നിവക്കും അവധി ബാധകമാണ്. യൂനിവേഴ്സിറ്റി, പി.എസ്.സി പരീക്ഷകൾ മാറ്റമില്ലാതെ നടക്കുമെന്നും ജില്ല കലക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ആരോഗ്യ അവകാശങ്ങളുടെ സംരക്ഷണത്തിന് ആരോഗ്യ വകുപ്പ് പ്രതിജ്ഞാബദ്ധമെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: പൗരന്‍മാരുടെ ആരോഗ്യ അവകാശങ്ങളുടെ സംരക്ഷണത്തിന് ആരോഗ്യ വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വീണ ജോര്‍ജ്. ആരോഗ്യ മേഖലയുടെ സമഗ്ര പുരോഗതിയ്ക്കായി കേരള പൊതുജനാരോഗ്യ നിയമം, മെഡിക്കല്‍ പ്രാക്ടീഷനേഴ്‌സ് നിയമം, കേരള സാംക്രമിക രോഗങ്ങള്‍ ആക്ട് എന്നിവ യാഥാര്‍ത്ഥ്യമാക്കി. പകര്‍ച്ചവ്യാധി പ്രതിരോധവും നിയന്ത്രണവും

മഞ്ഞപ്പിത്ത വ്യാപനം; ആശങ്കയില്‍ വേങ്ങൂര്‍ പഞ്ചായത്ത്

പെ​രു​മ്പാ​വൂ​ര്‍: മ​ഞ്ഞ​പ്പി​ത്തം പ​ട​ര്‍ന്നു​പി​ടി​ക്കു​ന്ന വേ​ങ്ങൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ള്‍ ആ​ശ​ങ്ക​യി​ല്‍. ദി​വ​സം​തോ​റും രോ​ഗം പ​ട​ര്‍ന്നു​പി​ടി​ക്കു​മ്പോ​ള്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ളു​ന്ന​താ​യി നാ​ട്ടു​കാ​ര്‍. ഇ​തി​ന​കം 200ന​ടു​ത്ത്​ പേ​ർ​ക്ക​ള രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ട്. മ​ലി​ന​ജ​ല​ത്തി​ല്‍നി​ന്ന് പ​ക​രു​ന്ന ഹൈ​പ്പ​റ്റൈ​റ്റി​സ് എ ​രോ​ഗ​ബാ​ധ​യാ​ണ് പ​ട​ര്‍ന്നു​പി​ടി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​വ​രി​ല്‍ ആ​റു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ചി​കി​ത്സ​യി​ലി​രു​ന്ന

പണിപാളിയിരിക്കുകയാണോ? മാനസികാരോഗ്യം നിലനിർത്താൻ ഇക്കാര്യങ്ങൾ ജീവിതത്തിൽ പാലിക്കാം

പണിപാളിയിരിക്കുകയാണോ? മാനസികാരോഗ്യം നിലനിർത്താൻ ഇക്കാര്യങ്ങൾ ജീവിതത്തിൽ പാലിക്കാം

എന്താണ് മനസ്സ്?’ എന്നത് നൂറ്റാണ്ടുകളായി മനുഷ്യനെ കുഴക്കിയ ചോദ്യമാണ്. വിവിധ കാലഘട്ടങ്ങളിൽ വിവിധ വിശദീകരണങ്ങൾ ഇതിനുത്തരമായി വന്നിരുന്നു. മനസ്സ് ഹൃദയത്തിലാണെന്നും കരളിലാണെന്നും ശരീരത്തിന് പുറത്തുള്ള എന്തോ ആണെന്നും മറ്റുമുള്ള വിശദീകരണങ്ങളും വന്നു. എന്നാൽ, ആധുനിക ശാസ്ത്രലോകം മനസ്സിലാക്കിയിരിക്കുന്നത് ‘തലച്ചോറിന്‍റെ പ്രവർത്തനങ്ങളുടെ ആകത്തുകയാണ്