കോഴിക്കോട്: ജില്ലയിൽ രണ്ട് പേർക്ക് നിപ ബാധിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. പൂണൈയിലെ വൈറോളജി ലാബിൽ പരിശോധിച്ച രണ്ട് സാമ്പിളുകളും പോസറ്റീവാണ്. കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് നിപ വൈറസ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്. പ്രതിരോധ പ്രവർത്തനങ്ങൾ തുടരുകയാണെന്നും സംസ്ഥാന ആരോഗ്യമന്ത്രിയുമായി സംസാരിച്ചെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

കേന്ദ്രസംഘം സംസ്ഥാനത്തെത്തും. സംശയമുള്ള നാല് പേരുടെ സാമ്പിളുകൾ പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഹെപ്പറ്റൈറ്റിസ്; മലപ്പുറത്ത് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

മലപ്പുറം: എടക്കരയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ചെമ്പൻകൊല്ലി സ്വദേശിയായ 32-കാരനാണ് മരിച്ചത്. ഇതോടെ വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് ഒരു മാസത്തിനിടെ മരണപ്പെട്ടവർ മൂന്നായി. രോ​ഗബാധയുള്ള സ്ഥലത്ത് ജാ​ഗ്രതാനിർദേശം നൽകിയിട്ടുണ്ടെന്ന് മലപ്പുറം ഡി.എം.ഒ. ആർ. രേണുക അറിയിച്ചു.

വേനല്‍ക്കാലത്ത് കുട്ടികളിൽ ഉണ്ടാകുന്ന രോഗങ്ങളും പരിഹാരവും

വേനല്‍ക്കാലത്ത്  കുട്ടികളിൽ  ഉണ്ടാകുന്ന രോഗങ്ങളും പരിഹാരവും

ഡോ. സന്ധ്യ അശോക് നായർ സ്പെഷലിസ്റ്റ് പീഡിയാട്രീഷ്യൻ ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ ഹൂറ വേനൽക്കാലത്ത് കുട്ടികളിൽ ചൂടുകുരു (heat rash), ബോയിൽസ് പോലുള്ള ചർമ്മ രോഗങ്ങൾ കൂടുതലായി കണ്ടുവരുന്നു. വേനല്‍ക്കാലത്ത് ചർമത്തിൽ ഉണ്ടാവുന്ന ഇൻഫക്ഷൻസ്, വൈറൽ ഇൻഫക്ഷൻസ് തുടങ്ങിയവ

പകർച്ചപ്പനികൾക്കെതിരെ ജില്ലാതലത്തിൽ നിരീക്ഷണം ശക്തിപ്പെടുത്തും

പകർച്ചപ്പനികൾക്കെതിരെ ജില്ലാതലത്തിൽ നിരീക്ഷണം ശക്തിപ്പെടുത്തും

*മെഡിക്കൽ കോളേജുകളിൽ പ്രത്യേക വാർഡും ഐസിയുവും *മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു മഴക്കാലമായതിനാൽ പകർച്ചപ്പനികൾക്കെതിരെ ജില്ലാതലത്തിൽ നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കെതിരെ അതീവ ജാഗ്രത പുലർത്തണം. ഫീൽഡ്തല ജാഗ്രതയും ശക്തമാക്കണം.