തിരുവനന്തപുരം: പാലക്കാട്ട്​ രണ്ടാമതും നിപ കണ്ടെത്തിയ സാഹചര്യത്തില്‍ ആറ്​ ജില്ലകളിലെ ആശുപത്രികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിലെ ആശുപത്രികള്‍ക്കാണ് പ്രത്യേക ജാഗ്രത നിർദേശം നൽകിയത്. നിപ ലക്ഷണങ്ങളോടുകൂടിയ പനി, മസ്തിഷ്ക ജ്വരം എന്നിവ ഉണ്ടെങ്കിൽ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം.

അതേസമയം, പാലക്കാട് നിപ ബാധിച്ച് മരിച്ച കുമാരംപുത്തൂര്‍ സ്വദേശിയായ വയോധികൻ യാത്രക്ക് വേണ്ടി ഉപയോഗിച്ചത് പൊതുഗതാഗത സംവിധാനമെന്ന് സ്ഥിരീകരിച്ചു. രോഗ ബാധിതനായ ശേഷം കെ.എസ്.ആർ.ടി.സി ബസിലായിരുന്നു കൂടുതലും യാത്ര ചെയ്തത്.

ആഴ്ചയിൽ മൂന്ന് തവണ അട്ടപ്പായിൽ പോയതും കെ.എസ്.ആർ.ടി.സി ബസിലായിരുന്നു എന്നാണ് കണ്ടെത്തൽ. മരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ ഭാര്യയും മക്കളും പേരക്കുട്ടികളും ഉൾപ്പെടെ 46 പേരാണുള്ളത്. ഇവരെല്ലാം ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇതിന്റെ ഭാഗമായി, പേരക്കുട്ടികൾ പഠിക്കുന്ന സ്കൂൾ താൽക്കാലികമായി അടച്ചിട്ടുണ്ട്. കൂടാതെ, വയോധികൻ ചികിത്സ തേടിയ മൂന്ന് ആശുപത്രികളിലെ ജീവനക്കാരും നിരീക്ഷണത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

പാല് കുടി നിർത്തേണ്ട! കാൻസറിനുള്ള സാധ്യത കുറക്കും

പാല് കുടി നിർത്തേണ്ട! കാൻസറിനുള്ള സാധ്യത കുറക്കും

ദിവസവും പാല് കുടിക്കുന്ന ശീലമുണ്ടാകുന്നത് നല്ലതെന്ന് പഠനം. ഓക്സ്‌ഫഡ് സർവകലാശാലാ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിയുന്നത്. കാത്സ്യവും വൈറ്റമിനുകളും ധാരാളം അടങ്ങിയ പാലും പാലുൽപന്നങ്ങളും ബവൽ കാൻസറിൽ നിന്ന് സംരക്ഷണമേകും എന്നാണ് പഠനത്തിൽ പറയുന്നത്. ലോകത്ത് കാൻസറുകളിൽ ഏറ്റവും അപകടകരവും

കുഷ്ഠരോഗം നാട്ടിലിപ്പോഴുമുണ്ട് വേണം, കരുതൽ

കൊ​ച്ചി: ന​മ്മു​ടെ നാ​ട്ടി​ലി​പ്പോ​ൾ കു​ഷ്ഠ​രോ​ഗി​ക​ളൊ​ന്നു​മു​ണ്ടാ​വി​ല്ലെ​ന്ന് ധ​രി​ച്ചി​രി​ക്കു​ന്ന​വ​രാ​ണ് ഏ​റെ​പ്പേ​രും. എ​ന്നാ​ൽ, ചി​ല​യി​ട​ത്തെ​ങ്കി​ലും ഈ ​രോ​ഗം ഇ​പ്പോ​ഴു​മു​ണ്ടെ​ന്നും ക​രു​ത​ൽ വേ​ണ​മെ​ന്നു​മു​ള്ള ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​ണ്​ ആ​രോ​ഗ്യ​വ​കു​പ്പ്​ ന​ൽ​കു​ന്ന​ത്.   നേ​ര​ത്തേ ക​ണ്ടു​പി​ടി​ക്കാം, സു​ഖ​പ്പെ​ടു​ത്താം വാ​യു​വി​ലൂ​ടെ പ​ക​രു​ന്ന രോ​ഗ​മാ​യ​തി​നാ​ൽ സ്പർശനത്തിലൂ​ടെ പ​ക​രി​ല്ല. പാ​ര​മ്പ​ര്യ​മാ​യി കൈ​മാ​റ്റം ചെ​യ്യ​പ്പെ​ടു​ന്ന രോ​ഗ​വു​മ​ല്ല. ശ​രീ​ര​ത്തി​ലെ ചെ​റി​യ

സ​ന്തോ​ഷ വ​ർ​ഷ​ത്തി​ന് നാച്വറൽ ഡോ​പ​മി​ൻ ബൂ​സ്റ്റ​ർ ടി​പ്സ്

സ​ന്തോ​ഷ വ​ർ​ഷ​ത്തി​ന് നാച്വറൽ ഡോ​പ​മി​ൻ ബൂ​സ്റ്റ​ർ ടി​പ്സ്

ന​ല്ല​ത് ഓ​ർ​ത്തെ​ടു​ക്കാം ജീ​വി​ത​ത്തി​ൽ സം​ഭ​വി​ച്ച മോ​ശം കാ​ര്യ​ങ്ങ​ളാ​യി​രി​ക്കും, ന​ന്നാ​യി ന​ട​ന്ന​വ​യേ​ക്കാ​ൾ നാം ​ഓ​ർ​ത്തി​രി​ക്കു​ക. തെ​റ്റാ​യി സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും പ​ല​രും ത​ങ്ങ​ളു​ടെ ജീ​വി​ത​ത്തെ രൂ​പ​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ടാ​വു​ക. അ​തി​നാ​ൽ, ന​ല്ല​തി​നെ ബോ​ധ​പൂ​ർ​വം​ത​ന്നെ ഓ​ർ​ത്തെ​ടു​ക്കു​ക. നി​ങ്ങ​ൾ കൃ​ത​ജ്ഞ​നാ​യി​രി​ക്കേ​ണ്ട മൂ​ന്നു കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് എ​ന്നും രാ​വി​ലെ എ​ഴു​തി​വെ​ക്കു​ന്ന​ത് ഇ​തി​നു​ള്ള