സംസ്ഥാനത്ത് മിഠായി അടക്കമുളള ഭക്ഷ്യവസ്തുക്കൾ ശീതള പാനീയങ്ങൾ തുടങ്ങിയവ പാകം ചെയ്യുന്നതും വിതരണം നടത്തുന്നതുമായ മുഴുവൻ സ്ഥാപനങ്ങളിലും കൃത്യമായ ഇടവേളകളിൽ പരിശോധന നടത്താൻ ബാലാവകാശ കമ്മീഷൻ ഉത്തരവായി. ഇത്തരം സ്ഥാപനങ്ങളിൽ ശുചിത്വം പാലിക്കുകയും ഉത്പന്നങ്ങൾക്ക് ഗുണനിലവാരം ഉറപ്പുവരുത്തുകയും വേണം.

ബഹുവർണ്ണ കടലാസുകളിലും, പ്ലാസ്റ്റിക് പായ്ക്കറ്റുകളിലും പൊതിഞ്ഞ് വിൽക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം, നിർമ്മാണ കമ്പനിയുടെ വിലാസം, കാലാവധി സംബന്ധിച്ച വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തണം. അതിന് വിമുഖത കാണിക്കുന്ന കമ്പനികൾക്കെതിരെയും വിതരണവും, വിൽപ്പനയും നടത്തുന്നവർക്കെതിരെയും നിയമ നടപടി സ്വീകരിക്കണം. ലൈസൻസ് ഇല്ലാതെ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ശീതളപാനീയ വിതരണ കേന്ദ്രങ്ങൾ, കഫേകൾ എന്നിവ പ്രവർത്തിക്കുന്നില്ലെന്നും മുഴുവൻ സ്ഥാപനങ്ങളിലെ ജീവനക്കാരും ആരോഗ്യകാർഡുകൾ എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്താനും ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് ബാലാവകാശ കമ്മീഷൻ നിർദ്ദേശം നൽകി. കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ് കുമാർ, അംഗം ശ്യാമളാദേവി പി.പി. എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചിന്റെതാണ് ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഹൃദയാരോഗ്യസംരക്ഷണത്തിനായി ആയുർവേദം

ആരോഗ്യകരമായ ഹൃദയം സമഗ്രമായ ആരോഗ്യത്തിനും ദീർഘായുസ്സിനും അത്യന്താപേക്ഷിതമാണ്. എന്നാൽ സ്ഥിതിവിവരക്കണക്കുകളനുസരിച്ച്, ഹൃദയസ്തംഭന മരണങ്ങളിൽ അനുദിനം ഗണ്യമായ വർദ്ധനവ് ഉണ്ടാകുന്നുണ്ട്. അനാരോഗ്യകരവും ഉദാസീനവുമായ ജീവിതശൈലിയും കുറഞ്ഞ ശാരീരിക പ്രവർത്തനങ്ങളും രുചിയ്ക്കുമാത്രം പ്രാധാന്യം നൽകുന്ന സംസ്കരിച്ച ഭക്ഷണങ്ങളുടെ ഉയർന്ന ഉപഭോഗവും, ആരോഗ്യപരമായ മറ്റ് കാരണങ്ങൾ

ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് വിറ്റാല്‍ കര്‍ശന നടപടിയെന്ന് വീണ ജോര്‍ജ്

ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് വിറ്റാല്‍ കര്‍ശന നടപടിയെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാന്‍ സംസ്ഥാനത്ത് ഓപ്പറേഷന്‍ അമൃത് എന്ന പേരില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പരിശോധനകള്‍ ആരംഭിക്കുന്നതായി മന്ത്രി വീണ ജോര്‍ജ്. പൊതുജന പങ്കാളിത്തോടെയായിരിക്കും ഇത് നടപ്പിലാക്കുന്നത്. കുറിപ്പടിയില്ലാതെ ഏതെങ്കിലും ഫാര്‍മസികള്‍ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്കും വിവരം

പകർച്ചവ്യാധി: സംസ്ഥാനത്ത് ഈ വർഷം മരണം 458

പകർച്ചവ്യാധി: സംസ്ഥാനത്ത് ഈ വർഷം മരണം 458

പാ​ല​ക്കാ​ട്: പ​ക​ർ​ച്ച​വ്യാ​ധി ബാ​ധി​ച്ച് ഈ ​വ​ർ​ഷം സം​സ്ഥാ​ന​ത്ത് മ​രി​ച്ച​ത് 458 പേ​ർ. ഇ​തി​ൽ 206 മ​ര​ണ​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ച​തും 252 എ​ണ്ണം സം​ശ​യി​ക്കു​ന്ന​തു​മാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഈ ​വ​ർ​ഷം കൂ​ടു​ത​ൽ പേ​ർ​ക്ക് ജീ​വ​ഹാ​നി സം​ഭ​വി​ച്ച​ത് എ​ലി​പ്പ​നി ബാ​ധി​ച്ചാ​ണ്. ര​ണ്ടാം സ്ഥാ​ന​ത്ത് എ​ച്ച്1​എ​ൻ1​ഉം