കിട്ടിയത്​ കടം തീർക്കാൻ മാത്രം; ആരോഗ്യമേഖ​ലയെ കാത്തിരിക്കുന്നത്​ കടുത്ത പ്രതിസന്ധി

കിട്ടിയത്​ കടം തീർക്കാൻ മാത്രം; ആരോഗ്യമേഖ​ലയെ കാത്തിരിക്കുന്നത്​ കടുത്ത പ്രതിസന്ധി

February 15, 2025 0 By KeralaHealthNews

തി​രു​വ​ന​ന്ത​പു​രം: മ​രു​ന്ന്​ വാ​ങ്ങി​യ​തി​ലെ​യും ഇ​ൻ​ഷു​റ​ൻ​സി​ൽ സൗ​ജ​ന്യ ചി​കി​ത്സ അ​നു​വ​ദി​ച്ച​തി​ലെ​യും കു​ടി​ശ്ശി​ക തീ​ർ​ക്കു​ന്ന​തോ​ടെ ആ​രോ​ഗ്യ​മേ​ഖ​ല​ക്കു​ള്ള ബ​ജ​റ്റ്​ വി​ഹി​തം കാ​ലി​യാ​കും. പ​ക​ർ​ച്ച​വ്യാ​ധി​ക​ള​ട​ക്കം ഗു​രു​ത​ര വെ​ല്ലു​വി​ളി​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ടു​ത്ത സാ​മ്പ​ത്തി​ക​വ​ർ​ഷം കാ​ത്തി​രി​ക്കു​ന്ന​ത്​ ക​ടു​ത്ത പ്ര​തി​സ​ന്ധി. 2025-26 വ​ർ​ഷ​ത്തേ​ക്കു​ള്ള ബ​ജ​റ്റി​ൽ ആ​രോ​ഗ്യ മേ​ഖ​ല​ക്കു​ള്ള വ​ക​യി​രു​ത്ത​ൽ 2782 കോ​ടി രൂ​പ​യാ​ണ്.

കാ​രു​ണ്യ അ​ട​ക്കം സൗ​ജ​ന്യ ഇ​ൻ​ഷു​റ​ൻ​സ്, മ​രു​ന്ന്​ ക​മ്പ​നി​ക​ൾ​ക്കു​ള്ള ക​ടം ഇ​ന​ങ്ങ​ളി​ലെ ഇ​തു​വ​രെ​യു​ള്ള കു​ടി​ശ്ശി​ക 2317 കോ​ടി രൂ​പ​യാ​ണ്. ഇ​ത്​ കൊ​ടു​ത്തു​തീ​ർ​ത്താ​ൽ പി​ന്നെ ബ​ജ​റ്റി​ൽ ശേ​ഷി​ക്കു​ന്ന​ത്​ 464 കോ​ടി മാ​ത്രം. ഈ ​തു​ക കൊ​ണ്ടാ​ണ്​ ​പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ മു​ത​ൽ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ വ​രെ​യു​ള്ള ആ​ശു​പ​ത്രി​ക​ൾ ഒ​രു വ​ർ​ഷം പ്ര​വ​ർ​ത്തി​ക്കേ​ണ്ട​ത്. ന​ട​പ്പു​സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്ക്​ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച​തും അ​നു​വ​ദി​ച്ച​തു​മാ​യ തു​ക​ക​ൾ ക​ണ​ക്കി​ലെ​ടു​മ്പോ​ൾ​ നെ​ഞ്ചി​ടി​പ്പ്​ വീ​ണ്ടും കൂ​ടും.

2024-24 വ​ർ​ഷ​ത്തേ​ക്കു​ള്ള ബ​ജ​റ്റി​ൽ 2728 കോ​ടി ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​​ച്ചെ​ങ്കി​ലും അ​നു​വ​ദി​ച്ച​ത്​ 2137 കോ​ടി രൂ​പ​യാ​ണ്. ഇ​തു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ നി​ല​വി​ലെ കു​ടി​ശ്ശി​ക തീ​ർ​ക്കാ​ൻ ബ​ജ​റ്റ്​ വി​ഹി​ത​ത്തി​ന്​ പു​റ​മേ 180 കോ​ടി കൂ​ടി അ​ധി​കം ക​ണ്ടെ​​ത്തേ​ണ്ടി വ​രും. കാ​ര​ണ്യ ഇ​ൻ​ഷു​റ​ൻ​സ്, കാ​രു​ണ്യ ബ​ന​വ​ല​ന്‍റ്​ ഫ​ണ്ട്​ അ​ട​ക്കം വി​വി​ധ പ​ദ്ധ​തി​ക​ളി​ലാ​യി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ​ക്ക്​ കൊ​ടു​ക്കാ​നു​ള്ള​ത്​ 1354 കോ​ടി​യാ​ണ്. കാ​രു​ണ്യ ഇ​ൻ​ഷു​റ​ൻ​സ്​ ഇ​ന​ത്തി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്കു​ള്ള കു​ടി​ശ്ശി​ക 269 കോ​ടി​യു​ണ്ട്. കെ.​എം.​എ​സ്.​സി.​എ​ൽ വ​ഴി മ​രു​ന്നു​വാ​ങ്ങി​യ ഇ​ന​ത്തി​ൽ ക​മ്പ​നി​ക​ൾ​ക്ക്​ ന​ൽ​കേ​ണ്ട​ത്​ 693 കോ​ടി​യും.

നി​ല​വി​ൽ പ​ല സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളും മ​രു​ന്നു​ക്ഷാ​മ​ത്തി​ന്‍റെ പി​ട​യി​ലാ​ണ്. ആ​ശു​പ​ത്രി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന​ട​ക്കം തു​ക ചെ​ല​വ​ഴി​ച്ച്​ വാ​ങ്ങി​യ മ​രു​ന്നു​ക​ൾ​ക്കു​ള്ള കോ​ടി​ക​ളു​ടെ കു​ടി​ശ്ശി​ക സ​ർ​ക്കാ​ർ തി​രി​ച്ച​ട​ക്കാ​നു​ണ്ട്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​ക്ക്​ ഉ​യ​ർ​ന്ന നി​ര​ക്കാ​യ​തി​നാ​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​​ലെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വെ​ന്നാ​ണ്​ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ത​ന്നെ ക​ണ​ക്ക്. ഇ​ത്ത​ര​ത്തി​ൽ സ​ങ്കീ​ർ​ണ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ബ​ജ​റ്റ്​ വി​ഹി​ത​ത്തി​ലെ കു​റ​വ്​ വെ​ല്ലു​വി​ളി​യാ​വു​ക