തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ ജില്ല-താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് യൂനിറ്റ് സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ഇതോടെ മുഴുവൻ ജില്ല-താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് യൂനിറ്റ് ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് ധനന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി.

ആരോഗ്യ വകുപ്പിന്‍റെ കീഴിലെ 105 ഡയാലിസ് കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾക്കായി 13.98 കോടി രൂപ ബജറ്റിൽ വകയിരുത്തി.

എറണാകുളം, തൃശൂർ, കണ്ണൂർ മെഡിക്കൽ കോളജുകളിലും കൽപറ്റ ജനറൽ ആശുപത്രിയിലും പെരിന്തൽമണ്ണ ജില്ല ആശുപത്രിയിലും സ്ട്രോക്ക് യൂനിറ്റ് സ്ഥാപിക്കും. ഇതിനായി 21 കോടി രൂപ വകയിരുത്തി.

ഇതോടെ, എല്ലാ ജില്ലാതല ആശുപത്രികളിൽ സ്ട്രോക്ക് യൂനിറ്റ് സൗകര്യമുള്ള ആദ്യ ഇന്ത്യൻ സംസ്ഥാനമായി കേരളം മാറുമെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി.�

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഒ​രു മാ​സം; എ​ലി​പ്പ​നി മ​ര​ണം 15

ഒ​രു മാ​സം; എ​ലി​പ്പ​നി മ​ര​ണം 15

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ൽ എ​ലി​പ്പ​നി, മ​ഞ്ഞ​പ്പി​ത്തം എ​ന്നി​വ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ ക​ഴി​യാ​ത്ത​ത് ആ​ശ​ങ്ക​ക്കി​ട​യാ​ക്കു​ന്നു. എ​ലി​പ്പ​നി ബാ​ധി​ച്ച് ഈ ​വ​ർ​ഷം ജ​നു​വ​രി​യി​ൽ മാ​ത്രം കേ​ര​ള​ത്തി​ൽ മ​രി​ച്ച​ത് 15 പേ​ർ. ക​ഴി​ഞ്ഞ​വ​ർ​ഷം ജ​നു​വ​രി​യി​ൽ ഇ​ത് അ​ഞ്ച് ആ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം 179 പേ​ർ​ക്കാ​യി​രു​ന്നു രോ​ഗം ബാ​ധി​ച്ച​തെ​ങ്കി​ൽ ഈ

ഐ.സി.യു പീഡനക്കേസിൽ അതിജീവിതയെ ഭീഷണിപ്പെടുത്തൽ: ഗുരുതര സുരക്ഷാവീഴ്ചയെന്ന് ഡി.എം.ഇ

ഐ.സി.യു പീഡനക്കേസിൽ അതിജീവിതയെ ഭീഷണിപ്പെടുത്തൽ: ഗുരുതര സുരക്ഷാവീഴ്ചയെന്ന് ഡി.എം.ഇ

കോ​ഴി​ക്കോ​ട്: ഐ.​സി.​യു പീ​ഡ​ന​ക്കേ​സി​ൽ അ​തി​ജീ​വി​ത​യെ ജീ​വ​ന​ക്കാ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഗു​രു​ത​ര സു​ര​ക്ഷാ വീ​ഴ്ച​യു​ണ്ടാ​യെ​ന്ന് ഡി.​എം.​ഇ (ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് മെ​ഡി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ) റി​പ്പോ​ർ​ട്ട്. സെ​ക്യൂ​രി​റ്റി, സി.​സി.​ടി.​വി സം​വി​ധാ​ന​ങ്ങ​ളി​ൽ ഗു​രു​ത​ര​വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടു​ണ്ട്. വാ​ർ​ഡി​ന്‍റെ ചു​മ​ത​ല​യി​ല്ലാ​ത്ത ജീ​വ​ന​ക്കാ​ർ വാ​ർ​ഡി​ലെ​ത്തി പ​രാ​തി​ക്കാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന

മഞ്ചേരി മെഡിക്കല്‍ കോളജിന് ദേശീയ മുസ്‌കാന്‍ അംഗീകാരം

മഞ്ചേരി മെഡിക്കല്‍ കോളജിന് ദേശീയ മുസ്‌കാന്‍ അംഗീകാരം

മലപ്പുറം: മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന് ദേശീയ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചുവെന്ന് മന്ത്രി വീണ ജോര്‍ജ്. 93 ശതമാനം സ്‌കോറോടെയാണ് മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ നേടിയെടുത്തത്. ഇതോടെ സംസ്ഥാനത്തെ മൂന്ന് ആശുപത്രികള്‍ക്ക് മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ഐ.എം.സി.എച്ച്., വയനാട്