വൈറ്റമിൻ ഡി ശരീരത്തിൽ ആവശ്യത്തിന് ഇല്ലാത്തത് എല്ലുകളും പേശികളും ദുർബലമാകാൻ കാരണമാകും. പ്രമേഹം പോലെ സങ്കീർണമായ രോഗങ്ങളുമായും വൈറ്റമിൻ ഡിക്ക് വലിയ ബന്ധമുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ തോതിനെ സ്വാധീനിക്കുന്ന ഇൻസുലിൻ സംവേദനത്വം മെച്ചപ്പെടുത്തുന്നതിൽ നിർണായകമായ പങ്കാണ് വൈറ്റമിൻ ഡി വഹിക്കുന്നത്. ഇൻസുലിൻ ഉൽപാദനം, ഇൻസുലിൻ പ്രതിരോധം, പാൻക്രിയാസിലെ ബീറ്റാ കോശങ്ങളുടെ പ്രവർത്തനം എന്നിവയെല്ലാമായി വൈറ്റമിൻ ഡി ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ട്.

ശരീരത്തിൽ ലീറ്ററിന് 80 നാനോമോൾസ് എങ്കിലും വൈറ്റമിൻ ഡി ഉണ്ടെങ്കിലേ പഞ്ചസാരയുടെ തോത് സാധാരണ നിലയിൽ നിർത്താൻ സാധിക്കുകയുള്ളുവെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. പ്രായമായവർക്ക് 50 നാനോമോൾസിലും താഴേക്ക് പോകുന്നത് പ്രമേഹ സാധ്യത ഉയർത്തുന്നു. ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹങ്ങളിലേക്ക് നയിക്കാൻ വൈറ്റമിൻ ഡി അഭാവത്തിന് സാധിക്കും. ഇൻസുലിൻ ഉൽപാദിപ്പിക്കുന്ന പാൻക്രിയാസിലെ ബീറ്റാ കോശങ്ങൾക്ക് വൈറ്റമിൻ ഡി റിസപ്റ്ററുകൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

പ്രമേഹവുമായി മാത്രമല്ല ഹൃദയാരോഗ്യവുമായും വൈറ്റമിൻ ഡിക്ക് ബന്ധമുണ്ട്. ആവശ്യത്തിന് വൈറ്റമിൻ ഡി ഇല്ലാത്തത് രക്തസമ്മർദം ഉയർത്താനും ഹൃദ്രോഗസാധ്യത വർധിപ്പിക്കാനും കാരണമാകുമെന്ന ചില ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു. 14നും 17നും ഇടയിൽ പ്രായമുള്ളവർക്ക് ശുപാർശ ചെയ്യപ്പെടുന്ന പ്രതിദിന വൈറ്റമിൻ അളവ് 600 ഇന്റർനാഷനൽ യൂണിറ്റുകളാണ്. 71ന് മുകളിൽ പ്രായമുള്ളവർക്ക് പ്രതിദിനം 800 ഇന്‍റർനാഷണൽ യൂണിറ്റ് വൈറ്റമിൻ ഡി ആവശ്യമാണെന്ന് വിദഗ്‌ധർ പറയുന്നു.

മുട്ട, ചില മീനുകൾ, ചീസ്, കരൾ, സോയ മിൽക്ക്, ഓട് മീൽ, ധാന്യങ്ങൾ എന്നിവയെല്ലാം വൈറ്റമിൻ ഡി വർധിപ്പിക്കുന്ന ഭക്ഷണ സാധനങ്ങളാണ്. സൂര്യപ്രകാശം ഏൽക്കുമ്പോഴും ശരീരം വൈറ്റമിൻ ഡി ഉൽപാദിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഹെയർ ട്രാൻസ്പ്ലാന്‍റേഷന് പിന്നാലെ തലയിൽ മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ, തലയോട്ടി പുറത്ത് കാണുന്ന അവസ്ഥ; വേദന തിന്ന് യുവാവ്

ഹെയർ ട്രാൻസ്പ്ലാന്‍റേഷന് പിന്നാലെ തലയിൽ മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ, തലയോട്ടി പുറത്ത് കാണുന്ന അവസ്ഥ; വേദന തിന്ന് യുവാവ്

കൊച്ചി: മുടി മാറ്റി നടുന്ന (ഹെയർ ട്രാൻസ്പ്ലാന്‍റേഷൻ) ശസ്ത്രക്രിയക്ക് പിന്നാലെയുണ്ടായ ബാക്ടീരിയൽ ബാധ കാരണം വേദന തിന്നുകഴിയുകയാണ് എറണാകുളം സ്വദേശിയായ യുവാവ്. കൊച്ചിയിലെ സ്വകാര്യ ക്ലിനിക്കിൽ നടത്തിയ ഹെയർ ട്രാൻസ്പ്ലാന്‍റേഷന് പിന്നാലെയാണ് തലയിൽ ബാക്ടീരിയ ബാധയുണ്ടായത്. തലയിലെ മാംസം തിന്നുന്ന ബാക്ടീരിയയാണ്

വേങ്ങൂര്‍ പഞ്ചായത്തില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു

പെ​രു​മ്പാ​വൂ​ര്‍: വേ​ങ്ങൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ മ​ഞ്ഞ​പ്പി​ത്തം വ്യാ​പ​ക​മാ​യ​തോ​ടെ ന​ട്ടു​കാ​ര്‍ ആ​ശ​ങ്ക​യി​ല്‍. ഒ​രു വീ​ട്ടി​ല്‍ ത​ന്നെ ഒ​ന്നി​ല​ധി​കം പേ​ര്‍ക്ക് രോ​ഗം പി​ടി​പെ​ട്ട​തോ​ടെ പ​രി​ഭ്രാ​ന്തി നി​ല​നി​ല്‍ക്കു​ക​യാ​ണ്. 11, 12 വാ​ര്‍ഡു​ക​ളി​ലാ​ണ് രോ​ഗി​ക​ള്‍ അ​ധി​ക​മു​ള്ള​ത്. 96 പേ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. നാ​ല്‍പ​തോ​ളം പേ​ര്‍ വീ​ടു​ക​ളി​ല്‍ ക​ഴി​യു​ന്നു​ണ്ട്.

ആന്‍റിബയോട്ടിക്കുകളുടെ അമിത ഉപയോഗം: ബോധവത്​കരണത്തിന്​ ആരോഗ്യവകുപ്പ്​

ആന്‍റിബയോട്ടിക്കുകളുടെ അമിത ഉപയോഗം: ബോധവത്​കരണത്തിന്​ ആരോഗ്യവകുപ്പ്​

തി​രു​വ​ന​ന്ത​പു​രം: ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ളു​ടെ അ​മി​ത ഉ​പ​യോ​ഗ​ത്തി​​നെ​തി​രെ ബോ​ധ​വ​ത്​​ക​ര​ണ​വു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്. ന​വം​ബ​ർ 24 വ​രെ​യാ​ണ് വാ​രാ​ച​ര​ണം ന​ട​ക്കു​ക. ഈ​വ​ർ​ഷ​​ത്തോ​ടെ സ​മ്പൂ​ര്‍ണ ആ​ന്റി​ബ​യോ​ട്ടി​ക് സാ​ക്ഷ​ര സം​സ്ഥാ​ന​മാ​ക്കി കേ​ര​ള​ത്തെ മാ​റ്റു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. മെ​ഡി​ക്ക​ല്‍ സ്റ്റോ​റു​ക​ളി​ല്‍ കു​റി​പ്പ​ടി​യി​ല്ലാ​തെ ആ​ന്റി​ബ​യോ​ട്ടി​ക്കു​ക​ള്‍ ല​ഭി​ക്കി​ല്ലെ​ന്ന് പോ​സ്റ്റ​ര്‍ പ്ര​ദ​ര്‍ശി​പ്പി​ക്ക​ണ​മെ​ന്ന​താ​ണ്​ പ്ര​ധാ​ന നി​ർ​ദേ​ശം.