ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സ് അ​ള​വ് വ​ർ​ധി​പ്പി​ക്കു​ന്ന​വ​യെ​ന്ന് കാ​ല​ങ്ങ​ളാ​യി എ​ണ്ണി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഭ​ക്ഷ​ണ​ങ്ങ​ൾ എ​ല്ലാ​വ​രി​ലും ഒ​രു​പോ​ലെ​യ​ല്ലെ​ന്ന തി​രി​ച്ച​റി​വി​ലാ​ണ് ഇ​ന്ന​ത്തെ സോ​ഷ്യ​ൽ മീ​ഡി​യ കാ​ലം. ഫാ​സ്റ്റി​ങ് ഷു​ഗ​ർ ലെ​വ​ലും റാ​ൻ​ഡം ഷു​ഗ​ർ ലെ​വ​ലും പ​രി​ശോ​ധി​ച്ചാ​ൽ ഇ​തു തി​രി​ച്ച​റി​യി​ല്ലെ​ന്നും ക​ണ്ടി​ന്യൂ​വ​സ് ഗ്ലൂ​ക്കോ​സ് മോ​ണി​റ്റ​റി​ങ് വ​​ഴി​യാ​ണ് കൃ​ത്യ​മാ​യ വി​ല​യി​രു​ത്ത​ൽ സാ​ധ്യ​മാ​കൂ എ​ന്നും വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. ക​ണ്ടി​ന്യൂ​വ​സ് ഗ്ലൂ​ക്കോ​സ് മോ​ണി​റ്റ​ർ (സി.​ജി.​എം) ഉ​പ​ക​ര​ണ​ങ്ങ​ൾ വ​ഴി ഓ​രോ ഭ​ക്ഷ​ണ​വും ശ​രീ​ര​ത്തി​ൽ ഗ്ലൂ​ക്കോ​സ് സ്പൈ​ക്ക് എത്ര എ​ന്ന് വി​ല​യി​രു​ത്തി ഓ​രോ​ര​ു​ത്ത​ർ​ക്കും അ​നു​യോ​ജ്യ​മാ​യ ഭ​ക്ഷ​ണ​ക്ര​മം ക​ണ്ടെ​ത്ത​ൽ പു​തി​യ കാ​ല​ത്തെ ട്രെ​ൻ​ഡാ​യി​രി​ക്കു​ക​യാ​ണ്.

അ​ന്ന​ജ​വും പ​ഞ്ച​സാ​ര​യും അ​ട​ങ്ങി​യ ഭ​ക്ഷ​ണ​മോ പാ​നീ​യ​മോ ക​ഴി​ക്കു​മ്പോ​ൾ ര​ക്ത​ത്തി​ൽ പെ​ട്ടെ​ന്ന് ഗ്ലൂ​ക്കോ​സി​ന്റെ അ​ള​വ് കൂ​ടു​ന്ന​തി​നെ​യാ​ണ് ഗ്ലൂ​ക്കോ​സ് സ്പൈ​ക്ക് എ​ന്ന് പ​റ​യു​ന്ന​ത്. ഭ​ക്ഷ​ണ​ത്തി​ന്റെ സ്വ​ഭാ​വ​വും അ​ള​വും എ​ത്ര വേ​ഗം ദ​ഹി​ക്കു​ന്നു എ​ന്ന​തും ഒ​പ്പം ഓ​രോ​രു​ത്ത​രു​ടെ​യും ദ​ഹ​ന​പ്ര​ക്രി​യ​യേ​യും അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി ഈ ​കൂ​ട​ൽ വ്യ​ത്യാ​സ​പ്പെ​ട്ടി​രി​ക്കും. മി​നി​റ്റു​ക​ൾ​ക്കി​ടയി​ലെ ഗ്ലൂ​ക്കോ​സ് ലെ​വ​ൽ മ​ന​സ്സി​ലാ​ക്കി​യാ​ൽ ജീ​വി​ത​ശൈ​ലി​യി​ലും ഭ​ക്ഷ​ണ​ത്തി​ലും മാ​റ്റം വ​രു​ത്തി പ്ര​മേ​ഹ​ത്തെ ത​ട​യാ​മെ​ന്നും വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​തി​നാ​യി സി.​ജി.​എം ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്ന​ത് കൂ​ടി വ​രു​ക​യു​മാ​ണ്

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഹൃദ്രോഗങ്ങളും നൂതന ചികിത്സാരീതികളും

ഹൃദ്രോഗങ്ങളും നൂതന ചികിത്സാരീതികളും

പല ഹൃദ്രോഗങ്ങൾക്കും ഇന്ന് നൂതന സംവിധാനങ്ങളുടെ സഹായത്തോടെ ശസ്ത്രക്രിയ കൂടാതെയുള്ള ചികിത്സാരീതികൾ സാധ്യമാണ്. ഹൃദയ ധമനികളിലെ ബ്ലോക്കുകൾ, വാൽവുകൾക്കുണ്ടാകുന്ന തകരാറുകൾ, മഹാധമനിയിൽ ഉണ്ടാകുന്ന വീക്കം ഹൃദയമിടിപ്പിലുണ്ടാകുന്ന അപകടകരമായ താളപ്പിഴകൾ മുതലായ അതിസങ്കീർണമായ ഹൃദ്രോഗങ്ങൾ ഇപ്പോൾ ശസ്ത്രക്രിയ കൂടാതെ ചികിത്സിക്കാം മനുഷ്യശരീരത്തിൽ ഏറ്റവും

ക്ഷയരോഗ മരുന്ന് ക്ഷാമം; രോഗികളും ആരോഗ്യപ്രവർത്തകരും വലയുന്നു

കൊ​ച്ചി: ക്ഷ​യ​രോ​ഗ പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ​ക്ക് ക്ഷാ​മ​മാ​യ​തോ​ടെ രോ​ഗി​ക​ളും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ദു​രി​ത​ത്തി​ലാ​യി. കേ​ന്ദ്ര ടി.​ബി ഡി​വി​ഷ​നി​ൽ​നി​ന്നു​ള്ള മ​രു​ന്ന് വി​ത​ര​ണം നി​ല​ച്ച​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. എ​ന്നാ​ൽ, പ്ര​തി​സ​ന്ധി നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും മു​ന്നൊ​രു​ക്ക​ങ്ങ​ളെ​ടു​ക്കു​ന്ന​തി​ൽ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് സം​ഭ​വി​ച്ച വീ​ഴ്ച​യാ​ണ് ഇ​പ്പോ​ഴ​ത്തെ ക്ഷാ​മ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് കേ​ന്ദ്ര വി​ശ​ദീ​ക​ര​ണം.

കോവിഡ്: രാജ്യത്ത് 24 മണിക്കൂറിനിടെ 11 മരണം; ഏഴ് മരണം കേരളത്തിൽ; കേസുകൾ കുറയുന്നു

കോവിഡ്: രാജ്യത്ത് 24 മണിക്കൂറിനിടെ 11 മരണം; ഏഴ് മരണം കേരളത്തിൽ; കേസുകൾ കുറയുന്നു

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 11 കോവിഡ് മരണം. ഇതില്‍ ഏഴ് മരണം കേരളത്തിലാണ്. അഞ്ചു പുരുഷൻമാരും രണ്ട് സ്ത്രീകളുമാണ് കേരളത്തില്‍ മരിച്ചത്. വിവിധ രോ​ഗങ്ങൾ ബാധിച്ച് ചികിത്സയിലുണ്ടായിരുന്നവരാണ് മരിച്ച എല്ലാവരും. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്​ഗഢ്, ഡൽഹി എന്നിവിടങ്ങളിലും ഓരോ മരണങ്ങൾ