ദോ​ഹ: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ എ​ക്‌​സി​ക്യൂ​ട്ടി​വ് ബോ​ർ​ഡ് പ്ര​സി​ഡ​ന്റാ​യി ഖ​ത്ത​റി​നെ തി​ര​ഞ്ഞെ​ടു​ത്തു. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ജ​ന​റ​ൽ അ​സം​ബ്ലി​യു​ടെ 153ാമ​ത് സെ​ഷ​നി​ലാ​ണ് ഖ​ത്ത​റി​നെ എ​ക്‌​സി​ക്യൂ​ട്ടി​വ് ബോ​ർ​ഡ് പ്ര​സി​ഡ​ന്റാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്. ഒ​രു​വ​ർ​ഷ​ത്തേ​ക്കാ​ണ് ഖ​ത്ത​റി​നെ അ​ധ്യ​ക്ഷ പ​ദ​വി​യി​ലേ​ക്ക് നി​യോ​ഗി​ച്ച​ത്.

അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ആ​രോ​ഗ്യ​രം​ഗ​ത്ത് ഖ​ത്ത​ർ വ​ഹി​ച്ച വ​ലി​യ പ​ങ്കി​നു​ള്ള അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ അം​ഗീ​കാ​ര​വും എ​ല്ലാ​വ​രു​ടെ​യും ആ​രോ​ഗ്യ​വും ക്ഷേ​മ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യെ​ന്ന ദൗ​ത്യം നി​ർ​വ​ഹി​ക്കു​ന്ന​തി​ൽ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​ക്കു​ള്ള ഖ​ത്ത​റി​ന്റെ ശ​ക്ത​മാ​യ പി​ന്തു​ണ​യു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. ജ​നീ​വ​യി​ൽ മേ​യ് 21ന് ​ആ​രം​ഭി​ച്ച് 30ന് ​അ​വ​സാ​നി​ച്ച പൊ​തു​സ​ഭ​യി​ൽ ഖ​ത്ത​റും പ​ങ്കെ​ടു​ത്തു.

മൂ​ന്ന് വ​ർ​ഷ​ത്തേ​ക്ക് ഈ​സ്റ്റേ​ൺ മെ​ഡി​റ്റ​റേ​നി​യ​ൻ മേ​ഖ​ല​യു​ടെ പ്ര​തി​നി​ധി​യാ​യാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ എ​ക്‌​സി​ക്യൂ​ട്ടി​വ് ബോ​ർ​ഡി​ലേ​ക്ക് ഖ​ത്ത​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രി ഡോ. ​ഹ​നാ​ൻ മു​ഹ​മ്മ​ദ് അ​ൽ കു​വാ​രി​യാ​ണ് ഖ​ത്ത​ർ പ്ര​തി​നി​ധി സം​ഘ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

എ​ക്‌​സി​ക്യൂ​ട്ടി​വ് ബോ​ർ​ഡി​ന്റെ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് ഖ​ത്ത​റി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ൽ അം​ഗ​രാ​ജ്യ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ച വി​ശ്വാ​സ​ത്തി​ന് ഖ​ത്ത​റി​ന്റെ അ​ഭി​ന​ന്ദ​നം അ​റി​യി​ക്കു​ക​യാ​ണെ​ന്നും സം​ഘ​ട​ന​യു​ടെ ല​ക്ഷ്യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നും സാ​ർ​വ​ത്രി​ക ആ​രോ​ഗ്യ പ​രി​ര​ക്ഷ നേ​ടു​ന്ന​തി​നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ വി​വി​ധ ഗ​വേ​ണി​ങ് ബോ​ഡി​ക​ളു​മാ​യും അം​ഗ​രാ​ജ്യ​ങ്ങ​ളു​മാ​യും ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ഡോ. ​ഹ​നാ​ൻ അ​ൽ കു​വാ​രി പ​റ​ഞ്ഞു.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഹെ​ൽ​ത്ത് അ​സം​ബ്ലി​യു​ടെ തീ​രു​മാ​ന​ങ്ങ​ളും ന​യ​ങ്ങ​ളും ന​ട​പ്പാ​ക്കു​ക, ഉ​പ​ദേ​ശം ന​ൽ​കു​ക, പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് എ​ക്‌​സി​ക്യൂ​ട്ടി​വ് ബോ​ർ​ഡി​ന്റെ പ്ര​ധാ​ന ചു​മ​ത​ല​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും. ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ സാ​ങ്കേ​തി​ക​മാ​യി യോ​ഗ്യ​ത നേ​ടി​യ 34 അം​ഗ​രാ​ജ്യ​ങ്ങ​ൾ ചേ​ർ​ന്ന​താ​ണ് ബോ​ർ​ഡ്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഹോട്ടലിലേത് മാത്രമല്ല, വീട്ടിലുണ്ടാക്കുന്ന ഭക്ഷണവും എപ്പോഴും ആരോഗ്യകരമല്ല; ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

ഹോട്ടൽ ഭക്ഷണം നല്ലതല്ല, എപ്പോഴും വീട്ടിലുണ്ടാക്കിയത് കഴിക്കുക എന്നെല്ലാമാണ് നമ്മൾക്കെല്ലാം കിട്ടുന്ന ഉപദേശം. വീട്ടിലുണ്ടാക്കിയ ഭക്ഷണം വൃത്തിയും ആരോഗ്യത്തിന് ദോഷം ചെയ്യാത്തതുമാകും എന്ന ബോധം നമ്മിൽ ഉള്ളതുകൊണ്ടാണ് വീട്ടിലെ ഊണ്, നാടൻ ഭക്ഷണം എന്ന ബോർഡുകൾ നമ്മുടെ നാട്ടിൽ നിറയുന്നത്. ഹോട്ടലുകളിൽ

സൈറ്റോജെനറ്റിക്സ് ഡിപ്പാർട്മെന്റുമായി മൈക്രോ ഹെൽത്ത് ലബോറട്ടറീസ്

സൈറ്റോജെനറ്റിക്സ് ഡിപ്പാർട്മെന്റുമായി മൈക്രോ ഹെൽത്ത് ലബോറട്ടറീസ്

ദോ​ഹ: ഖ​ത്ത​റി​ലെ മെ​ഡി​ക്ക​ൽ ഡ​യ​ഗ്‌​നോ​സ്റ്റി​ക്‌​സ് രം​ഗ​ത്തി​ന് മു​ത​ൽ​ക്കൂ​ട്ടാ​യി മൈ​ക്രോ ഹെ​ൽ​ത്ത് ല​ബോ​റ​ട്ട​റീ​സ് മാ​മൂ​റ ശാ​ഖ​യി​ൽ സൈ​റ്റോ​ജെ​ന​റ്റി​ക്സ് ഡി​പ്പാ​ർ​ട്മെ​ന്റ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. രാ​ജ്യ​ത്ത് ല​ഭ്യ​മാ​യ ജ​നി​ത​ക പ​രി​ശോ​ധ​ന​ക​ളു​ടെ വ്യാ​പ്തി വ​ർ​ധി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​താ​ണ് സൈ​റ്റോ​ജെ​ന​റ്റി​ക്സ് ഡി​പ്പാ​ർ​ട്മെ​ന്റി​ന്റെ തു​ട​ക്കം. വ​രാ​നി​രി​ക്കു​ന്ന കാ​ല​ത്ത് ആ​ധു​നി​ക ആ​രോ​ഗ്യ-​രോ​ഗ​നി​ർ​ണ​യ രം​ഗ​ത്ത് ഏ​റ്റ​വും

വിദേശ മെഡിക്കൽ ബിരുദമെടുത്തവർക്ക് എഫ്.എം.ജി.ഇ പരീക്ഷ ജനുവരി 20ന്

വിദേശ മെഡിക്കൽ ബിരുദമെടുത്തവർക്ക് എഫ്.എം.ജി.ഇ പരീക്ഷ ജനുവരി 20ന്

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് മെ​ഡി​ക്ക​ൽ ബി​രു​ദ​മെ​ടു​ത്ത​വ​ർ​ക്ക് മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി ഇ​ന്ത്യ​യി​ൽ പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന​തി​നു​ള്ള അ​ർ​ഹ​താ നി​ർ​ണ​യ പ​രീ​ക്ഷ​യാ​യ ഫോ​റി​ൻ മെ​ഡി​ക്ക​ൽ ഗ്രാ​ജ്വേ​റ്റ് എ​ക്സാ​മി​നേ​ഷ​ൻ (എ​ഫ്.​എം.​ജി.​ഇ) ജ​നു​വ​രി 20ന് ​ന​ട​ത്തും. ന്യൂ​ഡ​ൽ​ഹി​യി​ലെ നാ​ഷ​ന​ൽ ബോ​ർ​ഡ് എ​ക്സാ​മി​നേ​ഷ​ൻ​സ് ഇ​ൻ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സാ​ണ് (NBEMS)