
സന്തോഷ വർഷത്തിന് നാച്വറൽ ഡോപമിൻ ബൂസ്റ്റർ ടിപ്സ്
January 21, 2025നല്ലത് ഓർത്തെടുക്കാം
ജീവിതത്തിൽ സംഭവിച്ച മോശം കാര്യങ്ങളായിരിക്കും, നന്നായി നടന്നവയേക്കാൾ നാം ഓർത്തിരിക്കുക. തെറ്റായി സംഭവിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പലരും തങ്ങളുടെ ജീവിതത്തെ രൂപപ്പെടുത്തിയിട്ടുമുണ്ടാവുക. അതിനാൽ, നല്ലതിനെ ബോധപൂർവംതന്നെ ഓർത്തെടുക്കുക. നിങ്ങൾ കൃതജ്ഞനായിരിക്കേണ്ട മൂന്നു കാര്യങ്ങളെക്കുറിച്ച് എന്നും രാവിലെ എഴുതിവെക്കുന്നത് ഇതിനുള്ള ഒരു വഴിയാണ്. കിട്ടില്ലെന്നു കരുതിയ ട്രെയിൻ കിട്ടി എന്നതു പോലെ, കുഞ്ഞു കാര്യങ്ങളായാലും എഴുതുക.�
ഒന്നും ചെയ്യാതെയുമിരിക്കാം
അൽപനേരത്തേക്ക് ഒന്നും ചെയ്യാതെയുമിരിക്കാം. നൂറു കൂട്ടം കാര്യങ്ങൾ നിറഞ്ഞ ഒരു പ്രഭാതത്തിലേക്ക് എഴുന്നേൽക്കാൻ ഇന്നത്തെ കാലത്ത് എളുപ്പമാണ്. പക്ഷെ, ഒന്നും ചെയ്യാതിരിക്കാൻ അൽപം ബുദ്ധിമുട്ടായിരിക്കും. ഒന്നും ചെയ്യാതെ ചാരുകസേരയിൽ മേൽക്കൂര നോക്കി ഇരിക്കാം, പോഡ്കാസ്റ്റ് കേൾക്കാതെ ഒരു പ്രഭാതനടത്തമാകാം…