⊿ഒരു കവിത വായിക്കാം: നിങ്ങൾ കൂടുതലായി പ്രചോദിപ്പിക്കപ്പെടണമെന്ന് തോന്നുന്നുവെങ്കിൽ രണ്ട് കാര്യങ്ങൾ മുന്നിലുണ്ട്. ഒന്നുകിൽ ഒരു കവിത വായിക്കാം; കേൾക്കാം. അതല്ലെങ്കിൽ ആരെയെങ്കിലും ശ്രവിക്കുക. ഒരു കവിത വായിക്കുമ്പോൾ നിങ്ങൾ സ്വയം ഉത്തേജിതനാകുന്നു; അതോടൊപ്പം നിങ്ങളുടെ മാനസിക നില കൂടുതൽ പോസിറ്റിവ് ആകുന്നു.
⊿അര മിനിറ്റ് നൃത്തം: മോശം എന്നു കരുതുന്ന ഒരു ദിനത്തെ ഉന്മേഷഭരിതമാക്കാനുള്ള ഏറ്റവും മികച്ച മാർഗമാണ് സ്വയം നൃത്തം ചെയ്യുക എന്നത്. അര മിനിറ്റ് എല്ലാം മറന്നുകൊണ്ടുള്ള നൃത്തം. നിങ്ങൾക്ക് നൃത്തം അറിയണമെന്നൊന്നുമില്ല. ഒറ്റക്കോ കൂട്ടായോ ചെയ്യാം. ആത്മവിശ്വാസം വർധിപ്പിക്കാനുള്ള മാർഗം കൂടിയാണിത്.


