ബംഗളൂരു: ചൈനയിൽ വ്യാപകമായി പടരുന്ന ഹ്യൂമൻ മെറ്റന്യൂമോ വൈറസ് (എച്ച്.എം.പി.വി) രാജ്യത്ത് സ്ഥിരീകരിച്ചു. ബംഗളൂരുവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള എട്ടു മാസം പ്രായമുള്ള ആൺകുഞ്ഞിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കടുത്ത പനിയും ജദലദോഷവും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ നില ഗുരുതരമല്ല.

കുട്ടിക്ക് വിദേശ യാത്ര പശ്ചാത്തലമില്ലെന്നാണ് വിവരം. ഇതോടെ രോഗത്തിന്‍റെ ഉറവിടം സംബന്ധിച്ച് ആശങ്ക നിലനിൽക്കുകയാണ്. രോഗം ബാധിച്ചത് എങ്ങിനെയെന്ന് പരിശോധിക്കുകയാണെന്ന് കർണാടക ആരോഗ്യ വകുപ്പ് അറിയിച്ചു.

എച്ച്.എം.പി.വി പ്രതിരോധിക്കാൻ ഇന്ത്യ സുസജ്ജമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. സ്ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യ മന്ത്രാലയത്തിന്‍റെ മേൽനോട്ടത്തിൽ ചേർന്ന സംയുക്ത മോണിറ്ററിങ് ഗ്രൂപ്പ് യോഗം ചേർന്നിരുന്നു. എച്ച്.എം.പി.വി കേസുകളിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ അറിയിക്കുന്നത്.

എച്ച്.എം.പി.വി വൈറസ്

ന്യൂമോവിരിഡേ കുടുംബത്തിലെ മെറ്റാന്യൂമോ വര്‍ഗത്തില്‍പെട്ട വൈറസാണിത്. ശ്വാസകോശ അണുബാധയുള്ള കുട്ടികളില്‍ നിന്നുള്ള സാമ്പിളുകള്‍ പഠിക്കുന്നതിനിടെ 2001ല്‍ ഡച്ച് ഗവേഷകർ ആദ്യമായി കണ്ടെത്തി. പ്രായമായവരും കുട്ടികളും പ്രതിരോധശക്തി കുറഞ്ഞവരുമാണ് അപകടസാധ്യതാ വിഭാ​ഗത്തിലുള്ളത്.
ശ്വാസകോശത്തെ ബാധിക്കുന്ന മറ്റ് രോഗങ്ങൾക്ക് സമാന ലക്ഷണം തന്നെയാണ് എച്ച്.എം.പി.വി ബാധിച്ചവർക്കും ഉണ്ടാകുക. ഫ്ലൂ ആയോ ചുമ, ജലദോഷം, പനി, തുമ്മൽ എന്നിങ്ങനെയോ ശരീരത്തിൽ കയറുന്ന വൈറസ്, രോഗപ്രതിരോധശേഷി കുറവുള്ളവരിൽ പിന്നീട് ബ്രോങ്കൈറ്റിസ്, ന്യുമോണിയ എന്നിവയിലേക്കു കടക്കും. കുട്ടികളിലും പ്രായമേറിയവരിലും വൈറസ് ബാധിച്ചാൽ തീവ്രമായ പനി ഉണ്ടാകും.
വൈറസിനെ പ്രതിരോധിക്കാൻ പ്രാപ്തമായ വാക്സിൻ കണ്ടെത്തിയിട്ടില്ലാത്തതും ആന്റിവൈറൽ മരുന്നുകൾ ഇല്ലാത്തതുമാണ് പ്രാധാന വെല്ലുവിളി. രോഗം വർധിക്കുന്നതിൽ കോവിഡിന് ശേഷമുള്ള ശാരീരിക അവസ്ഥയും തണുപ്പും പ്രധാന ഘടകമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ന്യൂ​സ് വീ​ക്ക്​ പ​ട്ടി​ക​യി​ല്‍ ആ​റ്​ ആ​സ്റ്റ​ര്‍ ആ​ശു​പ​ത്രി​ക​ള്‍

ന്യൂ​സ് വീ​ക്ക്​ പ​ട്ടി​ക​യി​ല്‍ ആ​റ്​ ആ​സ്റ്റ​ര്‍ ആ​ശു​പ​ത്രി​ക​ള്‍

ദു​ബൈ: ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​റി​ന്‍റെ ആ​റ് ആ​ശു​പ​ത്രി​ക​ൾ ന്യൂ​സ്​ വീ​ക്ക്​ പു​റ​ത്തു​വി​ട്ട 2023ലെ ​ലോ​ക​ത്തെ മി​ക​ച്ച ആ​ശു​പ​ത്രി​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചു. ഇ​ന്ത്യ​യി​ലെ​യും യു.​എ.​ഇ​യി​ലെ​യും ആ​ശു​പ​ത്രി​ക​ളാ​ണ്​ നേ​ട്ടം കൈ​വ​രി​ച്ച​തെ​ന്ന്​ ആ​സ്റ്റ​ർ ഡി.​എം ഹെ​ൽ​ത്ത്​​കെ​യ​ർ അ​റി​യി​ച്ചു. ഗു​ണ​നി​ല​വാ​ര​ത്തി​ലും രോ​ഗീ പ​രി​ച​ര​ണ​ത്തി​ലും അ​ന്താ​രാ​ഷ്ട്ര നി​ല​വാ​രം

പള്ളുരുത്തി താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സെന്റര്‍ യാഥാർഥ്യമാക്കുമെന്ന് വീണ ജോര്‍ജ്

പള്ളുരുത്തി താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സെന്റര്‍ യാഥാർഥ്യമാക്കുമെന്ന് വീണ ജോര്‍ജ്

കൊച്ചി: പള്ളുരുത്തി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യാഥാർഥ്യമാക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. താലൂക്ക് ആശുപത്രിയിലെ സൗകര്യങ്ങള്‍, സേവനങ്ങള്‍ എന്നിവ നേരിട്ടു വിലയിരുത്തുന്നതിന്റെ ഭാഗമായി ആശുപത്രിയില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു മന്ത്രി. ഡയാലിസിസ് സെന്റര്‍ ആരംഭിക്കുന്നതിനുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി.

ലോകത്തുടനീളം മനുഷ്യരുടെ പ്രത്യുൽപാദന നിരക്കിൽ വൻ ഇടിവ്; ആശങ്കയേറ്റി യു.എൻ സർവെ

ലോകത്തുടനീളം മനുഷ്യരുടെ പ്രത്യുൽപാദന നിരക്കിൽ വൻ ഇടിവ്; ആശങ്കയേറ്റി യു.എൻ സർവെ

ന്യൂഡൽഹി: മുംബൈ നിവാസികളായ നമ്രത നംഗിയയും ഭർത്താവും അവരുടെ അഞ്ച് വയസ്സുള്ള മകൾ ജനിച്ചതുമുതൽ മറ്റൊരു കുട്ടികൂടി വേണമെന്ന ആഗ്രഹം മനസ്സിൽ കാത്തുസൂക്ഷിക്കുന്നവരാണ്. പക്ഷേ, അത് എപ്പോഴും ഒരു ചോദ്യത്തിലേക്ക് അവരെ കൊണ്ടെത്തിക്കും. ‘നമുക്കത് താങ്ങാനാകുമോ?’. നമ്രത ഫാർമസ്യൂട്ടിക്കൽസിൽ ജോലി ചെയ്യുന്നു.