ഏകാന്തത വളരെ നിസ്സാരമായി തോന്നിയേക്കാം. പക്ഷേ അത് തിരിച്ചറിയാൻ കഴിയാത്തവിധം സങ്കീർണമാണ്. ഇത് മനുഷ്യന്റെ ആരോ​ഗ്യത്തിൽ ​ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഏകാന്തത വൈകാരികമായി തളർത്തുക മാത്രമല്ല, പലവിധത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളും ഉണ്ടാക്കുമെന്ന് ​ഗവേഷകർ. പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് ഏകാന്തത കൂടുതല്‍ ബാധിക്കുന്നത്. 17 നും 29 നും ഇടയിൽ പ്രായമുള്ള 97 കോളജ് വിദ്യാർഥികളാണ് ടിയാൻജിൻ സർവകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തിന്‍റെ ഭാഗമായത്.

ദിവസം 15 സിഗരറ്റ് പുകക്കുന്നതിന് സമാനമായ പ്രശ്‌നങ്ങളാണ് ഏകാന്തത ഉണ്ടാക്കുന്നത്. സാമൂഹിക ഒറ്റപ്പെടലിനെയും ഏകാന്തതയെയും കുറിച്ചുള്ള പല പഠനങ്ങളും മുതിര്‍ന്നവരെയാണ് കേന്ദ്രീകരിക്കുന്നതെങ്കിലും മുതിര്‍ന്നവര്‍ക്ക് മാത്രമല്ല ഏകാന്തതയെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

സാമൂഹിക സമ്മർദമുള്ള സാഹചര്യങ്ങളിൽ ഏകാന്തത ഹൃദയമിടിപ്പ് കുറക്കാൻ കാരണമാകും. ഇത് ഹൃദയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഓട്ടോണമിക് നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനക്ഷമതയെ ബാധിക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങൾ, പക്ഷാഘാത സാധ്യത എന്നിവയിലേക്കും നയിക്കും. ഏകാന്തതയുടെ ഏറ്റവും അപകടകരമായ അവസ്ഥ സ്വയം ഇല്ലാതാക്കലാണ്. താങ്ങാനാകാത്ത അവസ്ഥ ഏകാന്തതയിൽ ഉണ്ടാകുമ്പോഴാണ് അതിവൈകാരികതയുള്ള പലരും അത്മഹത്യയിലേക്ക് തിരിയുന്നത്. ഏകാന്തതയിലൂടെ കടന്നുപോകുന്നവരെ തിരിച്ചറിയാനും ആവശ്യമായ പരിചരണം കൊടുക്കാനും ആരോ​ഗ്യപ്രവർത്തകർ ശ്രദ്ധിക്കണം.�

Leave a Reply

Your email address will not be published. Required fields are marked *

Explore More

അഞ്ചിലൊന്ന് അമ്മമാരും പോസ്റ്റ്പാർട്ടം ഡിപ്രഷൻ അനുഭവിക്കുന്നു

പുതിയ അമ്മമാരിൽ 20 ശതമാനവും പോസ്റ്റ്പാർട്ടം ഡിപ്രഷനിലൂടെ കടന്നുപോവുകയാണെന്ന് ഡോക്ടർ. കുഞ്ഞുങ്ങൾക്ക് ജൻമം നൽകിയതിനു ശേഷം അമ്മാർക്കുണ്ടാകുന്ന ഗുരുതരമായ മാനസികാവസ്ഥയാണ് പോസ്റ്റ്പാർട്ടം ഡിപ്രഷൻ അഥവാ പ്രസവാനന്തര വിഷാദം. അതായത് അഞ്ചിലൊന്ന് അമ്മമാരും പോസ്റ്റ്പാർട്ടം ഡിപ്രഷൻ അനുഭവിക്കുന്നു. ശരിയായ പിന്തുണ ലഭിച്ചില്ലെങ്കിലും അമ്മയുടേയും

ഗ്ലോക്കോമ: കാഴ്ചയുടെ നിശബ്​ദ കൊലയാളിയെന്ന് ആരിഫ്​ മുഹമ്മദ്​ ഖാൻ

തിരുവനന്തപുരം: കാഴ്ചയുടെ നിശബ്​ദ കൊലയാളിയാണ്​ ഗ്ലോക്കോമയെന്ന് ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാൻ. നാൽപത്​ വയസ്​ കഴിഞ്ഞവർ വർഷത്തിൽ ഒരിക്കലെങ്കിലും കാഴ്ച പരിശോധിച്ച് ഗ്ലോക്കോമ ഇല്ലെന്ന്​ ഉറപ്പ്​ വരുത്തണമെന്നും​ അദ്ദേഹം പറഞ്ഞു. ലോക ഗ്ലോക്കോമ വാരാഘോഷത്തോടനുബന്ധിച്ച്​ ട്രിവാൻഡ്രം ഒഫ്താൽമിക്​ ക്ലബ്ബും (ടി.ഒ.സി), കേരള

പാരസെറ്റാമോൾ ഉൽപാദനത്തിന് തദ്ദേശീയ സാ​ങ്കേതികവിദ്യ

പാരസെറ്റാമോൾ ഉൽപാദനത്തിന് തദ്ദേശീയ സാ​ങ്കേതികവിദ്യ

ന്യൂ​ഡ​ൽ​ഹി: പ​നി ചി​കി​ത്സ​ക്കും വേ​ദ​ന​സം​ഹാ​രി​യാ​യും ഉ​പ​യോ​ഗി​ക്കു​ന്ന പാ​ര​സെ​റ്റാ​മോ​ൾ ഉ​ൽ​പാ​ദ​ന​ത്തി​ന് ത​ദ്ദേ​ശീ​യ സാ​​ങ്കേ​തി​ക​വി​ദ്യ വി​ക​സി​പ്പി​ച്ച് ഇ​ന്ത്യ. നി​ല​വി​ൽ പാ​ര​സെ​റ്റ​മോ​ളി​നു​ള്ള പ്ര​ധാ​ന അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ൾ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​ണ് ഇ​ന്ത്യ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത്. കൗ​ൺ​സി​ൽ ഓ​ഫ് സ​യ​ന്റി​ഫി​ക് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ റി​സ​ർ​ച് (സി.​എ​സ്.​ഐ.​ആ​ർ) വി​ക​സി​പ്പി​ച്ചെ​ടു​ത്ത സാ​​ങ്കേ​തി​ക​വി​ദ്യ​യി​ലൂ​ടെ