ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ തുടങ്ങികഴിഞ്ഞു. എന്നാൽ ആഘോഷങ്ങൾക്കും ആവേശങ്ങൾക്കും പുറമെ, ആരോഗ്യത്തിന് പ്രഥമ പരിഗണന നൽകേണ്ടത് അത്യാവശ്യമാണ്. മറ്റ് ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങളോടനുബന്ധിച്ച് ഈ ആഴ്ചകളില്‍ മദ്യപാനത്തിലും വർധനവുണ്ടാകാറുണ്ട്. ഡിസംബര്‍ 25നും ജനുവരി ഒന്നിനും ഇടയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഹൃദയാഘാതം മൂലം മരിക്കുന്നതെന്നാണ് കണക്കുകൾ പറയുന്നത്.

തണുത്ത താപനില രക്തക്കുഴലുകൾ ചുരുങ്ങാൻ കാരണമാകുന്നു. ഇത് രക്തസമ്മർദ്ദം വർധിപ്പിക്കുകയും രക്തം പമ്പ് ചെയ്യാൻ ഹൃദയത്തെ കഠിനമായി പ്രവർത്തിക്കുകയും ചെയ്യുന്നു. അവധിക്കാലത്തെ സമ്മർദ്ദവും, മാറുന്ന ദിനചര്യകളും, ഉറക്ക കുറവ്, അമിത മദ്യപാനം എന്നിവ ഹൃദയ പ്രവർത്തനത്തിന് വില്ലനാകും. കനത്ത മഞ്ഞുവീഴ്ചയുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്കും നിലവിൽ ഹൃദ്രോഹമുള്ളവർക്കും അപകട സാധ്യത കൂടുതലാണ്.

ഹൃദയാഘാതത്തിന്‍റെയോ സ്ട്രോക്കിന്‍റെയോ ലക്ഷണങ്ങൾ കണ്ടാൽ പലരും അവഗണിക്കുകയാണ് ചെയ്യുന്നത്. മദ്യപാനവും പുകവലിയും രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉയര്‍ത്തുമെന്നതിനാല്‍ ആഘോഷങ്ങൾക്കിടയിൽ ഹൃദയത്തെ പരിഗണിക്കേണ്ടത് ആവശ്യമാണ്. അനാരോഗ്യകരമായ ഭക്ഷണരീതിയും രോഗങ്ങൾ വരുത്താം.

നെഞ്ചിലെ അസ്വസ്ഥത, ശ്വാസംമുട്ടല്‍, തലകറക്കം, ക്ഷീണം, വിറയല്‍, ഉത്കണ്ഠ, കാഴ്ച്ച മങ്ങല്‍ തുടങ്ങിയ പ്രയാസങ്ങള്‍ അനുഭവപ്പെട്ടാല്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയുള്ളവരും മാനസിക സമ്മര്‍ദം അനുഭവിക്കുന്നവരും ശാരീരിക ആരോഗ്യത്തിൽ ശ്രദ്ധ ചെലുത്തണം.

ആഘോഷ തിമിർപ്പിലും വ്യായാമം മുടക്കരുത്. വേണ്ടത്ര ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ശരീരത്തിനും മനസ്സിനും ഉന്മേഷം ലഭിക്കാൻ ദിവസവും ഏഴ് മുതൽ ഒൻപത് മണിക്കൂർ വരെ ഉറക്കം ആവശ്യമാണ്. ജലാംശം നിലനിർത്താൻ ധാരാളം വെള്ളം കുടിക്കണം. ഇത് ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ഊർജനില നിലനിർത്തുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

വൈ​ദ്യ​പ​രി​ച​ര​ണം ഇ​നി എ​ളു​പ്പം; ഡോ.​ റോ​ബോ​ട്ടു​മാ​യി ഒ​മാ​ൻ

മ​സ്ക​ത്ത്: ആ​രോ​ഗ്യ​രം​ഗ​ത്ത് വൈ​ദ്യ​പ​രി​ച​ര​ണ​ത്തി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ന്നി​യ `ഡോ.​ റോ​ബോ​ട്ടു’​മാ​യി ഒ​മാ​നി ശാ​സ്ത്ര​ജ്ഞ​ൻ മാ​സെ​ൻ ബി​ൻ റാ​ഷി​ദ് അ​ൽ ബാ​ദി. രോ​ഗി​യു​ടെ പ്രാ​ഥ​മി​ക ചി​കി​ത്സാ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​ൻ രൂ​പ​ക​ൽ​പ​ന ചെ​യ്ത ഈ ​നൂ​ത​ന റോ​ബോ​ട്ട് മ​ലേ​ഷ്യ​യി​ൽ ന​ട​ന്ന ഇ​ന്‍റ​ർ​നാ​ഷ​ന​ൽ

വെജിറ്റബിൾ മയോണൈസോ പാസ്ചറൈസ്ഡ് എഗ് മയോണൈസോ മാത്രം ഉപയോഗിക്കാം; പച്ച മുട്ട ഉപയോഗിച്ച് പാടില്ല

വെജിറ്റബിൾ മയോണൈസോ പാസ്ചറൈസ്ഡ് എഗ് മയോണൈസോ മാത്രം ഉപയോഗിക്കാം; പച്ച മുട്ട ഉപയോഗിച്ച് പാടില്ല

സംസ്ഥാനത്ത് വെജിറ്റബിൾ മയോണൈസോ പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ചുള്ള മയോണൈസോ ഉപയോഗിക്കാക്കാൻ തീരുമാനം. പച്ച മുട്ട ഉപയോഗിച്ചുള്ള മയോണൈസ് പാടില്ല. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ഹോട്ടൽ, റെസ്റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാർ, കാറ്ററിംഗ് മേഖലകളിലെ സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തിലാണ് തീരുമാനം. കൂടുതൽ നേരം

വയറിളക്കവും മരണകാരണമാകാം; ശ്രദ്ധിക്കുക…

വയറിളക്കവും മരണകാരണമാകാം; ശ്രദ്ധിക്കുക...

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെയും പ്രായമായവരെയും ഏറ്റവും കൂടുതൽ ബാധിക്കുന്നത് വയറിളക്കമാണെന്ന് പുതിയ പഠനം. വയറിളക്ക രോഗങ്ങൾ മൂലം 2021-ൽ 1.2 ദശലക്ഷം മരണങ്ങൾ ഉണ്ടായിട്ടുണ്ട്. ഓറൽ റീഹൈഡ്രേഷൻ തെറാപ്പി, മെച്ചപ്പെട്ട ശുചിത്വം, റോട്ടാവൈറസിനെതിരായ ആഗോള വാക്സിനേഷൻ പ്രോഗ്രാമുകൾ തുടങ്ങിയവയുടെ ആവശ്യകതയെയും