ദീ​ർ​ഘ​വും സം​തൃ​പ്ത​വു​മാ​യ ജീ​വി​തം ന​യി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ് എ​ല്ലാ​വ​രും. എ​ന്നാ​ൽ, അ​തു നേ​ടാ​നു​ള്ള വ​ഴി​ക​ൾ അ​​ത്ര വി​ര​സ​മൊ​ന്നു​മ​ല്ല. പു​തു വ​ഴി​ക​ൾ തേടുന്നവ​ർ​ക്കാ​യി അഞ്ച് ആരോഗ്യ ശീ​ല​ങ്ങ​ൾ ഇ​താ…

ഭ​ക്ഷ​ണം ശ്ര​ദ്ധ​യോ​ടെ

ഡ​യ​റ്റ് ട്രെ​ൻ​ഡുകൾക്ക് പി​ന്നാ​ലെ പോ​കു​ന്ന​തി​നു പ​ക​രം ശ്ര​ദ്ധാ​പൂ​ർ​വം ഭ​ക്ഷ​ണം ക​ഴി​ക്കു​ക എ​ന്ന​താ​ണ് അ​തി​ലൊ​ന്ന്. എ​ന്താ​ണ് ക​ഴി​ക്കു​ന്ന​തെ​ന്നും അ​തെങ്ങ​നെ​യാ​ണ് ന​മു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന​തെ​ന്നും മ​ന​സ്സി​ലാ​ക്കു​ക. ആ​സ്വ​ദി​ച്ച് സാ​വ​ധാ​നം ക​ഴി​ക്കു​ക. 80 ശ​ത​മാ​നം നി​റ​ഞ്ഞാ​ൽ നി​ർ​ത്തു​ക. ഇ​ത് അ​മി​താ​ഹാ​രം ത​ട​യാ​നും ദ​ഹ​നം മെ​ച്ച​പ്പെ​ടു​ത്താ​നും സ​ഹാ​യി​ക്കും. കൂ​ടു​ത​ൽ സ​സ്യ​വി​ഭ​വ​ങ്ങ​ൾ ഭ​ക്ഷ​ണ​ത്തി​ന്റെ ഭാഗമാക്കുക. ബീ​ൻ​സ്, പ​യ​ർ, പ​രി​പ്പ്, ഇ​ല​വ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ കു​ട​ലി​ന്റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തും. അ​ർ​ബു​ദം, ഹൃ​ദ്രോ​ഗം തു​ട​ങ്ങി​യവയിൽ​നി​ന്ന് സം​ര​ക്ഷി​ക്കു​ം.

‘ബ്ലൂ ​സോ​ൺ’ രീതി

ഊ​ർ​ജ​സ്വ​ല​രാ​യി തു​ട​രാ​ൻ ജി​മ്മി​ൽ പോ​ക​ണ​മെ​ന്നി​ല്ല. ‘ബ്ലൂ ​സോ​ണു​ക​ളി​ൽ’ (ഏ​റ്റ​വും കൂ​ടു​ത​ൽ ആ​യു​ർ​ദൈ​ർ​ഘ്യ​മു​ള്ള​വ​ർ ജീ​വി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ) ആ​ളു​ക​ൾ അ​വ​രു​ടെ ദൈ​നം​ദി​ന ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ്യാ​യ​മ​മാ​യി ചി​ട്ട​പ്പെ​ടു​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. കൂ​ടു​ത​ൽ ന​ട​ക്കു​ക, കെ​ട്ടി​ട​ങ്ങ​ളി​ൽ ലി​ഫ്റ്റി​ന് പ​ക​രം പ​ടി​ക​ൾ ഉ​പ​യോ​ഗി​ക്കു​ക, പൂ​ന്തോ​ട്ടം ഒ​രു​ക്കുക, വീ​ട് വൃ​ത്തി​യാ​ക്കു​ക തു​ട​ങ്ങി​യ തീവ്രത കുറഞ്ഞ, സ്ഥിരതയുള്ള പ്രവൃത്തികൾ ആരോഗ്യത്തിന് സഹായകമാകും

ബ​ന്ധ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ക

ഒ​രു ദി​വ​സം 15 സി​ഗ​ര​റ്റ് വ​ലി​ക്കു​ന്ന​തു പോ​ലെ ദോ​ഷ​ക​ര​മാ​ണ് ഏ​കാ​ന്ത​ത. പോ​സി​റ്റി​വാ​യ ബ​ന്ധ​ങ്ങ​ൾ സ​മ്മ​ർ​ദം കു​റ​ക്കു​ക​യും രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി മെ​ച്ച​പ്പെ​ടു​ത്തു​ക​യും ചെ​യ്യും. പ്രാ​ദേ​ശി​ക ക്ല​ബി​ൽ ചേ​രു​ക, സ​ന്ന​ദ്ധ​സേ​വ​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​വു​ക, സു​ഹൃ​ത്തു​ക്ക​ളു​മാ​യും കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യും കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ക്കു​ക തു​ട​ങ്ങി​യ​വ ആ​രോ​ഗ്യ​ജീ​വി​ത​ത്തി​ന് സ​ഹാ​യ​ക​മാ​കും.

ഉ​ന്മേ​ഷ​വാ​നാ​വു​ക

പ്ര​കൃ​തി​യി​ൽ സ​മ​യം ചെ​ല​വി​ടു​ക, ഉ​ച്ച​യു​റ​ക്കം​പോ​ലു​ള്ള ചെ​റി​യ മ​യ​ക്കം, ധ്യാ​നം എ​ന്നി​വ ആ​രോ​ഗ്യ​ത്തി​ന് സ​ഹാ​യ​ക​മാ​ണ്. പ​ച്ച​പ്പു നി​റ​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ലൂ​ടെ​യു​ള്ള ചെ​റി​യ ന​ട​ത്തം മാ​ന​സി​ക ഉ​ന്മേ​ഷം വ​ർ​ധി​പ്പി​ക്കും.

ല​ക്ഷ്യ​ബോ​ധം

എ​ല്ലാ ദി​വ​സ​വും രാ​വി​ലെ കി​ട​ക്ക​യി​ൽ​നി​ന്ന് എ​ഴു​ന്നേ​ൽ​ക്കാ​ൻ ഒ​രു കാ​ര​ണം ഉ​ണ്ടാ​വ​ണം. അ​ത് ത​ന്റെ ഹോ​ബി ചെ​യ്യാ​നോ മ​റ്റു​ള്ള​വ​രെ സ​ഹാ​യി​ക്കാ​നോ വ്യ​ക്തി​പ​ര​മാ​യ ല​ക്ഷ്യ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നോ ആ​വാം.

ശ​ക്ത​മാ​യ ല​ക്ഷ്യ​ബോ​ധ​മു​ള്ള ആ​ളു​ക​ൾ​ക്ക് മ​റ​വി​രോ​ഗം പോ​ലു​ള്ള അ​വ​സ്ഥ​ക​ൾ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണെ​ന്ന് പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ആര്‍ദ്ര കേരളം പുരസ്‌കാരം; മൂവാറ്റുപുഴ നഗരസഭ സംസ്ഥാനത്ത് മൂന്നാമത്

മൂ​വാ​റ്റു​പു​ഴ: ആ​ർ​ദ്ര കേ​ര​ളം പു​ര​സ്കാ​ര​ത്തി​ൽ സം​സ്ഥാ​ന ത​ല​ത്തി​ൽ മൂ​ന്നാ​മ​തെ​ത്തി മൂ​വാ​റ്റു​പു​ഴ. സ​മ​ഗ്ര ആ​രോ​ഗ്യ പ​ദ്ധ​തി​യു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പാ​ണ് ന​ഗ​ര​സ​ഭ​യെ അ​വാ​ർ​ഡി​ന് അ​ർ​ഹ​മാ​ക്കി​യ​ത്. 2022-23 വ​ര്‍ഷം ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ മാ​ത്ര​മാ​യി 10 കോ​ടി​യോ​ളം ചെ​ല​വ​ഴി​ച്ച​താ​യി ചെ​യ​ർ​മാ​ൻ പി.​പി. എ​ൽ​ദോ​സ് പ​റ​ഞ്ഞു. സാ​ന്ത്വ​ന പ​രി​ച​ര​ണ പ​രി​പാ​ടി​ക​ള്‍,

ഡെങ്കിപ്പനി: ഏറ്റവും മുന്നിൽ കേരളം

ഡെങ്കിപ്പനി: ഏറ്റവും മുന്നിൽ കേരളം

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ വ​ർ​ഷം രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ഡെ​ങ്കി​പ്പ​നി കേ​സു​ക​ളും മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട്​ ചെ​യ്ത​ത്​ കേ​ര​ള​ത്തി​ലെ​ന്ന്​ കേ​ന്ദ്ര റി​പ്പോ​ർ​ട്ട്. 2023ൽ ​കേ​ര​ള​ത്തി​ൽ 9,770 ഡെ​ങ്കി കേ​സു​ക​ളും 37 മ​ര​ണ​ങ്ങ​ളു​മു​ണ്ടാ​​യെ​ന്ന്​ സ്​​റ്റാ​റ്റി​സ്റ്റി​ക്സ്​ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 2018ൽ 4083 ​കേ​സു​ക​ൾ മാ​ത്രം

എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ ആ​റു വ​ർ​ഷ​ത്തി​നി​ടെ 85 ഡങ്കിപ്പനി മരണം

ആറ് വർഷം 85 ഡങ്കിപ്പനി മരണം

കൊ​ച്ചി: ജി​ല്ല​യി​ൽ ആ​റു വ​ർ​ഷ​ത്തി​നി​ടെ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് ജീ​വ​ൻ പൊ​ലി​ഞ്ഞ​ത് 85 പേ​ർ​ക്ക്. 2020 മു​ത​ൽ 2025 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് ഈ ​മ​ര​ണ​ങ്ങ​ൾ. ഏ​റ്റ​വു​മ​ധി​കം മ​ര​ണം ഉ​ണ്ടാ​യ​ത്​ 2023ലാ​ണ്. 27 പേ​ർ​ക്ക് ഇ​തേ വ​ർ​ഷം ഡെ​ങ്കി​പ്പ​നി മൂ​ലം ജീ​വ​ൻ ന​ഷ്ട​മാ​യെ​ന്ന് വി​വ​രാ​വ​കാ​ശ​രേ​ഖ