നല്ല ആരോഗ്യത്തോടെ ദീർഘകാലം തുടരാൻ വ്യായാമം അനിവാര്യമാണ്. ശരീരഭാരം നിയന്ത്രിക്കാനും ശരീരത്തിന് വഴക്കമുണ്ടാവാനും രോഗ സാധ്യത കുറക്കാനും ഇത് നിങ്ങളെ സഹായിക്കും. എന്നാൽ ശരീരഭാരം കുറക്കാനും മറ്റും ജിമ്മിൽ മണിക്കൂറുകൾ വർക്ക്ഔട്ട് ചെയ്യുന്നവർ സൂക്ഷിക്കണം. നിങ്ങൾക്ക് ഹൃദയാഘാതമുണ്ടാവാനുള്ള സാധ്യത കൂടുതലാണ്. കൂടുതൽ വർക്ക്ഔട്ട് കൂടുതൽ ഫലം ചെയ്യുമെന്നാണ് പലരുടെയും ധാരണ. എന്നാല്‍ ഇത് തെറ്റാണ്.

ഒരു ആവേശത്തിന് ജിമ്മിൽ ചേരുകയും ശരീരത്തിന് താങ്ങാൻ കഴിയുന്നതിനപ്പുറം വർക്ക്ഔട്ട് നടത്തുകയും ചെയ്യുന്നത് പരിക്കുകൾക്കും പേശികളുടെ ബലം ക്ഷയിക്കാനും കാരണമാകും. എല്ലാ ദിവസവും വർക്ക്ഔട്ട് ചെയ്യുന്നതിൽ നിന്ന് ഒരു ഇടവേള എടുക്കേണ്ടത് അത്യാവശ്യമാണ്.

തീവ്രമായ ട്രെയിനിങ് സെഷന് ശേഷം 24 മുതല്‍ 48 മണിക്കൂര്‍ വരെ വിശ്രമിക്കണം. വിശ്രമ വേളയിലാണ് ശരീരം പേശികളുടെ കേടുപാടുകള്‍ പരിഹരിക്കുകയും ശക്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നത്. വളരെ കഠിനവും വേഗത്തിലുള്ളതുമായ വ്യായാമങ്ങൾ ചെയ്യുന്നത് ചിലപ്പോൾ തിരിച്ചടിയായേക്കാം. അമിതമായ വ്യായാമം ഹൃദയപേശികളെ സമ്മർദത്തിലാക്കുന്നു. ഇത് ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കാം.

അമിതമായി വ്യായാമം ചെയ്യുമ്പോൾ ശരീരം കോർട്ടിസോൾ പോലുള്ള സമ്മർദ ഹോർമോണുകൾ ഉത്പാദിപ്പിക്കാൻ തുടങ്ങുന്നു. ശരീരത്തിലെ ഹോർമോണിന്റെ അളവ് സ്ഥിരമായി ഉയർന്നാൽ അത് ശരീരഭാരം വർധിപ്പിക്കും. ഉറക്കത്തെയും ദോഷകരമായി ബാധിക്കും.

സുരക്ഷിതമായി വര്‍ക്ക്ഔട്ട് ചെയ്യുന്നതിന് പ്രായം പ്രധാന ഘടകമാണ്. അതിനാല്‍ പ്രായമാകുമ്പോള്‍ വ്യായാമത്തിന്റെ തീവ്രത ക്രമീകരിക്കേണ്ടത് ആവശ്യമാണ്. ആഴ്ചയിൽ 150 മുതൽ 300 മിനിറ്റ് വരെ മിതമായ വ്യായാമമാണ് ശരീരത്തിന് ആവശ്യം. 

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഒരുപാട് നേരം ടോയ്‍ലറ്റ് സീറ്റിൽ ഇരിക്കുന്നവരാണോ? ഉടൻ മാറ്റിക്കോ, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ കാത്തിരിക്കുന്നു

ഒരുപാട് നേരം ടോയ്‍ലറ്റ് സീറ്റിൽ ഇരിക്കുന്നവരെ കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെന്ന് വിദഗ്ധർ. അർശ്ശസ്, പെൽവിക് മസിലുകളുടെ ദുർബലമാകുക തുടങ്ങിയ പ്രശ്നങ്ങളാണ് ഇത്തരക്കാരെ കാത്തിരിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. പലരും മൊബൈൽ ഫോണും കൊണ്ടാണ് ടോയ്‍ലറ്റിലേക്ക് പോകുന്നത് തന്നെ. ഇരിക്കുന്ന

വേനൽക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണം: വനിത ശിശുവികസന വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കി

വേനൽക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണം: വനിത ശിശുവികസന വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കി

വേനൽക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. അങ്കണവാടികളും ഡേകെയർ സെന്ററുകളും പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾക്കുള്ള പോഷകാഹാരങ്ങളും മറ്റും നൽകേണ്ടതിനാൽ അങ്കണവാടികൾ പ്രവർത്തിക്കാതിരുന്നാൽ ബുദ്ധിമുട്ടാകും. ചൂട് വർധിച്ചു വരുന്നതിനാൽ കുട്ടികൾക്ക് നിർജലീകരണം ഉണ്ടാകാതെ നോക്കണം.

രോഗിയുടെ ചികിത്സാ രേഖകൾ തടഞ്ഞു വെക്കാൻ ആശുപത്രികൾക്ക് അധികാരമില്ല- വിവരാവകാശ കമീഷണർ

കൊല്ലം: രോഗികളുടെ ചികിത്സാ രേഖകൾ തടഞ്ഞുവയ്ക്കാൻ ആശുപത്രി മാനേജ്മെൻറുകൾക്ക് അധികാരമില്ലെന്ന് സംസ്ഥാന വിവരാവകാശ കമീഷണർ ഡോ.എ. അബ്ദുൽ ഹക്കിം. അക്യുപങ്ക്ചർ ഹീലർമാരുടെ സംസ്ഥാനതല ബിരുദദാന പ്രസംഗം കൊല്ലത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം. രോഗികളിൽ നടത്തിയ പരിശോധനകൾ,ശസ്ത്രക്രിയകൾ, നല്കിയ മരുന്നുകൾ, ചികിത്സ ആരംഭിച്ചപ്പോഴും അവസാനിച്ചപ്പോഴുമുള്ള