തിരുവനന്തപുരം : പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർഥിയുടെ മരണത്തില്‍ അന്വേഷണം നടത്താന്‍ മന്ത്രി വീണ ജോര്‍ജ് ആരോഗ്യ സര്‍വകലാശാലക്ക് നിര്‍ദേശം നല്‍കി. സഹപാഠികളിൽ നിന്നുള്ള മാനസിക പീഡനമാണ് മരണകാരണമെന്നാണ് കുടുംബം ആരോപിച്ചിരുന്നു. തുടർന്നാണ് നഴ്സിങ് വിദ്യാർഥിയുടെ മരണത്തിൽ അന്വേഷണം നടത്താന്‍ മന്ത്രി നിർദേശം നൽകിയത്.

വെള്ളിയാഴ്ച ഉച്ചക്ക് ഹോസ്റ്റലിന്റെ മുകളിൽ നിന്നും ചാടിയാണ് തിരുവനന്തപുരം സ്വദേശിനിയായ നഴ്സിങ് വിദ്യാർഥി അമ്മു മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിൻറെ ആരോപണം. റാഗിങ്ങും വ്യക്തിഹത്യയും സ്ഥിരമായി നേരിടേണ്ടി വന്നുവെന്നും അമ്മു കിടന്നുറങ്ങിയ മുറിയിൽ അതിക്രമിച്ച് കടക്കാൻ സഹപാഠികൾ ശ്രമിച്ചുവെന്നും കുടുംബം ആരോപിക്കുന്നു. അധ്യാപകരും ഇതിനൊക്കെ കൂട്ട് നിന്നുവെന്നാണ് കുടുംബം കുറ്റപ്പെടുത്തുന്നത്.

സഹോദരി മാനസിക പിരിമുറുക്കത്തിലായിരുന്നുവെന്നാണ് അമ്മുവിൻറെ സഹോദരൻ പറഞ്ഞത്. പലപ്പോഴും സഹപാഠികൾ മർദ്ദിക്കാൻ ശ്രമിച്ചിരുന്നുവെന്നും അമ്മു ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സഹോദരൻ ചൂണ്ടിക്കാണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ചെന്നൈയിലും എച്ച്.എം.പി.വി വൈറസ് ബാധ; രണ്ടു കുട്ടികളിൽ രോഗം; ഇന്ത്യയിൽ അഞ്ചു കേസുകൾ

ചെന്നൈയിലും എച്ച്.എം.പി.വി വൈറസ് ബാധ; രണ്ടു കുട്ടികളിൽ രോഗം; ഇന്ത്യയിൽ അഞ്ചു കേസുകൾ

ന്യൂഡൽഹി: ചെന്നൈയിലും എച്ച്.എം.പി.വി വൈറസ് ബാധ സ്ഥിരീകരിച്ചു. രണ്ടു കുട്ടികൾക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് ഇതുവരെ അഞ്ചു കുട്ടികൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. തേനംപേട്ടിലെ സ്വകാര്യ ആശുപത്രിയിൽ പനിക്കും ചുമക്കും ചികിത്സ തേടിയ കുട്ടിയിൽ നടത്തിയ പരിശോധനയിലാണ് എച്ച്.എം.പി.വി വൈറസ്

അലയമണില്‍ മഞ്ഞപ്പിത്തം പടരുന്നു; ജാഗ്രതാനിര്‍ദേശം

അ​ഞ്ച​ല്‍: അ​ല​യ​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ മ​ഞ്ഞ​പ്പി​ത്തം പ​ട​രു​ന്നു. പു​ത്ത​യം, മൂ​ന്നാ​റ്റി​ൻ​മൂ​ല, കു​ഴി​യ​ന്‍ത​ടം എ​ന്നി​വി​ട​ങ്ങ​ളി​ൽ കു​ട്ടി​ക​ളു​ൾ​പ്പെ​ടെ ഇ​രു​പ​തി​ലേ​റെ​പ്പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള പ​ല​രും വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടു​ക​യാ​ണ്. കൂ​ടു​ത​ല്‍ ആ​ളു​ക​ളി​ല്‍ രോ​ഗ​ല​ക്ഷ​ണം ക​ണ്ടു​തു​ട​ങ്ങി​യ​തോ​ടെ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ വാ​ര്‍ഡ്ത​ല സാ​നി​ട്ടേ​ഷ​ന്‍ ക​മ്മി​റ്റി വി​ളി​ച്ചു​ചേ​ര്‍ത്ത് സ്ഥി​തി​ഗ​തി​ക​ൾ

ആര്‍ദ്ര കേരളം പുരസ്കാരം: മണീട് മികച്ച ഗ്രാമ പഞ്ചായത്ത്, പേരാമ്പ്ര മികച്ച ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്തിൽ എറണാകുളം

തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്ര കേരളം പുരസ്‌കാരം 2022-23 ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ മണീട് ഗ്രാമ പഞ്ചായത്താണ് മികച്ച പഞ്ചായത്തിനുള്ള 10 ലക്ഷം രൂപയുടെ പുരസ്കാരം സ്വന്തമാക്കിയത്.