തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാന്‍ ശബരിമല പാതയില്‍ കനിവ് 108ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂനിറ്റുകള്‍ കൂടി വിന്യസിച്ചുവെന്ന് മന്ത്രി വീണ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റേയും കനിവ് 108ന്റേയും ആംബുലന്‍സുകള്‍ക്ക് പുറമേയാണ് ഈ യൂനിറ്റുകള്‍ കൂടി സജ്ജമാക്കിയിരിക്കുന്നത്.

സുസജ്ജമായ ആശുപത്രികള്‍ക്ക് പുറമേ പമ്പ മുതല്‍ സന്നിധാനം വരെയും കാനനപാതയിലുമായി ആകെ 19 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍, ഓക്‌സിജന്‍ പാര്‍ലറുകള്‍ എന്നിവയും സജ്ജമാക്കി. ഇടുങ്ങിയ പാതകളില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ബൈക്ക് ഫീഡര്‍ ആംബുലന്‍സ്, ദുര്‍ഘട പാതകളിലൂടെ സഞ്ചരിക്കാന്‍ കഴിയുന്ന 4ഃ4 റെസ്‌ക്യു വാന്‍, ഐസിയു ആംബുലന്‍സ് എന്നിവയാണ് ശബരിമലക്കായി സജ്ജമാക്കിയത്.

കനിവ് 108 ആംബുലന്‍സ് പദ്ധതിക്ക് കീഴില്‍ പമ്പ ആശുപത്രി കേന്ദ്രമാക്കിയാണ് റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. തീർഥാടകര്‍ക്ക് വൈദ്യസഹായം വേണ്ട സാഹചര്യങ്ങളില്‍ 108 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് ബന്ധപ്പെട്ടാല്‍ ഈ വാഹനങ്ങളുടെ സേവനം ലഭ്യമാകും. ഇത് കൂടാതെ അടിയന്തര വൈദ്യ സഹായത്തിന് 04735 203232 എന്ന നമ്പരിലും വിളിക്കാവുന്നതാണ്.

ഒരു രോഗിയെ കിടത്തികൊണ്ട് പോകാന്‍ കഴിയുന്ന തരത്തില്‍ സജ്ജമാക്കിയ സൈഡ് കാറോടു കൂടിയതാണ് ബൈക്ക് ഫീഡര്‍ ആംബുലന്‍സ്. രോഗികളെ പരിചരിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ഒരു എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ആയിരിക്കും ഈ വാഹനം നിയന്ത്രിക്കുന്നത്.

ദുര്‍ഘട പാതകളില്‍ അനായാസം സഞ്ചരിക്കാന്‍ കഴിയുന്ന 4×4 വാഹനത്തില്‍ അടിയന്തര വൈദ്യസഹായം നല്‍കാന്‍ വേണ്ടിയുള്ള മരുന്നുകളും ഉപകരണങ്ങളും ലഭ്യമാണ്. അപ്പാച്ചിമേട് കേന്ദ്രീകരിച്ച് ആയിരിക്കും ഇത് പ്രവര്‍ത്തിക്കുക. രോഗികളെ പരിചരിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ഒരു എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്റെ സേവനം ഈ വാഹനത്തില്‍ ഉണ്ടായിരിക്കും.

പമ്പയില്‍ നിന്ന് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരെ വിദഗ്ധ ചികിത്സയ്ക്കായി മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനായാണ് ഐ.സി.യു ആംബുലന്‍സ് സജ്ജമാക്കിയിരിക്കുന്നത്. ഡീഫ്രിബിലേറ്റര്‍, വെന്റിലേറ്റര്‍ സംവിധാനങ്ങള്‍ ഉള്‍പ്പടെ അത്യാധുനിക സംവിധാനങ്ങളിളോടെ സജ്ജമാക്കിയ ഈ ആംബുലന്‍സിലും വൈദ്യസഹായം നല്‍കാന്‍ ഒരു എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്റെ സേവനം ലഭ്യമാണെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

സ​ന്തോ​ഷ വ​ർ​ഷ​ത്തി​ന് നാച്വറൽ ഡോ​പ​മി​ൻ ബൂ​സ്റ്റ​ർ ടി​പ്സ്

സ​ന്തോ​ഷ വ​ർ​ഷ​ത്തി​ന് നാച്വറൽ ഡോ​പ​മി​ൻ
ബൂ​സ്റ്റ​ർ ടി​പ്സ്

പോസ്റ്റ് കാർഡ് ടെക്​നോളജി മനുഷ്യനെ നിഷ്പ്രഭരാക്കുംവിധം വളർന്ന കാലമാണ്. പ​േക്ഷ, കാലം എത്ര മാറിയാലും ചിലതൊന്നും പകരം വെക്കാനില്ലാതെ തുടരും. അതിലൊന്നാണ് പോസ്റ്റ് കാർഡ്. പോസ്റ്റ് കാർഡ് ഉപയോഗിക്കൂ; അതിൽ എ​ന്തെങ്കിലുമൊക്കെ എഴുതി, വരച്ച് വേണ്ടപ്പെട്ടവർക്ക് അയക്കൂ. ആകാശമാണതിര് രാത്രിയിൽ ആകാശ

വേനല്‍ക്കാല രോഗങ്ങള്‍ക്കെതിരെ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി

വേനല്‍ക്കാല രോഗങ്ങള്‍ക്കെതിരെ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: വേനല്‍ക്കാല രോഗങ്ങള്‍ക്കെതിരെ പ്രത്യേക ജാഗ്രത വേണമെന്ന് മന്ത്രി വീണ ജോര്‍ജ്. വേനല്‍ക്കാല രോഗങ്ങളുടെ പൊതു സ്ഥിതി വിലയിരുത്തുന്നതിന് കൂടിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പകര്‍ച്ചപ്പനികള്‍, ഇന്‍ഫ്‌ളുവന്‍സ, സൂര്യാതപം, വയറിളക്ക രോഗങ്ങള്‍, ചിക്കന്‍പോക്‌സ്, ഭക്ഷ്യവിഷബാധ, ഹെപ്പറ്റൈറ്റിസ് എ, ടൈഫോയിഡ് ഉള്‍പ്പെടെയുള്ളവ ശ്രദ്ധിക്കണം.

മഞ്ഞപ്പിത്തം വർധിക്കുന്നു; വേണം വലിയ ജാഗ്രത

മഞ്ഞപ്പിത്തം വർധിക്കുന്നു; വേണം വലിയ ജാഗ്രത

കൊ​ച്ചി: വേ​ന​ൽ ക​ന​ക്കു​ന്ന​തി​നൊ​പ്പം ജി​ല്ല​യി​ൽ മ​ഞ്ഞ​പ്പി​ത്ത കേ​സു​ക​ളും വ​ർ​ധി​ക്കു​ന്നു. വ​യ​റി​ള​ക്ക​രോ​ഗ​ങ്ങ​ളും ഹെ​പ​റ്റൈ​റ്റി​സ്-​എ​യു​മാ​ണ് ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട്‌ ചെ​യ്തി​ട്ടു​ള്ള​ത്. വ​യ​റി​ള​ക്കം ഫെ​ബ്രു​വ​രി മാ​സ​ത്തി​ൽ 2940 കേ​സു​ക​ളും മാ​ർ​ച്ചി​ൽ 1834 കേ​സു​ക​ളും റി​പ്പോ​ർ​ട്ട്‌ ചെ​യ്തി​ട്ടു​ണ്ട്. ഹെ​പ​റ്റൈ​റ്റി​സ് എ ​രോ​ഗ​ബാ​ധി​ത​രി​ൽ ഫെ​ബ്രു​വ​രി​യി​ൽ മൂ​ന്ന്​ സ്ഥി​രീ​ക​രി​ച്ച