ആരോഗ്യ സപ്ലിമെന്റുകൾക്ക് നിയന്ത്രണം വരുന്നു

ആരോഗ്യ സപ്ലിമെന്റുകൾക്ക് നിയന്ത്രണം വരുന്നു

November 17, 2024 0 By KeralaHealthNews

ന്യൂ​ഡ​ൽ​ഹി: ആ​രോ​ഗ്യ സ​പ്ലി​മെ​ന്റു​ക​ളു​ടെ നി​ർ​മാ​ണ​വും വി​ൽ​പ​ന​യും നി​യ​ന്ത്രി​ക്കു​ന്ന ത​ര​ത്തി​ൽ ന​യ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്താ​ൻ കേ​ന്ദ്രം. രോ​ഗം ഭേ​ദ​മാ​ക്കു​മെ​ന്നോ ല​ഘൂ​ക​രി​ക്കു​മെ​ന്നോ അ​വ​കാ​ശ​പ്പെ​ടു​ന്ന സ​പ്ലി​മെൻറു​ക​ൾ മ​രു​ന്നാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്ന് വി​ഷ​യം പ​ഠി​ക്കാ​ൻ രൂ​പ​വ​ത്​​ക​രി​ച്ച വി​ദ​ഗ്​​ധ സ​മി​തി സ​ർ​ക്കാ​റി​നോ​ട് ശി​പാ​ർ​​ശ ചെ​യ്തു.

നി​ല​വി​ൽ, ഇ​ത്ത​രം ഉ​ൽ​പ​ന്ന​ങ്ങ​ളെ​ല്ലാം ഫു​ഡ് സേ​ഫ്റ്റി ആ​ൻ​ഡ് സ്റ്റാ​ൻ​ഡേ​ർ​ഡ് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ (എ​ഫ്.​എ​സ്.​എ​സ്.​എ.​ഐ) പ​രി​ധി​യി​ലാ​ണ് വ​രു​ന്ന​ത്. ഇ​വ​യെ സെ​ൻ​ട്ര​ൽ ഡ്ര​ഗ് സ്റ്റാ​ൻ​ഡേ​ർ​ഡ്സ് ക​ൺ​ട്രോ​ൾ ഓ​ർ​ഗ​നൈ​സേ​ഷ​ന്റെ (സി.​ഡി.​എ​സ്‌.​സി.​ഒ) പ​രി​ധി​യി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​ണ് മു​ൻ ആ​രോ​ഗ്യ സെ​ക്ര​ട്ട​റി അ​പൂ​ർ​വ ച​ന്ദ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​തി​നു​മു​മ്പ് ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും തെ​റ്റാ​യ അ​വ​കാ​ശ വാ​ദ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​വ​ർ​ക്ക് ക​ന​ത്ത പി​ഴ ചു​മ​ത്താ​നും ഇ​തി​ലൂ​ടെ സാ​ധി​ക്കും.

നാ​ഷ​ന​ൽ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ പ്രൈ​സി​ങ്​ അ​തോ​റി​റ്റി​ക്കാ​ണ് (എ​ൻ.​പി.​പി.​എ) മ​രു​ന്നു​ക​ളു​ടെ വി​ല നി​യ​ന്ത്രി​ക്കാ​നും മി​ത​മാ​യ നി​ര​ക്കി​ൽ മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​നു​മു​ള്ള അ​ധി​കാ​രം. എ​ന്നാ​ൽ, അ​തേ മ​രു​ന്ന് ഒ​രു ആ​രോ​ഗ്യ സ​പ്ലി​മെ​ന്റാ​യി വി​പ​ണി​യി​ലി​റ​ങ്ങി​യാ​ൽ അ​തോ​റി​റ്റി​ക്ക് ന​ട​പ​ടി​യെ​ടു​ക്കാ​നാ​വി​ല്ല. പ്ര​മു​ഖ ക​മ്പ​നി​ക​ൾ പോ​ലും ഉ​ൽ​പ​ന്ന​ങ്ങ​ൾ മ​രു​ന്ന് വി​ഭാ​ഗ​ത്തി​ൽ നി​ന്ന് സ​പ്ലി​മെ​ന്റ് വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​ത് വി​ല നി​യ​ന്ത്ര​ണ​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​നാ​ണെ​ന്ന് അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. വി​ദ​ഗ്​​ധ സ​മി​തി ശി​പാ​ർ​ശ ന​ട​പ്പി​ലാ​യാ​ൽ ഇ​ത്ത​രം മ​രു​ന്നു​ക​ളി​ൽ പ​ല​തി​ന്റെ​യും വി​ല നി​ർ​ണ​യ​ത്തി​ലും അ​ത് നി​ർ​ണാ​യ​ക​മാ​കു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.

ആ​രോ​ഗ്യ സ​പ്ലി​മെ​ന്റു​ക​ളു​ടെ പ​ര​സ്യ​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​ൻ പ്ര​ത്യേ​ക സെ​ൽ വേ​ണ​മെ​ന്നും നി​ർ​മാ​ണ​ത്തി​ൽ ഗു​ണ​നി​ല​വാ​ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​​ണ​മെ​ന്നും സ​മി​തി ശി​പാ​ർ​ശ​യി​ലു​ണ്ട്.