ഭക്ഷണരീതിയെ സ്വാധീനിക്കുന്ന ഒരു പ്രധാന ഇടമാണ് ഇന്ന് സോഷ്യല്‍മീഡിയ. ഫാസ്റ്റ് ഫുഡ്, ശീതളപാനീയങ്ങൾ തുടങ്ങിയ അനാരോ​ഗ്യ ഭക്ഷണങ്ങളെ യുവാക്കൾക്കിടയിൽ സാധാരണവൽക്കരിക്കുന്നതിൽ സോഷ്യൽമീഡിയയ്ക്ക് വലിയ പങ്കുണ്ടെന്ന് ഒട്ടാവ സർവകലാശാല ​ഗവേഷകർ നടത്തിയ പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു.

ട്വിറ്റർ, റെഡിറ്റ്, യൂട്യൂബ് തുടങ്ങിയ ജനപ്രിയ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലുടനീളം പ്രത്യക്ഷപ്പെടുന്ന ഭക്ഷണ പോസ്റ്റുകൾ ​ഗവേഷകർ വിശകലനം ചെയ്തു. 40 പ്രമുഖ ഭക്ഷണ-പാനീയ ബ്രാൻഡുകളാണ് ​ഗവേഷകർ പരിശോധിച്ചത്. ആ​ഗോളതലത്തിൽ 16.8 ദശലക്ഷത്തിലധികം തവണ ഈ ബ്രാൻഡുകളുടെ പോസ്റ്റുകൾ സോഷ്യൽമീഡിയയിൽ പരാമർശിക്കപ്പെടുകയും 42 ബില്യൺ ആളുകളിലേക്ക് ഇത് എത്തുകയും ചെയ്തതായി കണ്ടെത്തി.

സോഷ്യൽമീഡിയയിൽ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകളുടെ 60.5 ശതമാനം പോസ്റ്റുകൾക്കും 58.1ശതമാനം റീച്ച് ലഭിച്ചു. ഇതിൽ 29.3 ശതമാനവും മധുര പാനീയങ്ങളുടെ പോസ്റ്ററുകളാണ്. സ്ത്രീകളെക്കാൾ പുരുഷ ഉപയോക്താക്കളാണ് ഈ പോസ്റ്ററുകളിൽ ഉയർന്ന നിരക്കിൽ സമയം ചെലവഴിക്കുന്നത്.

ഫാസ്റ്റ് ഫുഡുകളുടെയും പഞ്ചസാര പാനീയങ്ങളുടെയും ഉയർന്ന ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ സോഷ്യൽമീഡിയ ഭക്ഷണ ശീലങ്ങളെ രൂപപ്പെടുത്തുന്നതായി പഠനത്തിൽ പറയുന്നു. 

Leave a Reply

Your email address will not be published. Required fields are marked *

Explore More

മലപ്പുറത്തേത് എം പോക്സിന്റെ അതിവേഗം വ്യാപിക്കുന്ന ക്ലേഡ് വൺ വകഭേ​ദം; ഇന്ത്യയിൽ സ്ഥിരീകരിക്കുന്നത് ആദ്യം

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒതായി ചാത്തല്ലൂർ സ്വദേശിക്ക് സ്ഥിരീകരിച്ചത് എം പോക്സിന്റെ അതിവേഗം വ്യാപിക്കുന്ന ക്ലേഡ് വൺ ബി വകഭേദം. പശ്ചിമ ആഫ്രിക്കയിൽ കണ്ടെത്തിയ ഈ വകഭേദം ഇന്ത്യയിൽ ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞമാസം ലോകാരോഗ്യ

എയ്ഡ്‌സിനെതിരായ പോരാട്ടം; കുവൈത്ത് ഒന്നാം സ്ഥാനത്ത്

എയ്ഡ്‌സിനെതിരായ പോരാട്ടം; കുവൈത്ത് ഒന്നാം സ്ഥാനത്ത്

കു​വൈ​ത്ത് സി​റ്റി: എ​യ്ഡ്‌​സി​നെ​തി​രാ​യ പ്ര​തി​രോ​ധ​ത്തി​ലും പോ​രാ​ട്ട​ത്തി​ലും മേ​ഖ​ല​യി​ൽ കു​വൈ​ത്ത് ഒ​ന്നാം സ്ഥാ​ന​ത്ത്. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം 94 ശ​ത​മാ​ന​വു​മാ​യി അ​റ​ബ്, മി​ഡി​ലീ​സ്റ്റേ​ൺ ത​ല​ങ്ങ​ളി​ൽ കു​വൈ​ത്ത് ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. എ​യ്ഡ്‌​സും പ്ര​ത്യു​ൽ​പാ​ദ​ന രോ​ഗ​ങ്ങ​ളും സം​ബ​ന്ധി​ച്ച വാ​ർ​ഷി​ക​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​സി​സ്റ്റ​ന്റ്

കഴുത്തിൽ അപൂർവ കാൻസറുമായി എട്ടുവയസ്സുള്ള യമൻ ബാലൻ; മും​ബൈയിൽ നടത്തിയ ശസ്ത്രക്രിയ വിജയകരം

മുംബൈ: കുട്ടികളിൽ അപൂർവമായ പാപ്പില്ലറി തൈറോയ്ഡ് കാൻസർ ബാധിച്ച എട്ട് വയസ്സുള്ള മസെൻ എന്ന യമൻ ബാലന് മുംബൈയിൽ ചികിത്സ. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് മുംബൈ ജസ്‌ലോക് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെൻറർ അറിയിച്ചു. ഇന്ത്യയിൽ ഈ ശസ്ത്രക്രിയ നടത്തിയ ഏറ്റവും പ്രായം