ഭക്ഷണരീതിയെ സ്വാധീനിക്കുന്ന ഒരു പ്രധാന ഇടമാണ് ഇന്ന് സോഷ്യല്‍മീഡിയ. ഫാസ്റ്റ് ഫുഡ്, ശീതളപാനീയങ്ങൾ തുടങ്ങിയ അനാരോ​ഗ്യ ഭക്ഷണങ്ങളെ യുവാക്കൾക്കിടയിൽ സാധാരണവൽക്കരിക്കുന്നതിൽ സോഷ്യൽമീഡിയയ്ക്ക് വലിയ പങ്കുണ്ടെന്ന് ഒട്ടാവ സർവകലാശാല ​ഗവേഷകർ നടത്തിയ പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു.

ട്വിറ്റർ, റെഡിറ്റ്, യൂട്യൂബ് തുടങ്ങിയ ജനപ്രിയ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലുടനീളം പ്രത്യക്ഷപ്പെടുന്ന ഭക്ഷണ പോസ്റ്റുകൾ ​ഗവേഷകർ വിശകലനം ചെയ്തു. 40 പ്രമുഖ ഭക്ഷണ-പാനീയ ബ്രാൻഡുകളാണ് ​ഗവേഷകർ പരിശോധിച്ചത്. ആ​ഗോളതലത്തിൽ 16.8 ദശലക്ഷത്തിലധികം തവണ ഈ ബ്രാൻഡുകളുടെ പോസ്റ്റുകൾ സോഷ്യൽമീഡിയയിൽ പരാമർശിക്കപ്പെടുകയും 42 ബില്യൺ ആളുകളിലേക്ക് ഇത് എത്തുകയും ചെയ്തതായി കണ്ടെത്തി.

സോഷ്യൽമീഡിയയിൽ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകളുടെ 60.5 ശതമാനം പോസ്റ്റുകൾക്കും 58.1ശതമാനം റീച്ച് ലഭിച്ചു. ഇതിൽ 29.3 ശതമാനവും മധുര പാനീയങ്ങളുടെ പോസ്റ്ററുകളാണ്. സ്ത്രീകളെക്കാൾ പുരുഷ ഉപയോക്താക്കളാണ് ഈ പോസ്റ്ററുകളിൽ ഉയർന്ന നിരക്കിൽ സമയം ചെലവഴിക്കുന്നത്.

ഫാസ്റ്റ് ഫുഡുകളുടെയും പഞ്ചസാര പാനീയങ്ങളുടെയും ഉയർന്ന ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ സോഷ്യൽമീഡിയ ഭക്ഷണ ശീലങ്ങളെ രൂപപ്പെടുത്തുന്നതായി പഠനത്തിൽ പറയുന്നു. 

Leave a Reply

Your email address will not be published. Required fields are marked *

Explore More

നി​പ ര​ണ്ടു ദി​വ​സം പി​ന്നി​ടു​മ്പോ​ൾ തിരക്കൊഴിഞ്ഞ് നഗരവും ആതുരാലയങ്ങളും

നി​പ ര​ണ്ടു ദി​വ​സം പി​ന്നി​ടു​മ്പോ​ൾ തിരക്കൊഴിഞ്ഞ് നഗരവും ആതുരാലയങ്ങളും

കൊ​യി​ലാ​ണ്ടി: നി​പ ര​ണ്ടു ദി​വ​സം പി​ന്നി​ടു​മ്പോ​ൾ താ​ലൂ​ക്ക് ആ​സ്ഥാ​ന ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ നാ​ലി​ലൊ​ന്ന് കു​റ​വ്. ര​ണ്ടാ​യി​ര​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ ഒ.​പി വി​ഭാ​ഗ​ത്തി​ൽ പ്ര​തി​ദി​ന​മെ​ത്തു​ന്ന ആ​ശു​പ​ത്രി​യാ​ണി​ത്. വ്യാ​ഴാ​ഴ്ച ഇ​ത് അ​ഞ്ഞൂ​റോ​ള​മാ​യി​രു​ന്നു. മു​ൻ ക​രു​ത​ൽ എ​ന്ന​നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ട്. രോ​ഗി​ക​ളെ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്

കാപ്പി കുടിച്ചാൽ ആയുസ്സ് വർധിക്കുമോ?

ഉറക്കമുണർന്ന ഉടൻ തന്നെ ഒരു കപ്പ് കാപ്പി കുടിക്കുന്ന ശീലമുള്ളവരാണ് നമ്മളിൽ പലരും. ഒരു ദിവസം പല സമയത്തായി ധാരാളം കാപ്പി കുടിക്കുന്ന ആളുകളുമുണ്ട്. ഊർജം നിലനിർത്തുന്നതിനോടൊപ്പം കാപ്പി ആയുസ്സ് കൂട്ടിയാലോ? പോർച്ചുഗലിലെ കോയിംബ്ര സർവകലാശാലയിലെ ഗവേഷകർ അടുത്തിടെ നടത്തിയ പഠനത്തിലാണ്

കോവിഡ്: രാജ്യത്ത് 24 മണിക്കൂറിനിടെ 11 മരണം; ഏഴ് മരണം കേരളത്തിൽ; കേസുകൾ കുറയുന്നു

കോവിഡ്: രാജ്യത്ത് 24 മണിക്കൂറിനിടെ 11 മരണം; ഏഴ് മരണം കേരളത്തിൽ; കേസുകൾ കുറയുന്നു

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 11 കോവിഡ് മരണം. ഇതില്‍ ഏഴ് മരണം കേരളത്തിലാണ്. അഞ്ചു പുരുഷൻമാരും രണ്ട് സ്ത്രീകളുമാണ് കേരളത്തില്‍ മരിച്ചത്. വിവിധ രോ​ഗങ്ങൾ ബാധിച്ച് ചികിത്സയിലുണ്ടായിരുന്നവരാണ് മരിച്ച എല്ലാവരും. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്​ഗഢ്, ഡൽഹി എന്നിവിടങ്ങളിലും ഓരോ മരണങ്ങൾ