സംസ്ഥാനത്ത് 59 പഞ്ചായത്തുകൾ ക്ഷയരോഗമുക്തം

സംസ്ഥാനത്ത് 59 പഞ്ചായത്തുകൾ ക്ഷയരോഗമുക്തം

October 22, 2024 0 By KeralaHealthNews

തൃ​ശൂ​ർ: സം​സ്ഥാ​ന​ത്തെ 59 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും ഒ​രു ന​ഗ​ര​സ​ഭ​യും സ​മ്പൂ​ർ​ണ ക്ഷ​യ​രോ​ഗ മു​ക്തി നേ​ടി​യ​താ​യി സം​സ്ഥാ​ന ടി.​ബി ഓ​ഫി​സ​ർ ഡോ. ​രാ​ജാ​റാം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

പെ​രു​മ്പാ​വൂ​രാ​ണ് പ​രി​പൂ​ർ​ണ രോ​ഗ​മു​ക്ത​മാ​യ ആ​ദ്യ ന​ഗ​ര​സ​ഭ. കേ​ര​ള​ത്തി​ൽ 2023ലെ ​ക​ണ​ക്കു​പ്ര​കാ​രം 21,941 ക്ഷ​യ രോ​ഗി​ക​ളു​ണ്ട്. അ​ധി​ക​വും പു​രു​ഷ​ന്മാ​രാ​ണ്. അ​ഞ്ചു​വ​ർ​ഷം കൊ​ണ്ട് 37.5 ശ​ത​മാ​നം രോ​ഗ​വ്യാ​പ​നം കു​റ​ക്കാ​ൻ സാ​ധി​ച്ചു. 330 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ ടി.​ബി പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​റു​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ട്.

ഇ​ത് രോ​ഗി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നും രോ​ഗ​വ്യാ​പ​നം ഒ​ഴി​വാ​ക്കാ​നും മ​തി​യാ​യ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​നും സ​ഹാ​യ​ക​മാ​യി​ട്ടു​ണ്ട്. 2018 മു​ത​ൽ 2023 വ​രെ രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​ൽ 123 ശ​ത​മാ​നം വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി. നി​ല​വി​ൽ 82 ശ​ത​മാ​ന​ത്തി​നും താ​ഴെ​യാ​ണ് ശ​ത​മാ​ന​ക്ക​ണ​ക്ക്.