ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കേ​ര​ള​ത്തി​ൽ വ്യ​ക്തി​ഗ​ത ചി​കി​ത്സാ ചെ​ല​വ് കൂ​ടു​ത​ലെ​ന്ന് പ​ഠ​നം. ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ വി​വി​ധ സൂ​ചി​ക​ക​ളി​ൽ കേ​ര​ളം സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​വി​ധം മു​ന്നി​ട്ടു​നി​ൽ​ക്കു​ക​യും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് സ​ർ​ക്കാ​റി​ൽ​നി​ന്ന് കൂ​ടു​ത​ൽ ചി​കി​ത്സാ സ​ഹാ​യം ല​ഭി​ക്കു​ക​യും ചെ​യ്തി​ട്ടും വ്യ​ക്തി​ക​ൾ​ക്ക് സ്വ​ന്തം പോ​ക്ക​റ്റി​ൽ​നി​ന്ന് കൂ​ടു​ത​ൽ പ​ണം ചെ​ല​വാ​ക്കു​ന്നു​വെ​ന്ന് അ​ടു​ത്തി​ടെ പു​റ​ത്തി​റ​ക്കി​യ നാ​ഷ​ന​ൽ ഹെ​ൽ​ത്ത് അ​ക്കൗ​ണ്ട്സ് (എ​ൻ.​എ​ച്ച്.​എ) വ്യ​ക്ത​മാ​ക്കു​ന്നു. അ​തേ​സ​മ​യം, പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ, ആ​രോ​ഗ്യ-​ചി​കി​ത്സ മേ​ഖ​ല​ക്കു​ള്ള കേ​ന്ദ്ര​വി​ഹി​ത​ത്തി​ൽ ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

സം​സ്ഥാ​ന വ​രു​മാ​ന​ത്തി​ന്റെ അ​ഞ്ചു​ശ​ത​മാ​നം ആ​രോ​ഗ്യ​ത്തി​ൽ

കേ​ര​ള​ത്തി​ന്റെ ​മൊ​ത്തം ആ​രോ​ഗ്യ ചെ​ല​വ് (ടോ​ട്ട​ൽ ഹെ​ൽ​ത്ത് എ​ക്സ്​​പെ​ൻ​ഡി​ച​ർ) 48,034 കോ​ടി​യാ​ണ്. മൊ​ത്തം വ​രു​മാ​ന​ത്തി​ന്റെ 5.2 ശ​ത​മാ​നം വ​രു​മി​ത്. അ​ഥ​വാ, ആ​ളോ​ഹ​രി ചി​കി​ത്സാ ചെ​ല​വ് 13,343 രൂ​പ. ഇ​തി​ൽ സ​ർ​ക്കാ​ർ വി​ഹി​തം 4338 രൂ​പ​യാ​ണ്. സ്വ​ന്തം പോ​ക്ക​റ്റി​ൽ​നി​ന്ന് ചെ​ല​വാ​കു​ന്ന​ത് 7889 രൂ​പ​യും. താ​ര​ത​മ്യേ​ന കു​റ​ഞ്ഞ ജ​ന​സം​ഖ്യ​യു​ള്ള കേ​ര​ള​ത്തി​ൽ, ആ​രോ​ഗ്യ മേ​ഖ​ല​യു​ടെ ബ​ജ​റ്റ് വി​ഹി​തം പ​ത്ത് ശ​ത​മാ​ന​ത്തി​ന​ടു​ത്താ​ണ്. അ​ത്ര​യും പ്രാ​ധാ​ന്യം ആ​രോ​ഗ്യ-​ചി​കി​ത്സാ​മേ​ഖ​ല​ക്ക് ന​ൽ​കു​ന്നു​വെ​ന്ന് ചു​രു​ക്കം. എ​ന്നി​ട്ടും, ബ​ജ​റ്റി​നു പു​റ​മെ 8000 രൂ​പ​യോ​ളം വീ​ണ്ടും ചി​കി​ത്സ​ക്കാ​യി ഓ​രോ മ​ല​യാ​ളി​യും പ്ര​തി​വ​ർ​ഷം നീ​ക്കി​വെ​ക്കു​ന്നു​വെ​ന്നാ​ണ് ഈ ​ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

കാ​ര​ണം മ​ല​യാ​ളി​യു​ടെ സ​വി​ശേ​ഷ​ത​ക​ൾ

ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ൾ, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ചി​കി​ത്സ തേ​ടാ​നു​ള്ള ഉ​യ​ർ​ന്ന പ്ര​വ​ണ​ത, ഉ​യ​ർ​ന്ന ആ​യു​ർ​ദൈ​ർ​ഘ്യം തു​ട​ങ്ങി​യ​വ​യാ​ണ് ചെ​ല​വ് ഇ​ത്ര​യും ഉ​യ​രു​ന്ന​തി​ന് കാ​ര​ണ​മാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്. സ്വ​ന്തം പൗ​ര​ന്മാ​ർ​ക്ക് ചി​കി​ത്സ​ക്കാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ പ​ണം ന​ൽ​കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ര​ണ്ടാ​മ​താ​ണ് കേ​ര​ളം. ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള ഹി​മാ​ച​ൽ ഓ​രോ വ്യ​ക്തി​ക്കു​മാ​യി 5581 രൂ​പ നീ​ക്കി​വെ​ച്ചി​രി​ക്കു​ന്നു. ഈ ​ഗ​ണ​ത്തി​ൽ ഏ​റ്റ​വും കു​റ​വ് ബി​ഹാ​റും യു.​പി​യു​മാ​ണ്. അ​വി​ടെ 1500 രൂ​പ​യി​ൽ താ​ഴെ മാ​​ത്ര​മാ​ണ് നീ​ക്കി​യി​രി​പ്പ്. നാ​ലാ​യി​ര​ത്തി​ന് മു​ക​ളി​ൽ പ​ണം ചെ​ല​വ​ഴി​ക്കു​ന്ന മ​റ്റൊ​രു പ്ര​ദേ​ശം ജ​മ്മു-​ക​ശ്മീ​രാ​ണ്.

കേ​ന്ദ്ര​ത്തി​ന്റെ കാ​ര്യം ക​ഷ്ടം

അ​തേ​സ​മ​യം, ഈ ​വി​ഷ​യ​ത്തി​ൽ കേ​​ന്ദ്ര​സ​ർ​ക്കാ​റി​​ന്റെ പ്ര​ക​ട​നം അ​തി​ദ​യ​നീ​യ​മാ​ണെ​ന്നും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ, ആ​രോ​ഗ്യ​മേ​ഖ​ല​ക്കാ​യു​ള്ള നീ​ക്കി​യി​രി​പ്പി​ൽ 0.2 ശ​ത​മാ​നം കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മാ​​ത്ര​മ​ല്ല, ആ​യു​ഷ്മാ​ൻ ഭാ​ര​ത് പോ​ലു​ള്ള നി​ര​വ​ധി പ​ദ്ധ​തി​ക​ളു​ണ്ടാ​യി​ട്ടും വ്യ​ക്തി​ഗ​ത ചി​കി​ത്സാ ചെ​ല​വ് ഇ​പ്പോ​ഴും മൊ​ത്തം ചെ​ല​വി​ന്റെ 40 ശ​ത​മാ​ന​ത്തി​ൽ നി​ൽ​ക്കു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

കൈക്കരുത്ത് കൂട്ടാം; ഈ 6 ലളിത വ്യായാമങ്ങൾ ചെയ്യൂ

കൈക്കരുത്ത് കൂട്ടാം; 
ഈ 6 ലളിത വ്യായാമങ്ങൾ ചെയ്യൂ

കൈകളുടെ ബലക്കുറവ് അത്ര അവഗണിക്കേണ്ട ഒന്നല്ല. ഭാരമുള്ള വസ്തുക്കൾ എളുപ്പം എടുക്കാനും പൊക്കാനും പിടിക്കാനും കൂടുതൽ നേരം കമ്പ്യൂട്ടറിലും ഫോണിലും കൈ കഴക്കാതെ പണിയെടുക്കാനും അടുക്കളയിൽ ജോലി ചെയ്യാനും കുഞ്ഞുങ്ങളെ എടുക്കാനും ശക്തമായ കൈകൾ അനിവാര്യമാണ്. മാ​​ത്രമല്ല, ശക്തമായ കൈകൾ നിലനിർത്തേണ്ടത്

കു​ട്ടി​ക​ളി​ലെ മൊ​ബൈ​ല്‍ അ​ഡി​ക്ഷ​ന്‍; പ​രി​ഹാ​ര​മാ​ര്‍ഗ​ങ്ങ​ള്‍

കു​ട്ടി​ക​ളി​ലെ മൊ​ബൈ​ല്‍ അ​ഡി​ക്ഷ​ന്‍; പ​രി​ഹാ​ര​മാ​ര്‍ഗ​ങ്ങ​ള്‍

ഇ​ന്ന​ത്തെ ഡി​ജി​റ്റ​ല്‍ യു​ഗ​ത്തി​ല്‍ വി​നോ​ദ​വും വി​ജ്ഞാ​ന​വും സൗ​ക​ര്യ​ങ്ങ​ളും വാ​ഗ്ദാ​നം ചെ​യ്തു​കൊ​ണ്ട് മൊ​ബൈ​ല്‍ ഡി​വൈ​സു​ക​ള്‍ ന​മ്മു​ടെ ജീ​വി​ത​ത്തി​ന്‍റെ അ​ഭി​വാ​ജ്യ ഘ​ട​ക​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു. എ​ങ്കി​ലും, മൊ​ബൈ​ല്‍ സ്‌​ക്രീ​നു​ക​ള്‍ക്ക് മു​മ്പി​ല്‍ അ​മി​ത​മാ​യി സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​ത് കു​ട്ടി​ക​ള്‍ക്കി​ട​യി​ലെ മൊ​ബൈ​ല്‍ അ​ഡി​ക്ഷ​ന്‍ എ​ന്ന വ​ലി​യൊ​രു ആ​ശ​ങ്ക​യ്ക്ക് വ​ഴി​യൊ​രു​ക്കി​യി​ട്ടു​ണ്ട്. ഈ

ആരോഗ്യം പ്രധാനം; വിന്റർ ഒളിമ്പിക്‌സ് വേദികളിൽ അത്‌ലറ്റുകളുടെയും സന്ദർശകരുടെയും ആരോഗ്യം ഉറപ്പാക്കാൻ കർശന നിരീക്ഷണം

ആരോഗ്യം പ്രധാനം; വിന്റർ ഒളിമ്പിക്‌സ് വേദികളിൽ അത്‌ലറ്റുകളുടെയും സന്ദർശകരുടെയും ആരോഗ്യം ഉറപ്പാക്കാൻ കർശന നിരീക്ഷണം

വിന്റർ ഒളിമ്പിക്‌സ് വേദികളിൽ അത്‌ലറ്റുകളുടെയും സന്ദർശകരുടെയും ആരോഗ്യം ഉറപ്പാക്കാൻ സംഘാടകർ കർശന നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുകയാണ്. നൊറോവൈറസ് പോലുള്ള ഉദരരോഗ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന് യു.എസ് ഒളിമ്പിക് കമ്മിറ്റി പ്രതിരോധ നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. വലിയ തോതിലുള്ള രോഗവ്യാപനം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, മുൻകരുതൽ എന്ന