‘മേൽ പോസ്റ്റ്പാർട്ടം ഡിപ്രഷൻ’ (Male Postpartum Depression) എന്ന അവസ്ഥയെ ചർച്ച ചെയ്ത് ‘ബേബി ഓൺ ബോർഡ്’

അവഗണനയാണല്ലോ ഒരാൾക്ക് കിട്ടുന്ന വലിയ ശിക്ഷ. എന്നാൽ ഏറെ പ്രിയപ്പെട്ടവരിൽനിന്ന് പെട്ടെന്നൊരു ദിനത്തിൽ അങ്ങനെയൊരു അനുഭവം ജീവിതത്തിൽ സംഭവിക്കുമ്പോൾ ഉണ്ടാകുന്ന മാനസിക പ്രയാസം എത്ര വലുതായിരിക്കും. മനുഷ്യൻ നേരിടേണ്ടിവരുന്ന വല്ലാത്തൊരു അവഗണനയെ കുറിച്ച് സംസാരിക്കുന്നൊരു മലയാള ഹ്രസ്വ ചിത്രമാണ് ‘ബേബി ഓൺ ബോർഡ്’. യുവ ചലച്ചിത്രകാരൻ രാരിഷാണ് രചനയും സംവിധാനവും നിർവഹിച്ചത്.

നവജാത ശിശുവിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് മാതാവ് പൊലീസ് കസ്റ്റഡിയിലാകുന്നതും തുടർന്ന് പൊലീസിന്‍റെ ചോദ്യംചെയ്യലിൽ വെളിപ്പെടുന്ന യാഥാർഥ്യങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

‘മേൽ പോസ്റ്റ്പാർട്ടം ഡിപ്രഷൻ’ എന്ന അവസ്ഥയെ കുറിച്ചാണ് ചിത്രം ചർച്ചചെയ്യുന്നത്. കുഞ്ഞ് ജനിച്ചതിന് ശേഷം ഭർത്താവിന് ഭാര്യയിൽനിന്നും അവരുടെ വീട്ടുകാരിൽനിന്നും നേരിടേണ്ടിവരുന്ന മാനസിക വിഷമവും അതേ തുടർന്ന് അയാളിലുണ്ടാകുന്ന മാനസിക വിഭ്രാന്തികളുമൊക്കെ ചിത്രം പറയുന്നു.

ഷർമിൽ കാന്ത്, മായ, റീന, പ്രകാശ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അസോസിയേറ്റ് ഡയറക്ടർ: ബാദുഷ, സിനിമാറ്റോഗ്രഫി: അൻസിൽ അഹ്സൻ, ബാക്ക്ഗ്രൗണ്ട് മ്യൂസിക്: നിഖിൽ മോഹൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ്: അഖിൽ നാരായൺ, എഡിറ്റർ: വിപിൻ നീൽ, പോസ്റ്റർ ഡിസൈൻ: വിനുരാജ്, മേക്കപ്പ് ആൻഡ് കോസ്റ്റൂം: കീർത്തി, പ്രൊഡക്ഷൻ കോഓഡിനേറ്റർ: അനീസ് പെരുമാൾ പറമ്പിൽ. ശബ്ദം നൽകി നടൻ ജയരാജൻ കോഴിക്കോടും ചിത്രത്തിന്‍റെ ഭാഗമായുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ആ​ർ​ദ്ര കേ​ര​ള നി​റ​വി​ൽ പൊ​ന്നാ​നി

പൊ​ന്നാ​നി: ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള ആ​ർ​ദ്ര കേ​ര​ളം പു​ര​സ്കാ​രം പൊ​ന്നാ​നി ന​ഗ​ര​സ​ഭ​ക്ക്. ന​ഗ​ര​സ​ഭ ത​ല​ത്തി​ലാ​ണ് പൊ​ന്നാ​നി ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. 10 ല​ക്ഷം രൂ​പ​യാ​ണ് സ​മ്മാ​ന​തു​ക. 2022-‘23 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി ആ​രോ​ഗ്യ മ​ന്ത്രി

പൂജപ്പുര സർക്കാർ പഞ്ചകർമ്മ ആശുപത്രി അന്താരാഷ്ട്ര നിലവാരത്തിലേക്ക്;ആരോ​ഗ്യമന്ത്രി സ്ഥലം സന്ദർശിച്ചു

പൂജപ്പുര സർക്കാർ പഞ്ചകർമ്മ ആശുപത്രി അന്താരാഷ്ട്ര നിലവാരത്തിലേക്ക്;ആരോ​ഗ്യമന്ത്രി സ്ഥലം സന്ദർശിച്ചു

തിരുവനന്തപുരം പൂജപ്പുര സർക്കാർ പഞ്ചകർമ്മ ആശുപത്രി അന്താരാഷ്ട്ര നിലവാരത്തിലുള്ള ആയുർവേദ സ്വാസ്ഥ്യ കേന്ദ്രമാക്കി ഉയർത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കേരളത്തിന്റെ അഭിമാനമായ ആധികാരിക ആയുർവേദ പഞ്ചകർമ്മം ഉൾപ്പെടെ സ്വാസ്ഥ്യ ചികിത്സാ വിധികൾ ലോകത്തിനു മുന്നിൽ എടുത്തുകാട്ടുവാൻ ഉതകുന്ന തരത്തിൽ സർക്കാർ

ര​ണ്ടാ​ണ്, ജോ​ലി​യും ജീ​വി​ത​വും

ര​ണ്ടാ​ണ്, ജോ​ലി​യും ജീ​വി​ത​വും

ജോ​ലി​യും വ്യ​ക്തി​ജീ​വി​ത​വും അ​ഥ​വാ കു​ടും​ബ​ജീ​വി​ത​വും ത​മ്മി​ൽ ബാ​ല​ൻ​സ് ചെ​യ്യ​ൽ പ​ല​ർ​ക്കും വെ​ല്ലു​വി​ളി​യാ​ണ്. ജോ​ലി​ക​ൾ ചെ​യ്തു​തീ​ർ​ക്കു​ന്ന​തി​ൽ കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ത്ത​ര​വാ​ദി​ത്തം പ​ല​പ്പോ​ഴും ത​ട​സ്സ​മാ​കു​ന്നു​വെ​ന്ന് പ​രാ​തി​പ്പെ​ടു​ന്ന​വ​ർ നി​ര​വ​ധി​യാ​ണ്. എ​ന്നാ​ൽ, ജോ​ലി​യ​ട​ക്കം എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും ഒ​രാ​ളു​ടെ സ​പ്പോ​ർ​ട്ട് സി​സ്റ്റ​മാ​ണ് കു​ടും​ബ​മെ​ന്ന് മ​നഃ​ശാ​സ്ത്ര വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. ‘‘എ​പ്പോ​ഴും