കൊ​ച്ചി: പ​ല​ത​രം മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ ഒ​ഴു​ക്ക് ജി​ല്ല​യി​ലേ​ക്ക് വ​ർ​ധി​ക്കു​മ്പോ​ൾ ശാ​രീ​രി​ക, മാ​ന​സീ​കാ​രോ​ഗ്യം ത​ക​ർ​ക്ക​പ്പെ​ട്ട് ല​ഹ​രി​ക്ക​ടി​പ്പെ​ട്ട​വ​ർ. മ​യ​ക്കു​മ​രു​ന്ന് കി​ട്ടാ​തെ ഉ​റ​ക്ക​മി​ല്ലാ​യ്മ മു​ത​ൽ മാ​ന​സി​ക വി​ഭ്രാ​ന്തി വ​രെ അ​നു​ഭ​വി​ച്ച് ചി​കി​ത്സ തേ​ടു​ന്ന​വ​രു​ടെ എ​ണ്ണം അ​നു​ദി​നം വ​ർ​ധി​ക്കു​ന്ന​താ​ണ് കാ​ഴ്ച. കൗ​ൺ​സ​ലി​ങ് സെ​ന്‍റ​റു​ക​ളി​ലെ​ത്തു​ന്ന​വ​രി​ൽ വ​ലി​യൊ​രു ശ​ത​മാ​നം യു​വ​ജ​ന​ങ്ങ​ളാ​ണെ​ന്ന് മേ​ഖ​ല​യി​ലു​ള്ള​വ​ർ വ്യ​ക്ത​മാ​ക്കു​ന്നു.

വി​മു​ക്തി മി​ഷ​ന് കീ​ഴി​ലു​ള്ള ജി​ല്ല​യി​ലെ ഡീ ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റി​ൽ സം​സ്ഥാ​ന​ത്താ​കെ 1,27,683 പേ​ർ ഒ.​പി​യി​ലും 10,548 പേ​ർ കി​ട​ത്തി ചി​കി​ത്സ​ക്കും എ​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ൽ വ​ലി​യൊ​രു ശ​ത​മാ​നം എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​ണ്. എ​റ​ണാ​കു​ള​ത്ത് വി​മു​ക്തി​യു​ടെ കൗ​ൺ​സി​ലി​ങി​ന് വി​ധേ​യ​രാ​യ​ത് 9833 പേ​രാ​ണ്. ഇ​തി​ന് പു​റ​മെ മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലും മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും ചി​കി​ത്സ തേ​ടി​യ​വ​രും നി​ര​വ​ധി​യാ​ണ്.

മ​ദ്യ​ത്തി​ലും പു​ക​വ​ലി​യി​ലും തു​ട​ക്കം

കൗ​തു​ക​ത്തി​ന്‍റെ പേ​രി​ലും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും മ​റ്റും നി​ർ​ബ​ന്ധ​ത്തി​ന് വ​ഴ​ങ്ങി​യും മ​ദ്യ​ത്തി​ലും പു​ക​വ​ലി​യി​ലു​മാ​ണ് ഭൂ​രി​ഭാ​ഗം ആ​ളു​ക​ളു​ടെ​യും തു​ട​ക്ക​മെ​ന്ന് വി​ദ​ഗ്ധ​ർ വ്യ​ക്ത​മാ​ക്കു​ന്നു. ക്ര​മേ​ണ ല​ഹ​രി ആ​സ​ക്തി വ​ർ​ധി​ക്കു​ക​യും സി​ന്ത​റ്റി​ക് മ​യ​ക്കു​മ​രു​ന്ന് വ​രെ നീ​ളു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. തു​ട​ർ​ന്ന് ഇ​വ​ക്ക് അ​ടി​മ​പ്പെ​ട്ട് ഒ​ഴി​വാ​ക്കാ​നാ​കാ​ത്ത സ്ഥി​തി​യി​ലേ​ക്കെ​ത്തു​ക​യാ​ണ്.

ഇ​തി​ലൂ​ടെ ശാ​രീ​രി​ക, മാ​ന​സി​കാ​രോ​ഗ്യം ത​ക​ർ​ക്ക​പ്പെ​ടു​ക​യും കു​ടും​ബ​ബ​ന്ധ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ വി​ള്ള​ലു​ണ്ടാ​ക്കു​ന്ന വി​ധ​ത്തി​ലേ​ക്ക് കാ​ര്യ​ങ്ങ​ളെ​ത്തു​ക​യും ചെ​യ്യു​ന്നു. വി​ദ്യാ​ർ​ഥി​ക​ളും യു​വാ​ക്ക​ളും ല​ഹ​രി മാ​ഫി​യ​യു​ടെ പി​ടി​യി​ൽ അ​ക​പ്പെ​ട്ട് കാ​രി​യ​റു​ക​ളാ​യി മാ​റു​ക​യും കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലേ​ക്ക് വ​ഴു​തി​വീ​ഴു​ക​യും ചെ​യ്യു​ന്ന​തു​മൊ​ക്കെ​യാ​ണ് കാ​ഴ്ച​ക​ളെ​ന്ന് അ​വ​ർ വി​ശ​ദീ​ക​രി​ക്കു​ന്നു.

 

‘വി​മു​ക്തി’ നേ​ടി നി​ര​വ​ധി​പേ​ർ

ബ​ന്ധു​ക്ക​ൾ, സു​ഹൃ​ത്തു​ക്ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ നി​ർ​ബ​ന്ധ​ത്തെ തു​ട​ർ​ന്ന് വി​മു​ക്തി ഡി ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റി​ൽ എ​ത്തു​ന്ന​വ​രാ​ണ് കൂ​ടു​ത​ലും. സ്വ​ന്തം താ​ൽ​പ​ര്യ​പ്ര​കാ​രം എ​ത്തു​ന്ന​വ​രു​മു​ണ്ട്. പൂ​ർ​ണ​ല​ഹ​രി​മു​ക്തി​യോ​ടെ ഇ​വ​ർ​ക്ക് മ​ട​ങ്ങാ​നാ​കു​ന്നു​വെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​മാ​യി എ​ക്സൈ​സ് വ​കു​പ്പ് വി​ല​യി​രു​ത്തു​ന്നു.

ടെ​ലി​ഫോ​ണി​ലൂ​ടെ കൗ​ൺ​സലി​ങ് നേ​ടു​ന്ന​വ​രും നി​ര​വ​ധി​യു​ണ്ട്. ആ​റ​ര വ​ർ​ഷ​ത്തി​നി​ടെ എ​റ​ണാ​കു​ള​ത്ത് 1761 പേ​ർ നേ​രി​ട്ടെ​ത്തി​യും 8072 പേ​ർ ടെ​ലി​ഫോ​ൺ മു​ഖാ​ന്ത​ര​വും കൗ​ൺ​സി​ലി​ങ് നേ​ടി​യി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

കാന്‍സറിനെതിരെ കേരളം ഒറ്റക്കെട്ടായി അണിചേരണം-വീണ ജോര്‍ജ്

കാന്‍സറിനെതിരെ കേരളം ഒറ്റക്കെട്ടായി അണിചേരണം-വീണ ജോര്‍ജ്

തിരുവനന്തപുരം: കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’എന്ന പേരില്‍ ഒരു ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്‍ ആരംഭിക്കുന്നതായി മന്ത്രി വീണ ജോര്‍ജ്. സര്‍ക്കാര്‍, സ്വകാര്യ, സഹകരണ മേഖലകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സംഘടനകള്‍, പൊതുസമൂഹം തുടങ്ങി എല്ലാവരും

സാ​ക്ര​ൽ എ​ജെ​നെ​സി​സ്; മ​ടി വേ​ണ്ട, ചി​കി​ത്സ നി​ർ​ബ​ന്ധം

സാ​ക്ര​ൽ എ​ജെ​നെ​സി​സ്; മ​ടി വേ​ണ്ട, ചി​കി​ത്സ നി​ർ​ബ​ന്ധം

അ​റി​യാ​തെ മ​ല​മൂ​ത്ര വി​സ​ർ​ജ​നം ന​ട​ക്കു​ന്ന​തി​നാ​ൽ നി​ത്യ​ജീ​വി​ത​ത്തി​ൽ ഏ​റെ പ്ര​യാ​സ​പ്പെ​ട്ടി​രു​ന്ന 14 വ​യ​സ്സുള്ള പെ​ൺ​കു​ട്ടി​യു​ടെ വാ​ർ​ത്ത ഈ​യി​ടെ ആ​രോ​ഗ്യ​രം​ഗ​ത്ത് ഏ​റെ ച​ർ​ച്ച​യാ​യി​രു​ന്നു. സ്‌​കൂ​ൾ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യി​ലൂ​ടെ​യാ​ണ് കു​ട്ടി അ​നു​ഭ​വി​ക്കു​ന്ന പ്ര​യാ​സം തി​രി​ച്ച​റി​ഞ്ഞ​ത്. മ​ല​മൂ​ത്ര വി​സ​ർ​ജ​നം നി​യ​ന്ത്ര​ണാ​തീ​ത​മാ​യ​തി​നാ​ൽ ദി​വ​സ​വും 6 ഡ​യ​പ്പ​റു​ക​ളാ​ണ് കു​ട്ടി ധ​രി​ച്ചി​രു​ന്ന​ത്.

Everything you need to know about ‘stress urinary incontinence’ – സ്‌ട്രെസ് യൂറിനറി ഇൻകോൺടിനൻസ് (എസ്‌യുഐ)

Everything you need to know about ‘stress urinary incontinence’ – സ്‌ട്രെസ് യൂറിനറി ഇൻകോൺടിനൻസ് (എസ്‌യുഐ)

Stress urinary incontinence (SUI) is a common condition among women. It is the involuntary, sudden loss of urine.  It happens when movement or activity puts pressure on the bladder, causing