പാ​ല​ക്കാ​ട്: കാ​ല​വ​ർ​ഷം പി​ന്നി​ട്ടെ​ങ്കി​ലും ജി​ല്ല​യി​ൽ ഡെ​ങ്കി​പ്പ​നി വി​ട്ടൊ​ഴി​യു​ന്നി​ല്ല. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ 33 പേ​ർ​ക്കാ​ണ് ജി​ല്ല​യി​ൽ ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. ഒ​ക്ടോ​ബ​ർ ആ​ദ്യ​വാ​ര​ത്തെ ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ 60 പേ​ർ ചി​കി​ത്സ തേ​ടി. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച മാ​ത്രം 22 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് സം​സ്ഥാ​ന​ത്ത് ഒ​ക്ടോ​ബ​റി​ൽ ഏ​ഴു​ദി​വ​സ​ത്തി​നി​ടെ 379 പേ​ർ​ക്കാ​ണ് ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ഒ​രു മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. 1027 പേ​രാ​ണ് ഇ​ക്കാ​ല​യ​ള​വി​ൽ ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ചി​കി​ത്സ തേ​ടി​യ​ത്.

മേ​ലാ​ർ​കോ​ട്, പ​ട്ടാ​മ്പി, അ​ല​ന​ല്ലൂ​ർ, അ​മ്പ​ല​പ്പാ​റ, അ​ന​ങ്ങ​ന​ടി, ച​ള​വ​റ, കൊ​ടു​വാ​യൂ​ർ, കോ​ട്ടാ​യി, മാ​ത്തൂ​ർ, ന​ല്ലേ​പ്പി​ള്ളി, ഓ​ങ്ങ​ല്ലൂ​ർ, ഒ​റ്റ​പ്പാ​ലം, പാ​ല​ക്കാ​ട്, പു​തു​പ്പ​രി​യാ​രം, പു​തു​ന​ഗ​രം, ഷൊ​ർ​ണൂ​ർ, തേ​ങ്കു​റി​ശ്ശി, വാ​ണി​യം​കു​ളം, കോ​ങ്ങാ​ട്, കൊ​പ്പം, മു​തു​ത​ല, തൃ​ത്താ​ല, കാ​വ​ശ്ശേ​രി, തി​രു​വേ​ഗ​പ്പു​റ, ചെ​ർ​പ്പു​ള​ശ്ശേ​രി, തൃ​ക്ക​ടീ​രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

കൊ​തു​കു വ​ഴി പ​ട​രു​ന്ന രോ​ഗ​മാ​യ​തി​നാ​ൽ പ​രി​സ​ര​ശു​ചി​ത്വം പാ​ലി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. കൊ​തു​കി​ന്‍റെ ഉ​റ​വി​ട​ന​ശീ​ക​ര​ണ​മാ​ണ് പ്ര​ധാ​നം. പെ​ട്ട​ന്നു​ള്ള ഉ​യ​ർ​ന്ന പ​നി, ക​ഠി​ന​മാ​യ ത​ല​വേ​ദ​ന, ക​ണ്ണു​ക​ൾ​ക്ക് പി​ന്നി​ൽ വേ​ദ​ന, സ​ന്ധി​ക​ളി​ലും പേ​ശി​ക​ളി​ലും ക​ടു​ത്ത വേ​ദ​ന, ക്ഷീ​ണം, ഓ​ക്കാ​നം, ഛർ​ദ്ദി, വ​യ​റി​ള​ക്കം, പ​നി ആ​രം​ഭി​ച്ച് ര​ണ്ടോ അ​ഞ്ചോ ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന ച​ർ​മ്മ ചു​ണ​ങ്ങ്, നേ​രി​യ ര​ക്ത​സ്രാ​വം (മൂ​ക്കി​ൽ ര​ക്ത​സ്രാ​വം, മോ​ണ​യി​ൽ ര​ക്ത​സ്രാ​വം) തു​ട​ങ്ങി​യ​വ​യാ​ണ് ഡെ​ങ്കി​പ്പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ എ​ത്ര​യും പെ​ട്ടെ​ന്ന് ചി​കി​ത്സ തേ​ട​ണം.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഇത് മധ്യപ്രദേശ് മോഡൽ; സർക്കാർ ആശുപത്രി ​ഐ.സി.യുവിൽ മാസങ്ങളായി എ.സി പ്രവർത്തിക്കുന്നില്ല, സ്വന്തമായി ഫാൻ കൊണ്ടുവന്ന് രോഗികൾ

ജബൽപൂർ (മധ്യപ്രദേശ്): സർക്കാർ ആശുപത്രി ​ഐ.സി.യുവിൽ മാസങ്ങളായി എ.സി പ്രവർത്തിക്കാത്തതിനാൽ സ്വന്തമായി ഫാൻ കൊണ്ടുവന്ന് രോഗികൾ. മധ്യപ്രദേശിലെ ജബൽപൂരിലുള്ള സേത് ഗോവിന്ദ ദാസ് വിക്ടോറിയ ജില്ല ആശുപത്രിയിലാണ് സംഭവം. നാല് മാസമായി ഇതാണ് സ്ഥിതിയെന്നാണ് പറയുന്നത്. ഇക്കാര്യം ചില മാധ്യമങ്ങൾ സംസ്ഥാന

Two passengers test positive for Covid-19 at Kolkata airport, sent to quarantine

Two passengers test positive for Covid-19 at Kolkata airport, sent to quarantine

Kolkata: The Covid-19 scare has been on an increase with China reporting a rapid increase in Covid-19 positive cases. Today, two passengers returning from abroad have tested positive for the Coronavirus

ആരോഗ്യം പ്രധാനം; വിന്റർ ഒളിമ്പിക്‌സ് വേദികളിൽ അത്‌ലറ്റുകളുടെയും സന്ദർശകരുടെയും ആരോഗ്യം ഉറപ്പാക്കാൻ കർശന നിരീക്ഷണം

ആരോഗ്യം പ്രധാനം; വിന്റർ ഒളിമ്പിക്‌സ് വേദികളിൽ അത്‌ലറ്റുകളുടെയും സന്ദർശകരുടെയും ആരോഗ്യം ഉറപ്പാക്കാൻ കർശന നിരീക്ഷണം

വിന്റർ ഒളിമ്പിക്‌സ് വേദികളിൽ അത്‌ലറ്റുകളുടെയും സന്ദർശകരുടെയും ആരോഗ്യം ഉറപ്പാക്കാൻ സംഘാടകർ കർശന നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുകയാണ്. നൊറോവൈറസ് പോലുള്ള ഉദരരോഗ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന് യു.എസ് ഒളിമ്പിക് കമ്മിറ്റി പ്രതിരോധ നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. വലിയ തോതിലുള്ള രോഗവ്യാപനം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, മുൻകരുതൽ എന്ന