വ്യാ​യാ​മ​ത്തി​നാ​യി ന​ട​ക്കു​ന്ന​വ​ർ ഇ​തേ ആ​ഗ്ര​ഹ​മു​ള്ള മ​റ്റൊ​രാ​ളെ​ക്കൂ​ടി കൂ​ടെ കൂ​ട്ടു​ന്ന​ത് ന​ല്ല​താ​ണെ​ന്ന് കേ​ട്ടി​ട്ടി​ല്ലേ. തു​ട​ക്ക​ക്കാ​രാ​ണെ​ങ്കി​ൽ പ്ര​ത്യേ​കി​ച്ചും. മ​ടി​പി​ടി​ച്ചാ​ൽ ഉ​ന്തി​ത്ത​ള്ളി കൊ​ണ്ടു​പോ​കാ​നും ആ​ത്മ​വി​ശ്വാ​സം പ​ക​രാ​നു​മെ​ല്ലാം ഇ​ത് ഏ​റെ സ​ഹാ​യി​ക്കു​​മെ​ന്ന് മ​ന​ശാ​സ്ത്ര​ജ്ഞ​ർ പ​റ​യു​ന്നു.

ന​ട​ക്കാ​നൊ​രു പ​ങ്കാ​ളി; ഗു​ണ​ങ്ങ​ളേ​റെ

  • സു​ര​ക്ഷ​യാ​ണ് ഒ​രു പ്ര​ധാ​ന ഗു​ണം. ​പ്രാ​യ​മു​ള്ള​വ​ർ​ക്ക് ഒ​പ്പം ന​ട​ക്കാ​ൻ ഒ​രാ​ളു​ണ്ടെ​ങ്കി​ൽ അ​വ​രു​ടെ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​ക്കും. ഒ​ന്നി​ലേ​റെ​പ്പേ​രു​ള്ള ഒ​രു സം​ഘ​മാ​ണെ​ങ്കി​ൽ കൂ​ടു​ത​ൽ ന​ല്ല​താ​ണ്.
  • സു​ഹൃ​ത്തി​​നോ ജീ​വി​ത പ​ങ്കാ​ളി​ക്കോ ഒ​പ്പ​മാ​ണ് ന​ട​ക്കു​ന്ന​തെ​ങ്കി​ൽ ബ​ന്ധം കൂ​ടു​ത​ൽ ഊ​ഷ്മ​ള​മാ​ക്കാ​ൻ സാ​ധി​ക്കും.
  • വ്യാ​യാ​മം ഒ​രി​ക്ക​ലും ഒ​രു എ​ളു​പ്പ​ജോ​ലി​യ​ല്ല. വ​ർ​ത്ത​മാ​നം പ​റ​ഞ്ഞ് ന​ട​ക്കു​മ്പോ​ൾ ആ ​ബു​ദ്ധി​മു​ട്ടും ബോ​റ​ടി​യും മ​റ​ക്കാ​ൻ ക​ഴി​യും.

ഒ​റ്റ​ക്ക് ന​ട​ക്കു​ന്ന​തും തെ​റ്റ​ല്ല

  • ന​ന്നാ​യി അ​ധ്വാ​നി​ച്ച് ന​ട​ക്കു​ന്ന ശൈ​ലി​യു​ള്ള ആ​ളാ​ണെ​ങ്കി​ൽ ഒ​റ്റ​ക്കു ന​ട​ക്കു​ന്ന​തു​ത​ന്നെ​യാ​ണ് ന​ല്ല​ത്. സം​സാ​രി​ച്ചു ന​ട​ക്കു​മ്പോ​ൾ അ​ല​സ​മാ​യി​പ്പോ​കാ​നും ഉ​ദ്ദേ​ശി​ച്ച ഫ​ലം ല​ഭി​ക്കാ​തി​രി​ക്കാ​നും സാ​ധ്യ​ത​യു​​ണ്ട്.
  • മ​ന​സ്സ് അ​ർ​പ്പി​ച്ചു​കൊ​ണ്ടു​ള്ള ന​ട​ത്ത​ത്തി​ന് ഒ​റ്റ​ക്കു​ത​ന്നെ​യാ​ണ് ന​ല്ല​ത്. അ​തി​ലൂ​ടെ വ്യാ​യാ​മ​ത്തി​ൽ ത​ന്നെ ശ്ര​ദ്ധ ല​ഭി​ക്കും.

ഏ​താ​ണ് മി​ക​ച്ച​ത് ?

സാ​മാ​ന്യം വേ​ഗ​ത്തി​ൽ, വ്യാ​യാ​മം ചെ​യ്യു​ക​യാ​ണെ​ന്ന ശ്ര​ദ്ധ​യോ​ടെ ന​ട​ക്കു​ന്ന​താ​ണ് ഏ​റ്റ​വും ഗു​ണ​പ്ര​ദം. നി​ങ്ങ​ളു​ടെ ഈ ​ശൈ​ലി​ക്കും വേ​ഗ​ത​ക്കും അ​നു​സ​രി​ച്ചു​ള്ള ഒ​രാ​​ളെ​യാ​ണ് ഒ​പ്പം കൂ​ട്ടു​ന്ന​തെ​ങ്കി​ൽ കു​ഴ​പ്പ​മി​ല്ല എ​ന്നു മാ​ത്ര​മ​ല്ല, ഒ​ന്നി​ച്ച് ന​ട​ക്കു​ന്ന​തി​ന്റെ ഗു​ണ​ങ്ങ​ൾ ല​ഭി​ക്കു​ക​യും ചെ​യ്യും.

ഓ​ർ​ക്കു​ക; ശ്വാ​സ​ഗ​തി​യൊ​ക്കെ മെ​ല്ലെ​യാ​ക്കി, സം​സാ​രി​ച്ചു​കൊ​ണ്ട് റി​ലാ​ക്സാ​യി ന​ട​ക്കാ​നാ​ണ് നി​ങ്ങ​ൾ പ​ങ്കാ​ളി​യെ തേ​ടു​ന്ന​തെ​ങ്കി​ൽ നടത്തം കൊണ്ട് കാ​ര്യ​മാ​യ പ്ര​യോ​ജ​ന​മു​ണ്ടാ​കി​ല്ലെ​ന്നും വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. 

Leave a Reply

Your email address will not be published. Required fields are marked *

Explore More

പു​ക​വ​ലി നി​ർ​ത്താം, പ​രി​ഹാ​രം സ്മാ​ർ​ട്ട് വാ​ച്ചി​ലു​ണ്ട്

പു​ക​വ​ലി നി​ർ​ത്താം, പ​രി​ഹാ​രം സ്മാ​ർ​ട്ട് വാ​ച്ചി​ലു​ണ്ട്

പു​ക​വ​ലി നി​ർ​ത്ത​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടാ​കും. പ​ക്ഷേ, ആ ​ശീ​ലം പെ​ട്ടെ​ന്ന് ഉ​പേ​ക്ഷി​ക്കാ​നും ക​ഴി​യു​ന്നി​ല്ല. ഇ​ങ്ങ​നെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ പു​തി​യൊ​രു മാ​ർ​ഗം തു​റ​ന്നി​രി​ക്കു​ന്നു. ടെ​ക്നോ​ള​ജി​യു​ടെ കാ​ല​മാ​ണ​ല്ലോ. ഇ​ക്കാ​ര്യ​ത്തി​ലും അ​ൽ​പം ടെ​ക്നോ​ള​ജി​യാ​കാം. കൈ​യി​ൽ കെ​ട്ടി​യി​രി​ക്കു​ന്ന സ്മാ​ർ​ട്ട് വാ​ച്ചി​ലാ​ണ് പ​രി​ഹാ​രം ഒ​ളി​ച്ചി​രി​ക്കു​ന്ന​ത്! ആ​ലോ​ചി​ച്ചു​നോ​ക്കൂ: പു​ക​വ​ലി​ക്കാ​നാ​യി

ആശുപത്രി വികസനം: 44.15 കോടിയുടെ നിർമാണം എട്ടുവർഷം കഴിഞ്ഞിട്ടും ആരംഭിച്ചിട്ടില്ലെന്ന് സി.എ.ജി

ആശുപത്രി വികസനം: 44.15 കോടിയുടെ നിർമാണം എട്ടുവർഷം കഴിഞ്ഞിട്ടും ആരംഭിച്ചിട്ടില്ലെന്ന് സി.എ.ജി

കോഴിക്കോട് : ആശുപത്രി വികസനത്തിന് 44.15 കോടിരൂപഅനുവദിച്ച് നിർമാണം എട്ടുവർഷം കഴിഞ്ഞിട്ടും ആരംഭിച്ചിട്ടില്ലെന്ന് സി.എ.ജി റിപ്പോർട്ട്. പരിശോധന നടത്തിയ അഞ്ച് ആശുപത്രികളിൽ പുതിയ കെട്ടിടങ്ങൾ നിർമിച്ച് അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി നടപ്പാക്കിയ പദ്ധതി മുന്നോട്ട് പോയില്ലെന്ന് കണ്ടത്തി. 44.15കൂടി രൂപയുടെ നിർമാണത്തിന്

ഫോണിനും കംപ്യൂട്ടറിനും മുന്നിൽ കുത്തിയിരിക്കുന്നത് ‘ഡിജിറ്റൽ ഡിമെൻഷ്യ’ ഉണ്ടാക്കുമോ?, പരിഹാരമെന്ത്?

നിത്യജീവിതത്തിൽ സ്മാർട്ഫോണുകളും സ്മാർട് വാച്ചുകളുമടക്കം അടക്കം വെയറബിൾ ഉപകരണങ്ങളും അല്ലാത്തവയും ധാരാളം സമയം ഉപയോഗിക്കുന്നവരാണ് നമ്മൾ. ഡിജിറ്റൽ ഉപകരണങ്ങളെ അമിതമായി ആശ്രയിക്കുന്നത് മൂലമുണ്ടാകുന്ന ഓർമ്മ പ്രശ്നങ്ങളെയാണ് ഡിജിറ്റൽ ഡിമെൻഷ്യ എന്ന് വിളിക്കുന്നത്. ഡിജിറ്റൽ ഡിമെൻഷ്യയെ സാധൂകരിക്കുന്ന നിരവധി പഠനങ്ങൾ ഇതിനോടകം വന്നുകഴിഞ്ഞിട്ടുണ്ട്.