ന്യൂഡൽഹി: സുപ്രീംകോടതിക്കെതിരെ നടത്തിയ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) പ്രസിഡന്റ് ആർ.വി. അശോകൻ പത്രത്തിൽ പ്രസിദ്ധീകരിച്ച നിരുപാധിക ക്ഷമാപണം സ്വീകരിക്കാൻ വിസമ്മതിച്ച് പരമോന്നത കോടതി. പരസ്യത്തിലെ അക്ഷരങ്ങൾ വളരെ ചെറുതാണെന്നും വായിക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. പതഞ്ജലി ആയുർവേദ പ്രസിദ്ധീകരിച്ച തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട കേസിൽ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണ് അശോകൻ വിവാദ പരാമർശം നടത്തിയത്. അസോസിയേഷനെയും സ്വകാര്യ ഡോക്ടർമാരുടെ ചില നടപടികളെയും സുപ്രീംകോടതി വിമർശിച്ചത് ദൗർഭാഗ്യകരമാണെന്നായിരുന്നു പരാമർശം.

ക്ഷമാപണം പ്രസിദ്ധീകരിച്ച ഹിന്ദുപത്രത്തിന്റെ 20 കോപ്പി ഒരാഴ്ചക്കകം ഹാജരാക്കാൻ ജസ്റ്റിസുമാരായ ഹിമ കോഹ്‍ലി, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ഐ.എം.എ അഭിഭാഷകന് നിർദേശം നൽകി. പരസ്യത്തിന്റെ വലുപ്പം കണ്ടശേഷം തുടർ നടപടി സ്വീകരിക്കാമെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.

പതഞ്ജലിയുടെ കേസ് പരിഗണിക്കവേ, ഒരു വിരൽ പതഞ്ജലിക്കുനേരെ ചൂണ്ടുമ്പോൾ നാല് വിരലുകൾ ഐ.എം.എക്കുനേരെയാണ് തിരിയുന്നതെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിനാണ് സുപ്രീംകോടതി വിമർശനം ദൗർഭാഗ്യകരമാണെന്ന് ആർ.വി. അശോകൻ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

പകര്‍ച്ചപ്പനിക്കെതിരെ ജാഗ്രത പാലിക്കണം

പകര്‍ച്ചപ്പനിക്കെതിരെ ജാഗ്രത പാലിക്കണം

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ പ​ല​ഭാ​ഗ​ങ്ങ​ളി​ലും പ​ക​ര്‍ച്ച​പ്പ​നി റി​പ്പോ​ര്‍ട്ട്​ ചെ​യ്യു​ന്ന​തി​നാ​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ.​എ​ല്‍. അ​നി​ത​കു​മാ​രി അ​റി​യി​ച്ചു. പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​മാ​ണ് പ​ക​ര്‍ച്ച​പ്പ​നി വ്യാ​പ​ക​മാ​കു​ന്ന​തി​നു സാ​ഹ​ച​ര്യ​മൊ​രു​ക്കു​ന്ന​ത്. ജ​ല​ദോ​ഷ​പ്പ​നി, ഡെ​ങ്കി​പ്പ​നി, എ​ലി​പ്പ​നി എ​ന്നി​വ​ക്കൊ​പ്പം കോ​വി​ഡ് കേ​സു​ക​ളും ജി​ല്ല​യി​ല്‍ റി​പ്പോ​ര്‍ട്ട്​ ചെ​യ്യു​ന്നു​ണ്ട്. അ​ഞ്ചോ

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഞായറാഴ്ച

തിരുവനന്തപുരം: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാന വ്യാപകമായി മാര്‍ച്ച് മൂന്നിന് ഞായറാഴ്ച നടക്കും. അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്. സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും. അഞ്ച് വയസിന് താഴെയുള്ള 23,28,258 കുഞ്ഞുങ്ങള്‍ക്ക് പ്രത്യേകം

വസ്ത്രങ്ങൾ വീടിനുള്ളിൽ ഉണക്കരുത്; കാരണമെന്ത്?

വസ്ത്രങ്ങൾ വീടിനുള്ളിൽ ഉണക്കരുത്; കാരണമെന്ത്?

വളരെ തണുപ്പോ മഴയോ ഉള്ളപ്പോൾ വസ്ത്രങ്ങൾ പുറത്ത് ഉണക്കാൻ വിമുഖത കാണിക്കുന്നവരാണ് നമ്മൾ. പകരം വീടിനുള്ളിൽ നനഞ്ഞ തുണികൾ തൂക്കിയിടും. നിരുപദ്രവകരമാണെന്ന് തോന്നിയേക്കാമെങ്കിലും ഇത് നിങ്ങളുടെ വീട്ടകത്ത് അപ്രതീക്ഷിതമായ പല പ്രത്യാഘാതങ്ങളും ഉണ്ടാക്കിയേക്കാം. ഇതിന്റെ അപകടസാധ്യത എത്രത്തോളമാണന്നറിയണ്ടേ? നനഞ്ഞ വസ്ത്രങ്ങൾ വീടിനുള്ളിൽ