മൂ​വാ​റ്റു​പു​ഴ: ആ​ർ​ദ്ര കേ​ര​ളം പു​ര​സ്കാ​ര​ത്തി​ൽ സം​സ്ഥാ​ന ത​ല​ത്തി​ൽ മൂ​ന്നാ​മ​തെ​ത്തി മൂ​വാ​റ്റു​പു​ഴ. സ​മ​ഗ്ര ആ​രോ​ഗ്യ പ​ദ്ധ​തി​യു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പാ​ണ് ന​ഗ​ര​സ​ഭ​യെ അ​വാ​ർ​ഡി​ന് അ​ർ​ഹ​മാ​ക്കി​യ​ത്.

2022-23 വ​ര്‍ഷം ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ മാ​ത്ര​മാ​യി 10 കോ​ടി​യോ​ളം ചെ​ല​വ​ഴി​ച്ച​താ​യി ചെ​യ​ർ​മാ​ൻ പി.​പി. എ​ൽ​ദോ​സ് പ​റ​ഞ്ഞു. സാ​ന്ത്വ​ന പ​രി​ച​ര​ണ പ​രി​പാ​ടി​ക​ള്‍, കാ​യ​ക​ല്‍പ, പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്, പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​നം, മാ​ലി​ന്യ നി​ര്‍മാ​ര്‍ജ​നം എ​ന്നി​വ​യാ​ണ് അ​വാ​ർ​ഡി​ന്​ പ​രി​ഗ​ണി​ച്ച​ത്. ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി വെ​ൽ​ന​സ് സെ​ന്റ​ർ ആ​രം​ഭി​ച്ച​തും ഇ​വി​ടേ​ക്ക് അ​നു​വ​ദി​ച്ച തു​ക നൂ​റു​ശ​ത​മാ​നം സം​സ്ഥാ​ന​ത്ത് ആ​ദ്യം ചെ​ല​വ​ഴി​ച്ച​തും ന​ഗ​ര​സ​ഭ​യാ​ണ്.

ജ​ന​റ​ൽ ആ​ശു​പ​ത്രി, ഹോ​മി​യോ, ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക​ൾ, കി​ഴ​ക്കേ​ക​ര, കു​ര്യ​ൻ​മ​ല വെ​ൽ​ന​സ് സെ​ന്റ​റു​ക​ൾ വ​ഴി​യാ​ണ് ആ​ർ​ദ്ര കേ​ര​ളം പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി​യ​ത്. കൗ​ൺ​സി​ല​ർ​മാ​രു​ടെ​യും സെ​ക്ര​ട്ട​റി​യു​ടെ​യും മ​റ്റ് ജീ​വ​ന​ക്കാ​രു​ടെ​യും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ വി​ജ​യം കൂ​ടി​യാ​ണ് പു​ര​സ്കാ​ര​മെ​ന്ന് ചെ​യ​ർ​മാ​ൻ പി.​പി. എ​ൽ​ദോ​സ് പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ആന്‍റിബയോട്ടിക്കുകളെ മറികടക്കുന്ന രോഗകാരികള്‍ ആരോഗ്യരംഗത്തിന് വെല്ലുവിളിയെന്ന് വിദഗ്ധര്‍

ആന്‍റിബയോട്ടിക്കുകളെ മറികടക്കുന്ന രോഗകാരികള്‍ ആരോഗ്യരംഗത്തിന് വെല്ലുവിളിയെന്ന് വിദഗ്ധര്‍

തിരുവനന്തപുരം: ആന്‍റിബയോട്ടിക്കുകളെ മറികടക്കുന്ന രോഗകാരികള്‍ ലോകത്തെ ആരോഗ്യരംഗം നേരിടുന്ന വലിയ വെല്ലുവിളിയാണെന്ന് ആരോഗ്യവിദഗ്ധര്‍. ആന്‍റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന രോഗകാരികള്‍ മൂലമുണ്ടാകുന്ന അസുഖങ്ങളിലൂടെ ലോകത്ത് ഓരോ ഒമ്പത് മിനിറ്റിലും ഒരു ശിശുമരണം സംഭവിക്കുന്നുവെന്ന് സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നു. ഈ സാഹചര്യം മൂലം ഉയര്‍ന്ന മരണനിരക്കുള്ള രാജ്യങ്ങളുടെ

നിപ പ്രതിരോധം ഊർജിതമാക്കും

നിപ പ്രതിരോധം ഊർജിതമാക്കും

ക​ൽ​പ​റ്റ: സു​ല്‍ത്താ​ന്‍ബ​ത്തേ​രി​യി​ല്‍ വ​വ്വാ​ലു​ക​ളി​ല്‍ നി​പ വൈ​റ​സി​ന്റെ ആ​ന്റി​ബോ​ഡി​യു​ടെ സാ​ന്നി​ധ്യ​മു​ള്ള​താ​യി സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഊ​ർ​ജി​ത​മാ​ക്കാ​ന്‍ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ല​ക്ട​റേ​റ്റി​ല്‍ ചേ​ര്‍ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ സെ​പ്റ്റം​ബ​ര്‍ മാ​സം നി​പ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഐ.​സി.​എം.​ആ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്

സ്ത്രീകൾക്കുള്ള കാൻസർ വാക്സിൻ ആറ് മാസത്തിനുള്ളിൽ പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി

സ്ത്രീകൾക്കുള്ള കാൻസർ വാക്സിൻ ആറ് മാസത്തിനുള്ളിൽ പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: സ്ത്രീകളിലെ അർബുദം തടയുന്ന വാക്സിൻ ആറ് മാസത്തിനുള്ളിൽ പുറത്തിറക്കുമെന്ന് കേന്ദ്രസർക്കാർ. ഒമ്പത് മുതൽ 16 വയസ് വരെയുള്ള പെൺകുട്ടികൾക്കാണ് വാക്സിന്റെ കുത്തിവെപ്പ് എടുക്കാൻ സാധിക്കുകയെന്ന് കേന്ദ്രമന്ത്രി പ്രതാപ്റാവു ജാദവ് പറഞ്ഞു. വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വാക്സിന്റെ ഗവേഷണം പൂർത്തിയായെന്നും ആരോഗ്യവകുപ്പ്