എ​ച്ച്.​ഐ.​വി പ്ര​തി​രോ​ധ ഗ​വേ​ഷ​ണ​ത്തി​ൽ ആ​ശാ​വ​ഹ​മാ​യ പു​രോ​ഗ​തി കൈ​വ​രി​ച്ച​താ​യി ശാ​സ്ത്ര​ലോ​കം. വ​ര്‍ഷ​ത്തി​ല്‍ ര​ണ്ടു കു​ത്തി​വെ​പ്പി​ലൂ​ടെ എ​ച്ച്.​ഐ.​വി അ​ണു​ബാ​ധ​യി​ല്‍നി​ന്ന് പൂ​ർ​ണ പ്ര​തി​​രോ​ധം കൈ​വ​രി​ക്കാ​നാ​കു​മെ​ന്ന് മ​രു​ന്ന് പ​രീ​ക്ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലും യു​ഗാ​ണ്ട​യി​ലു​മാ​ണ് ലെ​നാ​ക​പ​വി​ര്‍ എ​ന്ന പു​തി​യ മ​രു​ന്നി​ന്റെ പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്.

എ​ച്ച്.​ഐ.​വി അ​ണു​ബാ​ധ നി​ല​വി​ല്‍ ഇ​ല്ലാ​ത്ത, എ​ന്നാ​ല്‍ എ​ച്ച്.​ഐ.​വി അ​ണു​ബാ​ധ​ക്ക് സാ​ധ്യ​ത​യു​ള്ള​വ​ര്‍ക്ക് ന​ല്‍കു​ന്ന പ്രീ-​എ​ക്‌​സ്പോ​ഷ​ര്‍ പ്രൊ​ഫൈ​ലാ​ക്‌​സി​സ് വി​ഭാ​ഗ​ത്തി​ല്‍പ്പെ​ടു​ന്ന മ​രു​ന്നാ​ണി​ത്. ര​ണ്ട് രാ​ജ്യ​ങ്ങ​ളി​ൽ മൂ​ന്നി​ട​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ത്തി​ൽ യു​വ​തി​ക​ള്‍ക്ക് ഈ ​മ​രു​ന്നി​ലൂ​ടെ പൂ​ര്‍ണ​സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. എ​ച്ച്.​ഐ.​വി ബാ​ധ വ​ള​രെ​യ​ധി​കം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് പു​തി​യ മ​രു​ന്ന് പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. ഗി​ലി​യ​ഡ് സ​യ​ന്‍സ​സ് എ​ന്ന അ​മേ​രി​ക്ക​ൻ ക​മ്പ​നി​യാ​ണ് ഗ​വേ​ഷ​ണ​ത്തി​നു​പി​ന്നി​ൽ.

നി​ല​വി​ല്‍ ര​ണ്ടു​ത​രം ഗു​ളി​ക​ക​ള്‍ ലോ​ക​ത്തെ​മ്പാ​ടും ഇ​ത്ത​ര​ത്തി​ല്‍ ഉ​പ​യോ​ഗി​ച്ചു​വ​രു​ന്നു​ണ്ട്. ഗു​ളി​ക നി​ത്യ​വും ക​ഴി​ക്കേ​ണ്ട​തു​ണ്ട്. എ​ന്നാ​ല്‍, ച​ര്‍മ​ത്തി​ന​ടി​യി​ല്‍ കു​ത്തി​വെ​ക്കു​ന്ന ലെ​നാ​ക​പ​വി​ര്‍ ഈ ​ഗു​ളി​ക​ക​ളേ​ക്കാ​ള്‍ മി​ക​ച്ച ഫ​ലം ന​ല്‍കു​മെ​ന്ന് ഗ​വേ​ഷ​ക​ര്‍ പ​റ​യു​ന്നു. ലോ​ക​ത്ത് ഒ​രു​വ​ര്‍ഷം 13 ല​ക്ഷം പേ​ര്‍ക്കാ​ണ് എ​ച്ച്.​ഐ.​വി അ​ണു​ബാ​ധ​യു​ണ്ടാ​വു​ന്ന​തെ​ന്നാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ക​ണ​ക്ക്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഡെങ്കപ്പനി: ആറിടങ്ങൾ ഹൈ റിസ്ക് ഹോട്ട്സ്പോട്ടുകൾ

ഡെങ്കപ്പനി: ആറിടങ്ങൾ ഹൈ റിസ്ക് ഹോട്ട്സ്പോട്ടുകൾ

തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഡെ​ങ്കി​പ്പ​നി ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ നേ​രി​യ വ​ർ​ധ​ന​യു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ എ​ലി​പ്പ​നി​യും ഡെ​ങ്കി​പ്പ​നി​യും വ​ള​രെ സൂ​ക്ഷി​ക്ക​ണം. ഈ ​മാ​സം ഇ​തു​വ​രെ ഒ​മ്പ​തു പേ​ർ​ക്ക്​ ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​രോ​ഗ്യ വ​കു​പ്പ് ആ​ഴ്ച​തോ​റും ന​ട​ത്തു​ന്ന വെ​ക്ട​ർ

രോഗിയുടെ ചികിത്സാ രേഖകൾ തടഞ്ഞു വെക്കാൻ ആശുപത്രികൾക്ക് അധികാരമില്ല- വിവരാവകാശ കമീഷണർ

കൊല്ലം: രോഗികളുടെ ചികിത്സാ രേഖകൾ തടഞ്ഞുവയ്ക്കാൻ ആശുപത്രി മാനേജ്മെൻറുകൾക്ക് അധികാരമില്ലെന്ന് സംസ്ഥാന വിവരാവകാശ കമീഷണർ ഡോ.എ. അബ്ദുൽ ഹക്കിം. അക്യുപങ്ക്ചർ ഹീലർമാരുടെ സംസ്ഥാനതല ബിരുദദാന പ്രസംഗം കൊല്ലത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം. രോഗികളിൽ നടത്തിയ പരിശോധനകൾ,ശസ്ത്രക്രിയകൾ, നല്കിയ മരുന്നുകൾ, ചികിത്സ ആരംഭിച്ചപ്പോഴും അവസാനിച്ചപ്പോഴുമുള്ള

കേന്ദ്ര ബജറ്റിൽ താരമായ മഖാന എന്താണ്… ?

കേന്ദ്ര ബജറ്റിൽ താരമായ മഖാന എന്താണ്... ?

വെജ് പ്രോട്ടീൻ എന്നറിയപ്പെടുന്ന മഖാനയാണ് ഇത്തവണത്തെ ബജറ്റിലെ ഒരു താരം. താമരവിത്താണ് സംഗതി. ഇംഗ്ലിഷിൽ ഫോക്സ് സീഡ് എന്ന പേരുള്ള താമരവിത്തിനായി ബിഹാറിൽ പ്രത്യേക ബോർഡ് സ്ഥാപിക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. ലോകത്ത് മഖാനയുടെ ബഹുഭൂരിഭാഗവും ഉത്പാദിപ്പിക്കുന്നത് ബിഹാറാണ്. ഏറെ ആരോഗ്യ ഗുണങ്ങളുള്ള