കാ​ളി​കാ​വ്: മ​ല​യോ​ര​മേ​ഖ​ല​യി​ൽ പ​നി​യും ഛർ​ദ്ദി​യും വ​യ​റി​ള​ക്ക​വും പ​ട​ർ​ന്ന​തോ​ടെ തി​ര​ക്കൊ​ഴി​യാ​തെ ആ​ശു​പ​ത്രി​ക​ൾ. കാ​ളി​കാ​വ് സി.​എ​ച്ച്.​സി​യി​ൽ രോ​ഗി​ക​ൾ നി​റ​ഞ്ഞു​ക​വി​ഞ്ഞു. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​ക്കി​ടെ​യാ​ണ് പ്ര​ദേ​ശ​ത്ത് രോ​ഗ​വ്യാ​പ​നം കൂ​ടു​ത​ലാ​യ​ത്. കാ​ളി​കാ​വ് സി.​എ​ച്ച്.​സി​യി​ലെ ഐ.​പി വാ​ർ​ഡു​ക​ളും സ്വ​കാ​ര്യ ക്ലി​നി​ക്കു​ക​ളി​ലും നി​റ​ഞ്ഞു. നി​ല​വി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ടെ​ന്നും ഏ​തു സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ മു​ന്നൊ​രു​ക്ക​വു​മു​ണ്ടെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. കാ​ളി​കാ​വ് സി.​എ​ച്ച്.​സി​യി​ൽ ദി​നേ​ന അ​ഞ്ഞൂ​റി​ലേ​റെ പേ​രാ​ണ് ചി​കി​ത്സ​തേ​ടി ഒ.​പി​യി​ലെ​ത്തു​ന്ന​ത്. കാ​ളി​കാ​വി​ന് പു​റ​മെ ചോ​ക്കാ​ട്, ക​രു​വാ​ര​ക്കു​ണ്ട്, തു​വ്വൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​നി​ന്നു​പോ​ലും ഇ​വി​ടെ രോ​ഗി​ക​ളെ​ത്തു​ന്നു​ണ്ട്. വൈ​റ​ൽ പ​നി​യും വ​യ​റി​ള​ക്ക​വു​മാ​ണ് കൂ​ടു​ത​ൽ ക​ണ്ടു​വ​രു​ന്ന​ത്. ച​ർ​ദ്ദി കൂ​ടു​ത​ലും കു​ട്ടി​ക​ളി​ലാ​ണ് കാ​ണു​ന്ന​ത്.

രോ​ഗി​ക​ൾ​ക്കു​ള്ള മ​രു​ന്നു​ക​ളും കി​ട​ത്തി ചി​കി​ത്സി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ല​ഭ്യ​മാ​ണെ​ണ് മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ യു. ​മു​ഹ​മ്മ​ദ് ന​ജീ​ബ് പ​റ​ഞ്ഞു. സി.​എ​ച്ച്.​സി പ​രി​ധി​യി​ൽ മ​ഞ്ഞ​പ്പി​ത്ത ബാ​ധി​ത​ർ അ​ഞ്ചി​ൽ താ​ഴെ മാ​ത്ര​മാ​ണു​ള്ള​ത്. ഡെ​ങ്കി​പ്പ​നി കേ​സു​ക​ൾ വ​ള​രെ കു​റ​വാ​ണ്. വൈ​റ​ൽ പ​നി​യു​ടെ വ്യാ​പ​ന​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്.

സാ​ധാ​ര​ണ കാ​ല​വ​ർ​ഷ​ക്കാ​ല​ത്ത് ഉ​ണ്ടാ​കു​ന്ന വൈ​റ​ൽ പ​നി​യാ​ണ് ഇ​പ്പോ​ൾ പ​ട​ർ​ന്നു പി​ടി​ച്ചി​ട്ടു​ള്ള​ത്. ഡെ​ങ്കി​യും മ​ഞ്ഞ​പ്പി​ത്ത​വും വ്യാ​പി​ക്കു​ന്ന​ത് ത​ട​യാ​ൻ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ച്ച​താ​യി ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ശ​ശി​കു​മാ​ർ പ​റ​ഞ്ഞു. മ​ഴ​ക്കാ​ല​ത്ത് ശു​ദ്ധ​ജ​ല​സ്രോ​ത​സ്സു​ക​ൾ മ​ലി​ന​മാ​കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഇ​ത് ത​ട​യാ​ൻ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

മ​ഞ്ഞ​പ്പി​ത്തം, ഡെ​ങ്കി​പ്പ​നി വ്യാ​പ​നം ത​ട​യാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​യും ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ രോ​ഗി​ക​ളെ​ത്തു​ന്ന കാ​ളി​കാ​വ് സി.​എ​ച്ച്.​സി​യി​ൽ ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് ക​ടു​ത്ത പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കു​ന്ന​താ​യും ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു. മ​ഞ്ഞ​പ്പി​ത്ത ബാ​ധ ത​ട​യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം മാ​ത്ര​മെ കു​ടി​ക്കാ​വൂ എ​ന്നു ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു. ഇ​തി​ന്റെ ഭാ​ഗ​മാ​യി ഹോ​ട്ട​ലു​ക​ളി​ലും കൂ​ൾ​ബാ​റു​ക​ളി​ലും ആ​രോ​ഗ്യ വ​കു​പ്പ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി. 

Leave a Reply

Your email address will not be published. Required fields are marked *

Explore More

വയനാട്ടിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യമെന്ന് ഐ.സി.എം.ആർ സ്ഥിരീകരണം; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി

വയനാട്ടിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യമെന്ന് ഐ.സി.എം.ആർ സ്ഥിരീകരണം; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: വയനാട് ജില്ലയിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ഐ.സി.എം.ആർ അറിയിച്ചെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ബത്തേരി, മാനന്തവാടി മേഖലകളിലെ വവ്വാലുകളിലാണ് വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുകൾ പാലിക്കണമെന്നും ആരോഗ്യപ്രവർത്തകർക്ക് മന്ത്രി മുന്നറിയിപ്പ് നൽകി. പ്രത്യേക

‘ഞാനുമുണ്ട് പരിചരണത്തിന്’ കാമ്പയിനുമായി ആരോഗ്യവകുപ്പ്

തി​രു​വ​ന​ന്ത​പു​രം: പാ​ലി​യേ​റ്റി​വ് പ​രി​ച​ര​ണ വാ​രാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ‘ഞാ​നു​മു​ണ്ട് പ​രി​ച​ര​ണ​ത്തി​ന്’ എ​ന്ന പേ​രി​ൽ ആ​രോ​ഗ്യ വ​കു​പ്പ് പ്ര​ത്യേ​ക കാ​മ്പ​യി​ൻ ന​ട​ത്തും. സ​മൂ​ഹ​ത്തി​ലെ എ​ല്ലാ​വ​രും അ​വ​രു​ടെ ചു​റ്റു​മു​ള്ള കി​ട​പ്പു​രോ​ഗി​ക​ൾ​ക്കാ​യി അ​വ​രാ​ൽ ക​ഴി​യും​വി​ധം സാ​ന്ത്വ​ന പ​രി​ച​ര​ണ സേ​വ​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് കാ​മ്പ​യി​നി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. സ​ന്ന​ദ്ധ സേ​ന

സ്ത്രീകൾക്കുള്ള കാൻസർ വാക്സിൻ ആറ് മാസത്തിനുള്ളിൽ പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി

സ്ത്രീകൾക്കുള്ള കാൻസർ വാക്സിൻ ആറ് മാസത്തിനുള്ളിൽ പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: സ്ത്രീകളിലെ അർബുദം തടയുന്ന വാക്സിൻ ആറ് മാസത്തിനുള്ളിൽ പുറത്തിറക്കുമെന്ന് കേന്ദ്രസർക്കാർ. ഒമ്പത് മുതൽ 16 വയസ് വരെയുള്ള പെൺകുട്ടികൾക്കാണ് വാക്സിന്റെ കുത്തിവെപ്പ് എടുക്കാൻ സാധിക്കുകയെന്ന് കേന്ദ്രമന്ത്രി പ്രതാപ്റാവു ജാദവ് പറഞ്ഞു. വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വാക്സിന്റെ ഗവേഷണം പൂർത്തിയായെന്നും ആരോഗ്യവകുപ്പ്