ത​ല​യോ​ട്ടി​യി​ൽ ചി​​പ്പ് വെ​​ച്ചു​​പി​​ടി​​പ്പി​ച്ച് അ​​പ​​സ്മാ​​രം നി​​യ​​ന്ത്രി​​ക്കാ​നു​ള്ള പ​രീ​ക്ഷ​ണം വി​ജ​യം. ഒ​ക്ടോ​ബ​റി​ൽ ല​ണ്ട​നി​ലെ ഓ​​റ​​ൻ നോ​​ൾ​​സ​​ൻ എ​ന്ന 13കാ​ര​ന്റെ ത​ല​യോ​ട്ടി​യി​ലാ​ണ് ചി​പ്പ് ഘ​ടി​പ്പി​ച്ച് പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. ചി​പ്പ് വെ​ച്ച​തോ​ടെ, പ​ക​ൽ സ​മ​യ​ത്തെ അ​പ​സ്മാ​ര പ്ര​ശ്ന​ങ്ങ​ൾ 80 ശ​ത​മാ​നം കു​റ​ഞ്ഞ​താ​യി ക​ണ്ടെ​ത്തി.

ചി​​കി​​ത്സി​​ച്ചു​​ഭേ​​ദ​​മാ​​ക്കാ​​ൻ പ്ര​​യാ​​സ​​മാ​​യ ലെ​​നോ​​ക്സ്-​​ഗ്യാ​​സ്റ്റൗ​​ട്ട് സി​​ൻ​​ഡ്രം എ​​ന്ന അ​​പ​​സ്മാ​​ര​​മാ​​യി​രു​ന്നു നോ​​ൾ​​സ​​ന്റേ​​ത്. മൂ​​ന്നാം​​വ​​യ​​സ്സി​​ൽ പി​​ടി​​പെ​​ട്ട രോ​​ഗം ഏ​​തു​​സ​​മ​​യ​​വും പ്ര​​ക​​ട​​മാ​​കു​​മെ​​ന്ന​​തി​​നാ​​ൽ 24 മ​​ണി​​ക്കൂ​​റും ശ്ര​​ദ്ധേ​​വേ​​ണ​​മാ​​യി​​രു​​ന്നു. ഇ​ത് ര​ക്ഷി​താ​ക്ക​ൾ​ക്ക് വ​ലി​യ ആ​ശ​ങ്ക​യാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ലോ​ക​ത്ത് ജീ​വി​ച്ചി​രി​ക്കു​ന്നു​ണ്ട്.

ല​​ണ്ട​​നി​​ലെ ഗ്രേ​​റ്റ് ഓ​​ർ​​മ​​ണ്ട് സ്ട്രീ​​റ്റ് ആ​​ശു​​പ​​ത്രി​​യി​​ലെ (ഗോ​​ഷ്) ഡോ​​ക്ട​​ർ​ വ​ർ​ഷ​ങ്ങ​ളാ​യി ഈ ​പ്ര​ശ്നം എ​ങ്ങ​നെ പ​രി​ഹ​രി​ക്കാ​മെ​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഇ​തേ ഡോ​ക്ട​ർ​മാ​ർ ത​ന്നെ​യാ​ണ് ഓ​​റ​നെ​യും ചി​കി​ത്സി​ച്ച​തും ചി​പ്പ് വെ​ച്ചു​പി​ടി​പ്പി​ച്ച​തും. ​ചി​​പ്പി​​ൽ​​നി​​ന്നു​​ള്ള നേ​​രി​​യ വൈ​​ദ്യു​​തി​ത​​രം​​ഗ​​ങ്ങ​​ൾ അ​​പ​​സ്മാ​​ര​​മു​​ണ്ടാ​​ക്കു​​ന്ന ത​​രം​​ഗ​​ങ്ങ​​ളെ ത​​ട​​യും. 

Leave a Reply

Your email address will not be published. Required fields are marked *

Explore More

ആ​രോ​ഗ്യ​ത്തി​ന് 5 ശീലങ്ങൾ

ആ​രോ​ഗ്യ​ത്തി​ന് 5 ശീലങ്ങൾ

ദീ​ർ​ഘ​വും സം​തൃ​പ്ത​വു​മാ​യ ജീ​വി​തം ന​യി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ് എ​ല്ലാ​വ​രും. എ​ന്നാ​ൽ, അ​തു നേ​ടാ​നു​ള്ള വ​ഴി​ക​ൾ അ​​ത്ര വി​ര​സ​മൊ​ന്നു​മ​ല്ല. പു​തു വ​ഴി​ക​ൾ തേടുന്നവ​ർ​ക്കാ​യി അഞ്ച് ആരോഗ്യ ശീ​ല​ങ്ങ​ൾ ഇ​താ… ഭ​ക്ഷ​ണം ശ്ര​ദ്ധ​യോ​ടെ ഡ​യ​റ്റ് ട്രെ​ൻ​ഡുകൾക്ക് പി​ന്നാ​ലെ പോ​കു​ന്ന​തി​നു പ​ക​രം ശ്ര​ദ്ധാ​പൂ​ർ​വം ഭ​ക്ഷ​ണം ക​ഴി​ക്കു​ക എ​ന്ന​താ​ണ്

ആര്‍ദ്ര കേരളം പുരസ്‌കാരം; മൂവാറ്റുപുഴ നഗരസഭ സംസ്ഥാനത്ത് മൂന്നാമത്

മൂ​വാ​റ്റു​പു​ഴ: ആ​ർ​ദ്ര കേ​ര​ളം പു​ര​സ്കാ​ര​ത്തി​ൽ സം​സ്ഥാ​ന ത​ല​ത്തി​ൽ മൂ​ന്നാ​മ​തെ​ത്തി മൂ​വാ​റ്റു​പു​ഴ. സ​മ​ഗ്ര ആ​രോ​ഗ്യ പ​ദ്ധ​തി​യു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പാ​ണ് ന​ഗ​ര​സ​ഭ​യെ അ​വാ​ർ​ഡി​ന് അ​ർ​ഹ​മാ​ക്കി​യ​ത്. 2022-23 വ​ര്‍ഷം ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ മാ​ത്ര​മാ​യി 10 കോ​ടി​യോ​ളം ചെ​ല​വ​ഴി​ച്ച​താ​യി ചെ​യ​ർ​മാ​ൻ പി.​പി. എ​ൽ​ദോ​സ് പ​റ​ഞ്ഞു. സാ​ന്ത്വ​ന പ​രി​ച​ര​ണ പ​രി​പാ​ടി​ക​ള്‍,

എസ്.എം.എ ജനിതക രോഗികൾക്ക് ആശ്വാസം; ചികിത്സക്കായി 30 കോടി വകയിരുത്തി സംസ്ഥാന സർക്കാർ

എസ്.എം.എ ജനിതക രോഗികൾക്ക് ആശ്വാസം; ചികിത്സക്കായി 30 കോടി വകയിരുത്തി സംസ്ഥാന സർക്കാർ

കെ.എൻ. ബാലഗോപാൽ തിരുവനന്തപുരം: സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) രോഗികൾക്ക് ആശ്വാസമായി സംസ്ഥാന സർക്കാരിന്റെ കൈത്താങ്ങ്. രോഗികൾക്ക് ചികിത്സ ലഭിക്കുന്നതിനും മരുന്ന് ഉറപ്പുവരുത്തിനുമായി 30 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. ബജറ്റ് ചർച്ചയുടെ മറുപടി പ്രസംഗത്തിലാണ്