ഇന്ത്യയിൽ പകുതിയോളം പേരും കായികാധ്വാനമോ വ്യായാമമോ ചെയ്യാത്തവരാണെന്നും കായികക്ഷമതയില്ലാത്തവരാണെന്നും പഠന റിപ്പോർട്ട്. അന്താരാഷ്ട്ര മെഡിക്കൽ ജേണലായ ലാൻസെറ്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇന്ത്യക്കാരുടെ ശാരീരികക്ഷമതയുടെ ദയനീയാവസ്ഥ വിവരിക്കുന്നത്.

മതിയായ ശാരീരികക്ഷമതക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ ലോകാരോഗ്യ സംഘടന നൽകിയിട്ടുണ്ട്. ഈ മാർഗനിർദേശങ്ങൾ പ്രകാരമുള്ള വ്യായാമത്തിലോ കായികാധ്വാനത്തിലോ ഇന്ത്യയിലെ പകുതിപേരും എത്തുന്നില്ല. പുരുഷന്മാരെക്കാൾ (42 ശതമാനം) സ്ത്രീകളാണ് (57 ശതമാനം) രാജ്യത്ത് കായികാധ്വാനം കുറവുള്ളവരെന്നും ലാൻസെറ്റ് പഠനം പറയുന്നു.

കായികക്ഷമത എന്നാൽ

ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പ്രകാരം ഒരു വ്യക്തി കായികക്ഷമതയുള്ളയാളാണെങ്കിൽ ആഴ്ചയിൽ കുറഞ്ഞത് 150 മുതൽ 300 മിനിറ്റ് വരെ കായികാധ്വാനം ആവശ്യമായ ഏതെങ്കിലും പ്രവൃത്തിയിൽ ഏർപ്പെടണം. കായികക്ഷമതക്കുറവ് ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കുന്നുവെന്നും പക്ഷാഘാതം, ടൈപ്പ് 2 പ്രമേഹം, ഓർമക്കുറവ്, സ്തനാർബുദം, മലാശയ അർബുദം എന്നിവക്കും കാരണമാകും.

കായികക്ഷമതയില്ലാത്ത പുരുഷന്മാരുടെ എണ്ണം ഇന്ത്യയിൽ 2000ൽ ജനസംഖ്യയുടെ 19.6 ശതമാനമായിരുന്നു; സ്ത്രീകളുടേത് 38.7 ശതമാനവും. കായികക്ഷമതയില്ലാത്ത ആളുകളുടെ കാര്യത്തിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ 12ാം സ്ഥാനത്താണ് ഇന്ത്യ. 

അമിത മദ്യപാനത്തിൽ ഏറെ മുന്നിൽ

അമിത മദ്യപാനം മൂലമുള്ള മരണങ്ങളിൽ ഇന്ത്യ ഏറെ മുന്നിലെന്ന് ലോകാരോ​ഗ്യസംഘടന (ഡബ്ല്യൂ.എച്ച്.ഒ). ഇന്ത്യയിലെ മദ്യംമൂലമുള്ള മരണങ്ങൾ ലക്ഷത്തിൽ 38.5 എന്ന തോതിലാണ്; ചൈനയിൽ ഇത് 16.1 മാത്രം. അഥവാ, ചൈനയിലേക്കാൾ രണ്ടര ഇരട്ടിയാണ് ഈ ഗണത്തി​ലെ മരണനിരക്ക്. ഇന്ത്യയിൽ മദ്യം ഉപഭോഗം പിന്നെയും കൂടുകയാണ്.

രാജ്യത്തെ 31 ശതമാനത്തിലധികവും മദ്യപരാണ്; സ്ത്രീകളിൽ ഇരുപതു ശതമാനവും പുരുഷന്മാരിൽ 40 ശതമാനവുമാണ് മദ്യ ഉപഭോഗം. ഇന്ത്യയിലെ പതിനഞ്ചുമുതൽ പത്തൊമ്പതുവയസ്സുവരെ പ്രായമുള്ള കൗമാരക്കാർക്കിടയിലെ അമിതമദ്യപാനത്തേക്കുറിച്ചും ലോകാരോ​ഗ്യസംഘടന ചൂണ്ടിക്കാട്ടുന്നുണ്ട്.

റിപ്പോർട്ട് പ്രകാരം, ഇന്ത്യയിലെ 7.1 ശതമാനം യുവാക്കളും 5.2 ശതമാനം സ്ത്രീകളും അമിതമദ്യപാനത്തിന് അടിമകളാണ്. പ്രതിവർഷം മുപ്പതുലക്ഷം പേരുടെ മരണത്തിന് മദ്യപാനം കാരണമാകുന്നുവെന്നും ലോകാരോ​ഗ്യസംഘടന പറയുന്നു. 

Leave a Reply

Your email address will not be published. Required fields are marked *

Explore More

പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​ലെ നേ​ട്ടം; കു​വൈ​ത്തി​ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ആ​ദ​രം

പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​ലെ നേ​ട്ടം; കു​വൈ​ത്തി​ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ആ​ദ​രം

കു​വൈ​ത്ത് സി​റ്റി: പ്ര​തി​രോ​ധ കു​ത്തി​വെപ്പ് പ​ദ്ധ​തി​യി​ൽ (ഇ.​പി.​ഐ) മി​ക​ച്ച നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച​തി​ന് കു​വൈ​ത്തി​ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (ഡ​ബ്ല്യു.​എ​ച്ച്.​ഒ) ആ​ദ​ര​വ്. ക​ഴി​ഞ്ഞ 50 വ​ർ​ഷ​മാ​യി വ്യ​വ​സ്ഥാ​പി​ത​മാ​യി പ്ര​തി​രോ​ധ പ​ദ്ധ​തി​ക​ൾ കു​വൈ​ത്ത് ന​ട​പ്പാ​ക്കി​വ​രു​ന്നു​ണ്ട്. പ്ര​തി​രോ​ധ കു​ത്തി​വെപ്പ് രം​ഗ​ത്തെ മാ​റ്റ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളു​ന്നു​മു​ണ്ട്. പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ത​ട​യു​ക

മഞ്ഞപ്പിത്തം ബാധിച്ച് മരണം; ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയെന്നു പരാതി

നാ​ദാ​പു​രം: മ​ഞ്ഞ​പ്പി​ത്തം പ​ട​ർ​ന്ന് കാ​യ​ലോ​ട്ട് താ​ഴ​യി​ലെ കൊ​ടു​വ​ള്ളി നി​ധീ​ഷ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യെ​ന്നു പ​രാ​തി. മ​രി​ച്ച വീ​ട്ടി​ലെ കി​ണ​ർ വെ​ള്ളം പ​രി​ശോ​ധ​ന​ക്ക് 900 രൂ​പ​യാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നാ​ണ് പ്ര​ധാ​ന ആ​രോ​പ​ണം. രോ​ഗം പ​ട​ർ​ന്ന​തി​നാ​ൽ പ്ര​ദേ​ശ​ത്തു​കാ​ർ​ക്ക് ജോ​ലി​ക്കു​പോ​കാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. പ​ല​ർ​ക്കും

2022ൽ 75 ലക്ഷം ക്ഷയരോഗികൾ

2022ൽ 75 ലക്ഷം ക്ഷയരോഗികൾ

ന്യൂ​ഡ​ൽ​ഹി: 2022ൽ 75 ​ല​ക്ഷം പേ​ർ​ക്ക് ക്ഷ​യ​രോ​ഗം ബാ​ധി​ച്ച​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. 1995 മു​ത​ൽ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ആ​ഗോ​ള​ത​ല​ത്തി​ൽ ക്ഷ​യ രോ​ഗം നി​രീ​ക്ഷി​ക്കാ​ൻ തു​ട​ങ്ങി​യ ശേ​ഷം ഇ​ത് റെ​ക്കോ​ഡാ​ണ്. 2019ൽ 71 ​ല​ക്ഷം, 2020ൽ 58 ​ല​ക്ഷം, 2021ൽ 64 ​ല​ക്ഷം