വ​ള്ളി​ക്കു​ന്ന്: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 15 കൊ​ട​ക്കാ​ട് മ​ഞ്ഞ​പ്പി​ത്തം വ്യാ​പ​ക​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​ത നി​ർ​ദേ​ശ​വു​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ​വ​കു​പ്പും രം​ഗ​ത്ത്. ഒ​രു കു​ടും​ബ​ത്തി​ലെ 16 പേ​ർ​ക്കാ​ണ് ഒ​രേ സ​മ​യം രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​നും മു​ന്നൊ​രു​ക്ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​കോ​പി​പ്പി​ക്കാ​നു​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് മ​നോ​ജ് കോ​ട്ടാ​ശ്ശേ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​യ​ന്ത​രം യോ​ഗം ചേ​ർ​ന്ന് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

വാ​ർ​ഡി​ലെ മു​ഴു​വ​ൻ കി​ണ​റു​ക​ൾ ക്ലോ​റി​നേ​റ്റ് ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചു. വി​വാ​ഹ​ങ്ങ​ൾ, മ​റ്റ് ച​ട​ങ്ങു​ക​ൾ എ​ന്നി​വ ആ​രോ​ഗ്യ വ​കു​പ്പി​നെ മു​ൻ​കൂ​ട്ടി അ​റി​യി​ക്ക​ണ​മെ​ന്നും പ​നി, വ​യ​റു​വേ​ദ​ന, ഛർ​ദി, ശ​രീ​ര​ത്തി​ൽ മ​ഞ്ഞ നിറം തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ അ​ടു​ത്തു​ള്ള ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ​തേ​ട​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പി​നെ അ​റി​യ​ക്ക​ണ​മെ​ന്നും യോ​ഗം നി​ർ​ദേ​ശി​ച്ചു.

ഒ​രു വി​വാ​ഹ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കാ​ണ് മ​ഞ്ഞ​പ്പി​ത്തം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. ഹെ​ൽ​ത്ത് ഇ​ൻ​പെ​ക്ട​ർ പി.​കെ. സ്വ​പ്ന പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ എ.​പി. സി​ന്ധു, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​എം. ശ​ശി​കു​മാ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ രാ​ജി ക​ൽ​പ്പാ​ല​ത്തി​ങ്ങ​ൽ, വി. ​ശ്രീ​നാ​ഥ്, സി​ന്ധു ബൈ​ജു​നാ​ഥ്, എം.​കെ ക​ബീ​ർ, വി​നീ​ത കാ​ളാ​ട​ൻ, സു​ഹ​റ, ഉ​ഷാ ചേ​ല​ക്ക​ൽ, ആ​ശാ​വ​ർ​ക്ക​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ സു​രേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *

Explore More

ചികിത്സാ ചെലവ് പകുതിയോളം കുറക്കാനായി- വീണ ജോര്‍ജ്

ചികിത്സാ ചെലവ് പകുതിയോളം കുറക്കാനായി- വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചികിത്സാ ചെലവ് പകുതിയോളം കുറക്കാനായെന്ന് മന്ത്രി വീണ ജോര്‍ജ്. പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. രോഗത്തിന്റെ മുമ്പില്‍ ഒരാളും നിസഹായരാകാന്‍ പാടില്ല. പരമാവധി പേര്‍ക്ക് സൗജന്യ ചികിത്സ നല്‍കുകയാണ് ലക്ഷ്യമെന്നും മന്ത്രി

സിക വൈറസ്: ഐ.സി.എം.ആർ സംഘം തലശ്ശേരിയിൽ

സിക വൈറസ്: ഐ.സി.എം.ആർ സംഘം തലശ്ശേരിയിൽ

ത​ല​ശ്ശേ​രി: ഒ​മ്പ​ത് പേ​ർ​ക്ക് സി​ക വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച ത​ല​ശ്ശേ​രി ജി​ല്ല കോ​ട​തി​യി​ൽ രോ​ഗ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കി. വൈ​റ​സ് ഭീ​തി അ​ക​റ്റാ​നു​ള്ള ബോ​ധ​വ​ത്ക​ര​ണ​മ​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി എ​ൻ​ഡ​മോ​ള​ജി അ​സി.​ഡ​യറ​ക്ട​ർ എം.​എ​സ്. ശ​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ത​ല​ശ്ശേ​രി​യി​ൽ ക്യാ​മ്പ് ചെ​യ്ത് പു​രോ​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ന്നു​ണ്ട്. ഇ​ന്ത്യ​ൻ

വരും, ചൂടിനൊപ്പം മഞ്ഞപ്പിത്തവും

കൽപറ്റ: സംസ്ഥാനത്ത് ചൂട് കൂടിവരുന്നതോടെ മഞ്ഞപ്പിത്തരോഗ ഭീഷണിയും ഉയരുന്നു. രോഗത്തെ വേണ്ടവിധം ശ്രദ്ധിച്ചില്ലെങ്കിൽ ജീവനുതന്നെ ഹാനികരമാകുമെന്ന് ആരോഗ്യ മേഖലയിലുള്ളവർ മുന്നറിയിപ്പ് നൽകുന്നു.  മഞ്ഞപ്പിത്തം കരളിന് വീക്കവും വേദനയുമുണ്ടായി തൊലിക്കും കണ്ണിനും മൂത്രത്തിനുമെല്ലാം മഞ്ഞനിറമുണ്ടാകുന്ന രോഗമാണ് മഞ്ഞപ്പിത്തം. ഹെപ്പറ്റൈറ്റിസ് എ, ബി, സി,