പോ​രൂ​ർ: പ​ഞ്ചാ​യ​ത്ത്‌ പ​തി​നാ​റാം വാ​ർ​ഡി​ൽ വെ​സ്റ്റ് നെ​യി​ൽ പ​നി റി​പ്പോ​ർ​ട്ട്‌ ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​ക്കി. വൃ​ത്തി​യി​ല്ലാ​ത്ത വെ​ള്ള​ത്തി​ൽ വ​ള​രു​ന്ന ക്യു​ല​ക്സ് കൊ​തു​കി​ൽ നി​ന്നാ​ണ് വെ​സ്റ്റ് നെ​യി​ൽ പ​നി പ​ക​രു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ പ​നി സ​ർ​വേ സോ​ഴ്സ് റി​ഡ​ക്ഷ​ൻ, വെ​ക്ട​ർ സ്റ്റ​ഡി എ​ന്നി​വ ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​ദേ​ശ​ത്ത് അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി​യ​ത്.

പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്ക് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ്‌ എ​ൻ. മു​ഹ​മ്മ​ദ്‌ ബ​ഷീ​ർ, വാ​ർ​ഡ് അം​ഗം വി. ​മു​ഹ​മ്മ​ദ്‌ റാ​ഷി​ദ്‌, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, ആ​ശാ പ്ര​വ​ർ​ത്ത​ക​ർ, വ​ള​ന്റി​യ​ർ​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ്ര​ദേ​ശ​ത്തെ 68 വീ​ടു​ക​ളി​ൽ ഇ​തിനോ​ട​നു​ബ​ന്ധി​ച്ച് നി​രീ​ക്ഷ​ണം ന​ട​ത്തി. പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ പ​ര​മാ​വ​ധി ശ്ര​മി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

പ്രായത്തെ പി​ടി​ച്ചു​കെ​ട്ടാ​മോ?

എ​ന്നു​മു​ത​ലാ​ണ് വാ​ർ​ധ​ക്യം തു​ട​ങ്ങു​ന്ന​ത്? ചി​ല​ർ 50 വ​യ​സ്സി​നു​ശേ​ഷ​മാ​ണ് വാ​ർ​ധ​ക്യം തു​ട​ങ്ങു​ന്നതെ​ന്നു​പ​റ​യു​മ്പോ​ൾ മ​റ്റു​ചി​ല​ർ അ​തി​ന് 60 മു​ത​ൽ 65 വ​യ​സ്സു​വ​രെ എ​ങ്കി​ലും ആ​ക​ണ​മെ​ന്ന് പ​റ​യു​ന്നു.  പ്രായത്തെ പി​ടി​ച്ചു​കെ​ട്ടാ​ൻ സാ​ധി​ച്ചെ​ങ്കി​ൽ എ​ന്ന് ചി​ന്തി​ക്കാ​ത്ത​വ​ർ കു​റ​വാ​യി​രി​ക്കും. സ​മ​യ​ത്തെ ന​മ്മു​ടെ വ​രുതിയി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ പി​ന്നെ എ​ന്തെ​ല്ലാം കാ​ര്യ​ങ്ങ​ൾ

വെജിറ്റബിൾ മയോണൈസോ പാസ്ചറൈസ്ഡ് എഗ് മയോണൈസോ മാത്രം ഉപയോഗിക്കാം; പച്ച മുട്ട ഉപയോഗിച്ച് പാടില്ല

വെജിറ്റബിൾ മയോണൈസോ പാസ്ചറൈസ്ഡ് എഗ് മയോണൈസോ മാത്രം ഉപയോഗിക്കാം; പച്ച മുട്ട ഉപയോഗിച്ച് പാടില്ല

സംസ്ഥാനത്ത് വെജിറ്റബിൾ മയോണൈസോ പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ചുള്ള മയോണൈസോ ഉപയോഗിക്കാക്കാൻ തീരുമാനം. പച്ച മുട്ട ഉപയോഗിച്ചുള്ള മയോണൈസ് പാടില്ല. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ഹോട്ടൽ, റെസ്റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാർ, കാറ്ററിംഗ് മേഖലകളിലെ സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തിലാണ് തീരുമാനം. കൂടുതൽ നേരം

നിപ: മോണോക്ലോണൽ ആന്‍റിബോഡി കേരളത്തിലെത്തിച്ചു

നിപ: മോണോക്ലോണൽ ആന്‍റിബോഡി കേരളത്തിലെത്തിച്ചു

കോഴിക്കോട്: നിപ ബാധിതർക്കായുള്ള മോണോക്ലോണൽ ആന്‍റിബോഡി കേരളത്തിലെത്തിച്ചു. ആരോഗ്യ മന്ത്രി വീണ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്. അതിന്‍റെ സ്റ്റബിലിറ്റി സംബന്ധിച്ച കാര്യങ്ങൾ കേന്ദ്രത്തിന്‍റെ വിദഗ്ധ കമ്മിറ്റിയുമായി ചർച്ച നടത്തിയെന്നും വിദഗ്ധ കമ്മിറ്റി തുടർ കാര്യങ്ങൾ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. ഇന്ന്