നി​സ്സാ​ര​മ​ല്ല ലോ ​ബാ​ക്ക് പെ​യി​ൻ; അ​റി​ഞ്ഞി​രി​ക്കേ​ണ്ട ല​ക്ഷ​ണ​ങ്ങ​ളും പ​രി​ച​ര​ണ രീ​തി​ക​ളും

നി​സ്സാ​ര​മ​ല്ല ലോ ​ബാ​ക്ക് പെ​യി​ൻ; അ​റി​ഞ്ഞി​രി​ക്കേ​ണ്ട ല​ക്ഷ​ണ​ങ്ങ​ളും പ​രി​ച​ര​ണ രീ​തി​ക​ളും

May 19, 2024 0 By KeralaHealthNews

ഇ​രി​ക്കു​മ്പോ​ഴോ എ​ഴു​ന്നേ​ൽ​ക്കു​മ്പോ​ഴോ ന​ടു​വി​ന്റെ താ​ഴ് ഭാ​ഗ​ത്താ​യി ശ​ക്ത​മാ​യ വേ​ദ​ന അ​നു​ഭ​വ​പ്പെ​ടാ​റു​ണ്ടോ? കു​നി​യാ​നോ ഭാ​രം എ​ടു​ക്കാ​നോ ഒ​ട്ടും സാ​ധി​ക്കാ​തെ വ​രു​ന്നു​ണ്ടോ? നി​ങ്ങ​ൾ​ക് ലോ ​ബാ​ക്ക് പെ​യി​നു​ണ്ട് എ​ന്ന​തി​ന്റെ ല​ക്ഷ​ങ്ങ​ളാ​ണി​വ. ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ന്ന​വ​ർ​ക്കും ക​മ്പ്യൂ​ട്ട​റി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കു​മൊ​ക്കെ വ​രാ​ൻ സാ​ധ്യ​ത​യു​ള്ള അ​വ​സ്ഥ​യാ​ണി​ത്. പ​ല​രും ഈ ​വേ​ദ​ന​യെ ആ​ദ്യം കാ​ര്യ​മാ​യി എ​ടു​ക്കാ​റി​ല്ലെ​ങ്കി​ലും, ത​ക്ക സ​മ​യ​ത്ത് കൃ​ത്യ​മാ​യ ചി​കി​ത്സ ന​ൽ​കി​യി​ല്ലെ​ങ്കി​ൽ സ്ഥി​ര​മാ​യ വൈ​ക​ല്യ​ത്തി​ലേ​ക് വ​രെ ന​യി​ക്കാ​വു​ന്ന പേ​ശി-​അ​സ്ഥി സം​ബ​ന്ധ​മാ​യ അ​വ​സ്ഥ​ക​ളി​ലൊ​ന്നാ​ണ് ന​ടു​വി​ന്റെ കീ​ഴ്ഭാ​ഗ​ത്തെ വേ​ദ​ന അ​ഥ​വാ ലോ ​ബാ​ക്ക് പെ​യി​ൻ (LBP). ലോ​ക​മെ​മ്പാ​ടും പ്രാ​യ​ഭേ​ദ​മെ​ന്യേ വ്യാ​പ​ക​മാ​യി എ​ല്ലാ​വ​രി​ലും ഇ​ത് കാ​ണ​പ്പെ​ടാ​റു​മു​ണ്ട്

എ​ങ്ങി​നെ ലോ ​ബാ​ക്ക് പെ​യി​ൻ തി​രി​ച്ച​റി​യാം?

സ​മ​ഗ്ര​മാ​യ വൈ​ദ്യ പ​രി​ശോ​ധ​ന​യി​ലൂ​ടെ വേ​ദ​ന​യു​ടെ ആ​രം​ഭം, ദൈ​ർ​ഘ്യം, അ​നു​ഭ​വ​പ്പെ​ടു​ന്ന സ്ഥ​ലം, സ്വ​ഭാ​വ​സ​വി​ശേ​ഷ​ത​ക​ൾ, വേ​ദ​ന വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തോ ല​ഘൂ​ക​രി​ക്കു​ന്ന​തോ ആ​യ ഘ​ട​ക​ങ്ങ​ൾ എ​ന്നി​വ മ​ന​സി​ലാ​ക്കാം. ശ​രീ​ര പ​രി​ശോ​ധ​ന​യി​ലൂ​ടെ ശ​രീ​ര​ത്തി​ന്റെ സ്ഥി​തി, ച​ല​ന​ത്തി​ൻ്റെ വ്യാ​പ്തി, പേ​ശി​ക​ളു​ടെ ശ​ക്തി, റി​ഫ്ലെ​ക്സു​ക​ൾ, വേ​ദ​ന​യു​ള്ള സ്ഥ​ല​ത്തെ സം​വേ​ദ​നം എ​ന്നി​വ വി​ല​യി​രു​ത്താം.​കാ​ല് വേ​ദ​ന, മ​ര​വി​പ്പ്, ത​രി​പ്പ്, ബ​ല​ഹീ​ന​ത തു​ട​ങ്ങി​യ അ​നു​ബ​ന്ധ ല​ക്ഷ​ണ​ങ്ങ​ൾ നാ​ഡി​ക​ളു​ടെ പ്ര​ശ്ന​ത്തെ സൂ​ചി​പ്പി​ക്കു​ന്നു.

സു​ഷു​മ്നാ ഘ​ട​ന​യി​ൽ അ​സാ​ധാ​ര​ണ​ക​ളു​ണ്ടോ​യെ​ന്നു എ​ക്സ്-​റേ, എം​ആ​ർ​ഐ, സി​ടി സ്കാ​നു​ക​ൾ തു​ട​ങ്ങി​യു​ള്ള ഡ​യ​ഗ്നോ​സ്റ്റി​ക് ഇ​മേ​ജി​ങ്ങി​ലൂ​ടെ ക​ണ്ടെ​ത്താം. എ​ന്നാ​ൽ, അ​നാ​വ​ശ്യ​മാ​യ ഇ​മേ​ജിം​ഗ് അ​മി​ത രോ​ഗ​നി​ർ​ണ​യ​ത്തി​നും അ​മി​ത ചി​കി​ത്സ​യ്ക്കും കാ​ര​ണ​മാ​കും. മി​ക്ക ലോ ​ബാ​ക്ക് പെ​യി​ൻ കേ​സു​ക​ളും കാ​ര്യ​മാ​യ ഇ​ട​പെ​ട​ലി​ല്ലാ​തെ പ​രി​ഹ​രി​ക്ക​പ്പെ​ടു​ന്ന​താ​ണ്. 

എ​ന്താ​ണ് ലോ ​ബാ​ക്ക് പെ​യി​ൻ?

സാ​ധാ​ര​ണ​യാ​യി, താ​ഴ​ത്തെ വാ​രി​യെ​ല്ലി​ന്റെ അ​രി​കു​ക​ൾ​ക്കും ഗ്ലൂ​റ്റി​യ​ൽ മ​ട​ക്കു​ക​ൾ​ക്കും ഇ​ട​യി​ലു​ള്ള ഭാ​ഗ​ത്ത് മ​ടു​പ്പു​ള​വാ​ക്കു​ന്ന​തോ, അ​സ​ഹ്യ​മാ​യ​തോ, ക​ട​ച്ചി​ലു​ള്ള​തോ ആ​യ അ​സ്വാ​സ്ഥ്യ​മോ വേ​ദ​ന​യോ ക​ല്ലി​പ്പോ ആ​യാ​ണ് ലോ ​ബാ​ക്ക് പെ​യി​ൻ അ​നു​ഭ​വ​പ്പെ​ടാ​റു​ള്ള​ത്. ഈ ​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ടെ തീ​വ്ര​ത​യും ദൈ​ർ​ഘ്യ​വും വ്യ​ത്യ​സ്ത​മാ​യി​രി​ക്കും. സാ​ധാ​ര​ണ ഗ​തി​യി​ൽ ആ​റ്ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ ഇ​ത് മാ​റേ​ണ്ട​താ​ണ്. ആ​റ് അ​ല്ലെ​ങ്കി​ൽ പ​ന്ത്ര​ണ്ടു ആ​ഴ്ച​ക​ൾ​ക്കു​മ​പ്പു​റം നീ​ണ്ടു നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ൽ ഡോ​ക്ട​റെ തീ​ർ​ച്ച​യാ​യും കാ​ണേ​ണ്ട​താ​ണ്. ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ, ഈ ​വേ​ദ​ന നി​തം​ബ​ത്തി​ലേ​ക്കോ തു​ട​ക​ളി​ലേ​ക്കോ കാ​ലു​ക​ളി​ലേ​ക്കോ പ്ര​സ​രി​ച്ചേ​ക്കാം. പ്ര​ധാ​ന​മാ​യും സു​ഷു​മ്നാ നാ​ഡി​ക​ളു​ടെ ഞെ​രു​ങ്ങ​ൽ മൂ​ല​മു​ണ്ടാ​കു​ന്ന ഈ ​അ​വ​സ്ഥ​യെ ‘സ​യാ​റ്റി​ക്ക’ എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്. മ​ര​വി​പ്പ്, ത​രി​പ്പ്, ബ​ല​ഹീ​ന​ത തു​ട​ങ്ങി​യ​വ​യാ​ണ് ല​ക്ഷ​ണ​ങ്ങ​ൾ.

എ​ന്താ​ണ് രോ​ഗ​കാ​ര​ണ​ങ്ങ​ൾ? 

 അ​മി​ത​ഭാ​രം എ​ടു​ക്കു​ക​യോ, പെ​ട്ട​ന്ന് കു​നി​യു​ക​യോ, തി​രി​യു​ക​യോ ചെ​യ്യു​മ്പോ​ളു​ണ്ടാ​കു​ന്ന പേ​ശി വ​ലി​വു​ക​ൾ, ഉ​ളു​ക്ക്, ഡി​സ്ക് ത​ള്ളി​ച്ച, ഫെ​സെ​റ്റ് ജോ​യി​ന്റി​ന്റെ പ്ര​വ​ർ​ത്ത​ന​ശേ​ഷി ന​ഷ്ട​മാ​വ​ൽ തു​ട​ങ്ങി നി​ര​വ​ധി കാ​ര​ണ​ങ്ങ​ൾ ലോ ​ബാ​ക് പെ​യി​നി​നു കാ​ര​ണ​മാ​വാം. പ്രാ​യ​മേ​റു​മ്പോ​ൾ ന​ട്ടെ​ല്ലി​നു​ണ്ടാ​കു​ന്ന തേ​യ്മാ​നം മൂ​ല​മു​ള​വാ​കു​ന്ന സ​ന്ധി​വാ​തം, സു​ഷു​മ്നാ നാ​ഡി​യു​ടെ ചു​രു​ങ്ങ​ൽ, ഡി​സ്ക് ഷെ​യി​ച്ചു പോ​വു​ന്ന അ​വ​സ്ഥ, ന​ട്ടെ​ല്ലി​ലെ ക​ശേ​രു​ക്ക​ൾ സ്ഥാ​നം തെ​റ്റ​ൽ തു​ട​ങ്ങി​യ​വ​യും കാ​ര​ണ​മാ​വാ​റു​ണ്ട്.

സു​ഷു​മ്ന സ​ന്ധി​ക​ളി​ലോ അ​തി​നു ചു​റ്റു​മു​ള്ള കോ​ശ​ങ്ങ​ളി​ലോ നീ​രു​വീ​ക്കം കൊ​ണ്ട് ഉ​ണ്ടാ​കു​ന്ന ആ​മ​വാ​തം പോ​ലു​ള്ള സ​ന്ധി​വാ​ത​ങ്ങ​ൾ; അ​പ​ക​ട​ങ്ങ​ൾ അ​ല്ലെ​ങ്കി​ൽ എ​ന്തെ​ങ്കി​ലും ആ​ഘാ​തം മൂ​ല​മു​ണ്ടാ​വു​ന്ന ഒ​ടി​വു​ക​ൾ, സ്ഥാ​ന​ഭ്രം​ശ​ങ്ങ​ൾ, സു​ഷു​മ്ന നാ​ഡി​യു​ടെ പ​രി​ക്കു​ക​ൾ; സ​മ്മ​ർ​ദ്ദം, ഉ​ത്ക​ണ്ഠ, വി​ഷാ​ദം, അ​നാ​രോ​ഗ്യ​ക​ര​മാ​യ ശീ​ല​ങ്ങ​ൾ എ​ന്നി​വ​യും ന​ടു​വേ​ദ​ന ഉ​ള​വാ​ക്കാം.

എ​ങ്ങി​നെ ചി​കി​ത്സി​ക്കാം?

ഓ​രോ രോ​ഗി​യു​ടെ​യും ആ​വ​ശ്യ​ങ്ങ​ൾ​ക്കു അ​നു​യോ​ജ്യ​മാ​യ വി​വി​ധ തെ​റാ​പ്പി​ക​ളി​ലൂ​ടെ ലോ ​ബാ​ക്ക് പെ​യി​ൻ ചി​കി​ത്സി​ക്കാ​വു​ന്ന​താ​ണ്. വി​ശ്ര​മം, ചൂ​ട് അ​ല്ലെ​ങ്കി​ൽ ഐ​സ് തെ​റാ​പ്പി, മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളി​ൽ നി​ന്ന് വാ​ങ്ങാ​വു​ന്ന വേ​ദ​ന മ​രു​ന്നു​ക​ൾ, സ്ട്രെ​ച്ചി​ങ് -സ്ട്രെ​ങ്ത​നി​ങ് വ്യാ​യാ​മ​ങ്ങ​ൾ, മു​റു​കി​യി​രി​ക്കു​ന്ന സ​ന്ധി​ക​ളെ​യും മൃ​ദു​വാ​യ ടി​ഷ്യു​ക​ളെ​യും അ​ന​ക്കു​ന്ന​തി​നു​ള്ള തെ​റാ​പ്പി​ക​ൾ എ​ന്നി​വ പൊ​തു​വാ​യി അ​വ​ലം​ബി​ക്കു​ന്ന ചി​ല രീ​തി​ക​ളാ​ണ്. എ​ന്നാ​ൽ, ശ​രി​യാ​യ വി​ല​യി​രു​ത്ത​ലും മാ​ർ​ഗ​നി​ർ​ദേ​ശ​വു​മി​ല്ലാ​തെ സ​ന്ധി​ക​ളെ അ​ന​ക്കു​ന്ന​ത് ‘സ്ഥി​ര​മാ​യ ന്യൂ​റോ​ള​ജി​ക്ക​ൽ ഡെ​ഫി​സി​റ്റ്’ പോ​ലു​ള്ള സ​ങ്കീ​ർ​ണ​ത​ക​ളി​ലേ​ക്ക് ന​യി​ച്ചേ​ക്കാം.

സാ​ധാ​ര​ണ രീ​തി​ക​ളോ​ട് പ്ര​തി​ക​രി​ക്കാ​ത്ത സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ, വേ​ദ​ന കു​റ​ക്കു​ന്ന​തി​നു​ള്ള കു​ത്തി​വെ​പ്പു​ക​ൾ, അ​ല്ലെ​ങ്കി​ൽ റേ​ഡി​യോ ഫ്രീ​ക്വ​ൻ​സി അ​ബ്ലേ​ഷ​ൻ തു​ട​ങ്ങി​യ പ്ര​ക്രി​യ​ക​ളി​ലൂ​ടെ വേ​ദ​ന​യി​ൽ നി​ന്ന് താ​ത്കാ​ലി​ക ആ​ശ്വാ​സം ന​ൽ​കാ​ൻ സാ​ധി​ക്കും. മ​റ്റൊ​രു രീ​തി ആ​രോ​ഗ്യ​ക​ര​മാ​യ ശീ​ല​ങ്ങ​ൾ വി​ക​സി​പ്പി​ച്ചു രോ​ഗി​ക​ളു​ടെ ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ്. കോ​ഗ്നി​റ്റീ​വ്-​ബി​ഹേ​വി​യ​റ​ൽ തെ​റാ​പ്പി (cognitive behavioural therapy), മൈ​ൻ​ഡ്ഫു​ൾ​നെ​സ് (mindfulness) അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള സ്ട്രെ​സ് കു​റ​യ്ക്ക​ൽ, വേ​ദ​ന നേ​രി​ടാ​നു​ള്ള ക​ഴി​വു​ക​ൾ പ​രി​ശീ​ലി​പ്പി​ക്ക​ൽ എ​ന്നി​വ വേ​ദ​ന​ക്ക് കാ​ര​ണ​മാ​കു​ന്ന മാ​ന​സി​ക ഘ​ട​ക​ങ്ങ​ളെ നി​യ​ന്ത്രി​ക്കും.

ക​ഠി​ന​മാ​യ​തോ നീ​ണ്ടു​നി​ൽ​ക്കു​ന്ന​തോ ആ​യ വേ​ദ​ന​യ്ക്ക് മ​സി​ൽ റി​ലാ​ക്സ​ൻ്റു​ക​ൾ, ഗ​ബാ​പെ​ൻ്റി​ൻ, പ്രെ​ഗ​ബാ​ലി​ൻ (gabapentin, pregabalin) പോ​ലു​ള്ള ന്യൂ​റോ​പ​തി​ക് ഏ​ജ​ൻ്റു​ക​ൾ അ​ല്ലെ​ങ്കി​ൽ ഒ​പ്പി​യോ​യി​ഡ് (opioid) പോ​ലു​ള്ള വേ​ദ​ന​സം​ഹാ​രി​ക​ൾ പ​രി​ഹാ​ര​മാ​ണ്. എ​ന്നാ​ൽ, കൂ​ടു​ത​ൽ കാ​ലം ഈ ​മ​രു​ന്നു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യേ​ക്കാം. നാ​ഡീ വേ​രു​ക​ൾ ഞെ​രു​ങ്ങു​ന്ന കൗ​ഡ ഇ​ക്വി​ന സി​ൻ​ഡ്രോം (Cauda Equina Syndrome) പോ​ലു​ള്ള ഗു​രു​ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക് ഡി​സെ​ക്ട​മി, ലാ​മി​ന​ക്ട​മി, സ്പൈ​ന​ൽ ഫ്യൂ​ഷ​ൻ, കൃ​ത്രി​മ ഡി​സ്ക് മാ​റ്റി​സ്ഥാ​പി​ക്ക​ൽ തു​ട​ങ്ങി​യ ശ​സ്ത്ര​ക്രി​യ രീ​തി​ക​ളാ​ണ് പ​രി​ഹാ​രം.

ചു​രു​ക്ക​ത്തി​ൽ, ലോ ​ബാ​ക്ക് പെ​യി​നി​റെ പ​രി​ച​ര​ണ​ത്തി​ന് സ​മ​ഗ്ര​വും വ്യ​ക്തി​ഗ​ത​വു​മാ​യ സ​മീ​പ​നം ആ​വ​ശ്യ​മാ​ണ്. കൃ​ത്യ​മാ​യ വി​ല​യി​രു​ത്ത​ലി​ലൂ​ടെ​യും ചി​കി​ത്സ്യി​ലൂ​ടെ​യും, ഡോ​ക്ട​ർ​മാ​ർ​ക്ക് ലോ ​ബാ​ക്ക് പെ​യി​ൻ പ​രി​ഹ​രി​ക്കാ​നും രോ​ഗി​ക​ളു​ടെ ജീ​വി​ത​നി​ല​വാ​രം ഉ​യ​ർ​ത്താ​നും ക​ഴി​യും. ലോ ​ബാ​ക്ക് പെ​യി​നി​നെ കു​റി​ച് രോ​ഗി​ക​ളെ ബോ​ധ​വാ​ന്മാ​രാ​ക്കു​ന്ന​തും ഉ​ചി​ത​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്ന​തും ഇ​ത് പ​രി​ഹ​രി​ക്കാ​ൻ സ​ഹാ​യി​ക്കും.