മ​സി​ലു​ക​ൾ പെ​രു​പ്പി​ക്കാ​ൻ ഉ​യ​ർ​ന്ന അ​ള​വി​ൽ പ്രോ​ട്ടീ​ൻ ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​വ​ർ​ക്ക് മു​ന്ന​റി​യി​പ്പ്. ഇ​ത് നി​ങ്ങ​ളു​ടെ എല്ലുക​ളെ ദു​ർ​ബ​ല​മാ​ക്കി​യേ​ക്കാം. കാ​ത്സ്യം, മ​ഗ്നീ​ഷ്യം, പൊ​ട്ടാ​സ്യം, വി​റ്റാ​മി​ൻ സി, ​വി​റ്റാ​മി​ൻ കെ ​എ​ന്നി​ങ്ങ​നെ അ​സ്ഥി​ക​ളു​ടെ ആ​രോ​ഗ്യം നി​ല​നി​ർ​ത്തു​ന്ന ഘ​ട​ക​ങ്ങ​ൾ​ക്ക് പ​ഴ​ങ്ങ​ളി​ലും പ​ച്ച​ക്ക​റി​ക​ളി​ലും നി​ന്നാ​ണ് മ​തി​യാ​യ പോ​ഷ​ക​ങ്ങ​ൾ ല​ഭി​ക്കു​ന്ന​ത്.

എ​ന്നാ​ൽ, ഉ​യ​ർ​ന്ന പ്രോ​ട്ടീ​ൻ ഭ​ക്ഷ​ണ​ങ്ങ​ളി​ൽ പ​ഴ​ങ്ങ​ളു​ടെ​യും പ​ച്ച​ക്ക​റി​ക​ളു​ടെ​യും അ​ള​വ് പ​രി​മി​ത​മാ​ണ്. ഇ​ത് അ​സ്ഥി​ക​ളു​ടെ ആ​രോ​ഗ്യ​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് പ്ര​മു​ഖ ന്യൂ​ട്രീ​ഷ​നി​സ്റ്റ് ലോ​വ്‌​നീ​ത് ബ​ത്ര പ​റ​യു​ന്നു. ഉ​യ​ർ​ന്ന പ്രോ​ട്ടീ​ൻ ഭ​ക്ഷ​ണ​ങ്ങ​ളു​ടെ അ​സി​ഡി​റ്റി സ്വ​ഭാ​വം കൂ​ടു​ത​ൽ കാ​ത്സ്യം പു​റം​ത​ള്ളാ​നും ഇ​ട​യാ​ക്കും.

എ​ന്നാ​ൽ, വി​വി​ധ സ​സ്യാ​ധി​ഷ്ഠി​ത പ്രോ​ട്ടീ​ൻ സ്രോ​ത​സ്സു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഭ​ക്ഷ​ണ​ക്ര​മം വൈ​വി​ധ്യ​വ​ത്ക​രി​ക്കു​ന്ന​ത് അ​സ്ഥി​ക​ളു​ടെ ആ​രോ​ഗ്യം നി​ല​നി​ർ​ത്താ​നു​ത​കു​മെ​ന്ന് ഗു​രു​ഗ്രാം പ​റാ​സ് ഹെ​ൽ​ത്തി​ലെ ഡ​യ​റ്റ​റ്റി​ക്സ് വി​ഭാ​ഗം ചീ​ഫ് ക്ലി​നി​ക്ക​ൽ ന്യൂ​ട്രീ​ഷ്യ​ൻ നീ​ലി​മ ബി​ഷ്ത് ചൂ​ണ്ടി​ക്കാ​ട്ടുന്നു. ഉ​യ​ർ​ന്ന പ്രോ​ട്ടീ​ൻ ഭ​ക്ഷ​ണ​ക്ര​മം പി​ന്തു​ട​രു​ന്ന​വ​ർ അ​സ്ഥി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ പോ​ഷ​ക​ങ്ങ​ൾ ന​ൽ​കാ​ൻ പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ധാ​രാ​ളം ക​ഴി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം.

വ്യാ​യാ​മ​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന​തും ആ​വ​ശ്യ​ത്തി​ന് വി​റ്റാ​മി​ൻ ഡി ​ശ​രീ​ര​ത്തി​ന് ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യും വേ​ണം. എ​ന്നി​രു​ന്നാ​ലും, ശ​രീ​ര​ത്തി​ന് അ​നു​യോ​ജ്യ​മാ​യ പ്രോ​ട്ടീ​ൻ ആ​വ​ശ്യ​ക​ത ക​ണ്ടെ​ത്താ​ൻ ഹെ​ൽ​ത്ത് കെ​യ​ർ പ്ര​ഫ​ഷ​ണ​ലോ ഡ​യ​റ്റീ​ഷ്യ​നോ ആ​യി കൂ​ടി​യാ​ലോ​ചി​ക്കു​ന്ന​താ​ണ് ന​ല്ല​ത്.

അ​തേ​സ​മ​യം, ശ​രീ​ര​ത്തി​ന്റെ ശ​രി​യാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന് പ്രോ​ട്ടീ​ൻ കൂ​ടി​യേ തീ​രൂ. മ​തി​യാ​യ അ​ള​വി​ൽ പ്രോ​ട്ടീ​ൻ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ഹോ​ർ​മോ​ൺ അ​സ​ന്തു​ലി​താ​വ​സ്ഥ, വി​ള​ർ​ച്ച തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കാം.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഇരുന്നാലുള്ള കേട് നിന്നാൽ മാറില്ല

മ​ണി​ക്കൂ​റു​ക​ൾ ഇ​രു​ന്ന് ജോ​ലി ചെ​യ്യു​ന്ന​തി​ന്റെ കേ​ട് മാ​റ്റാ​ൻ ‘സ്റ്റാ​ൻ​ഡി​ങ് ഡെ​സ്കു’​ക​ളി​ലേ​ക്ക് മാ​റി​യ​വ​ർ ശ്ര​ദ്ധി​ക്കു​ക, ദീ​ർ​ഘ​നേ​രം നി​ന്ന് ജോ​ലി ചെ​യ്യു​ന്ന​തും ഹാ​നി​ക​രം ത​ന്നെ. ആ​ധു​നി​ക ഓ​ഫി​സു​ക​ൾ, റീ​ട്ടെ​യി​ൽ സ്റ്റോ​റു​ക​ൾ സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ ജീ​വ​ന​ക്കാ​ർ സ്റ്റാ​ൻ​ഡി​ങ് ഡെ​സ്കു​ക​ളി​ൽ ചാ​രി​നി​ന്ന് ജോ​ലി ചെ​യ്യു​ന്ന​ത്

ഗർഭാശയം നീക്കം ചെയ്യൽ പെരുകി ; ശസ്ത്രക്രിയ നടന്ന സംസ്ഥാനങ്ങളിൽ കേരളം രണ്ടാമത്

ഗർഭാശയം നീക്കം ചെയ്യൽ പെരുകി ; ശസ്ത്രക്രിയ നടന്ന സംസ്ഥാനങ്ങളിൽ കേരളം രണ്ടാമത്

പാലക്കാട്: അനിയന്ത്രിതമായ ഗർഭാശയം നീക്കംചെയ്യൽ ശസ്ത്രക്രിയകൾ തടയാൻ സുപ്രീംകോടതി പുറപ്പെടുവിച്ച നിർദേശത്തിൽ നടപടിയെടുക്കാതെ ആരോഗ്യവകുപ്പ്. മാനദണ്ഡമില്ലാതെ ഗർഭാശയം നീക്കംചെയ്യൽ തടയാൻ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം 2023 ഏപ്രിലിൽ സംസ്ഥാനങ്ങൾക്കായി പുറത്തിറക്കിയ മാർഗരേഖ പാലിക്കാതായതോടെ ഡോ. നരേന്ദ്രഗുപ്ത എന്നയാൾ സുപ്രീംകോടതിയിലെത്തി. തുടർന്നാണ്,

2050ഓടെ കാൻസർ മരണങ്ങൾ ആഗോളതലത്തിൽ 18 മില്യനാകുമെന്ന് റിപ്പോർട്ട്

2050ഓടെ കാൻസർ മരണങ്ങൾ ആഗോളതലത്തിൽ 18 മില്യനാകുമെന്ന് റിപ്പോർട്ട്

ആഗോളതലത്തിൽ കാൻസർ മരണങ്ങൾ 2050 ഓടെ 18 മില്യനാകുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ റിപ്പോർട്ട്. ലോകത്ത് ഏറ്റവും കൂടുതൽ മരണകാരണം കാൻസറാണെന്നും 2022ൽ ഏകദേശം 20 മില്യൻ പുതിയ കാൻസർ കേസുകളും 9.7 മില്യൻ കാൻസർ മരണങ്ങളും റിപ്പോർട്ട് ചെയ്തതായും റിപ്പോർട്ടിൽ പറ‍യുന്നു.