ബിഹാർ ട്രെയിൻഡ് നഴ്സിങ് അസോസിയേഷൻ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു

പാറ്റ്ന: ബിഹാർ ട്രെയിൻഡ് നഴ്സിങ് അസോസിയേഷൻ (ടി.എൻ.എ.ഐ) വിപുലമായ പരിപാടികളോടെ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു. മെയ് 11ന് നഴ്സിങ് കോളജ് ഓഫ് പറ്റ്നയിൽവച്ച് നടന്ന സമാപന ചടങ്ങ് പാറ്റ്ന നഴ്സിങ് കോളജ് പ്രിൻസിപ്പൽ രതീഷ് നായർ ഉദ്ഘാടനം ചെയ്തു,

മെയ് എട്ടിന് ബിഹാർ നഴ്സിങ് കൗൺസിൽ രജിസ്ട്രാർ നിർജല കുമാരി ഉദ്ഘാടനത്തോടെ തുടക്കംകുറിച്ച ആഘോഷ പരിപാടികൾ അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിലാണ് സമാപിച്ചത്. ഇതിന്‍റെ ഭാഗമായി രക്തദാനം, സ്പോർട്സ് തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ബിഹാർ കുർജി ഹോളി ഫാമിലി ഹോസ്പിറ്റലിലാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.

ബിഹാർ ട്രെയിൻഡ് നഴ്സിങ് അസോസിയേഷൻ  പ്രസിഡന്റ് ഉഷ സർദാന,  സെക്രട്ടറി പി. ഇർഷാദ് ഖാൻ, വൈസ് പ്രസിഡന്റ് സിന്ധുദേവ്, ട്രഷറർ സിങ് ആർ.പി. ജിയലാൽ, ജോയ്ൻ സെക്രട്ടറി ഷർവൺ കുമാർ, പ്രോഗ്രാം കമ്മിറ്റി ചെയർപേഴ്സൺ കോട്ടീശ്വരമ്മ, മെമ്പർഷിപ്പ് കമ്മിറ്റി ചെയർപേഴ്സൺ ഗിരീഷ്കുമാർ. കെ, നഴ്സിങ് സർവീസ് സെക്ഷൻ ചെയർപേഴ്സൺ വിശാന്ത് വി.എസ്., എസ്. എൻ. എ. അഡ്വൈസർ സോനം ഡോൽമ ലോചെ എന്നിവർ  ചടങ്ങിൽ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top